അത്തപ്പൂവ്

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ അത്തപ്പൂവ് ഇടാറുണ്ട്.

തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവ്
അത്തപ്പൂക്കളം


അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.[അവലംബം ആവശ്യമാണ്] ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.

ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.

ഓണം കേരളീയരുടെ ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടതോടെ[അവലംബം ആവശ്യമാണ്] അത്തപ്പൂവിടൽ മത്സരങ്ങൾ നടത്തിവരുന്നുണ്ട്.

പുറംകണ്ണികൾ

അത്തപ്പൂവ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്തപ്പൂവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

അത്തംഐതിഹ്യംചിങ്ങംതൃക്കാക്കരപൂക്കളം

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ട ജില്ലതാമരഷെങ്ങൻ പ്രദേശംകൊഴുപ്പ്മാലിദ്വീപ്രാഷ്ട്രീയ സ്വയംസേവക സംഘംക്രിക്കറ്റ്എളമരം കരീംവി.ടി. ഭട്ടതിരിപ്പാട്നിവിൻ പോളിഐക്യ അറബ് എമിറേറ്റുകൾസോഷ്യലിസംട്രാഫിക് നിയമങ്ങൾസംഘകാലംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽവോട്ടവകാശംആയില്യം (നക്ഷത്രം)എം.എസ്. സ്വാമിനാഥൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾബാബസാഹിബ് അംബേദ്കർഇന്ത്യയിലെ പഞ്ചായത്തി രാജ്നോട്ടമൂന്നാർസുഭാസ് ചന്ദ്ര ബോസ്കെ.ബി. ഗണേഷ് കുമാർസ്ഖലനംഅവിട്ടം (നക്ഷത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്മഞ്ഞപ്പിത്തംമലയാളം അക്ഷരമാലചട്ടമ്പിസ്വാമികൾകേരള വനിതാ കമ്മീഷൻദേശീയ ജനാധിപത്യ സഖ്യംസമാസംതൃശ്ശൂർഅസ്സലാമു അലൈക്കുംക്ഷേത്രപ്രവേശന വിളംബരംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസുഗതകുമാരിപോവിഡോൺ-അയഡിൻകുമാരനാശാൻഇന്തോനേഷ്യദേവസഹായം പിള്ളകേരളത്തിലെ പൊതുവിദ്യാഭ്യാസംപ്ലേറ്റ്‌ലെറ്റ്എറണാകുളം ജില്ലഎയ്‌ഡ്‌സ്‌ചെ ഗെവാറശിവലിംഗംഗംഗാനദിവാഗ്‌ഭടാനന്ദൻനിയമസഭകുവൈറ്റ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഒമാൻഎം.പി. അബ്ദുസമദ് സമദാനിനവഗ്രഹങ്ങൾഇ.ടി. മുഹമ്മദ് ബഷീർമലബാർ കലാപംവോട്ട്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഡയറിവൈക്കം സത്യാഗ്രഹംകെ. സുധാകരൻപിണറായി വിജയൻമമിത ബൈജുതിരുവനന്തപുരംപൗരത്വ ഭേദഗതി ആക്റ്റ്, 2019പാലക്കാട്പാമ്പ്‌ഉമ്മൻ ചാണ്ടിചെറുകഥഎലിപ്പനിരാഷ്ട്രീയംദശാവതാരം🡆 More