വധശിക്ഷ മംഗോളിയയിൽ

വധശിക്ഷ മംഗോളിയയിൽ, നിയമപരമായി നിലവിലുണ്ട്.

197 ലോകരാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷ നിലവിലുള്ള 58 രാജ്യങ്ങളിൽ ഒന്നാണ് മംഗോളിയ.

ശിക്ഷാരീതി

ഫയറിംഗ് സ്ക്വാഡുപയോഗിച്ചോ കഴുത്തിലേക്ക് ഒറ്റ വെടിയുണ്ട പായിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

അഞ്ചു കുറ്റങ്ങൾക്കാണ് വധശിക്ഷ നിയമപ്രകാരം നൽകാവുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള തീവ്രവാദപ്രവർത്തനം, വിദേശരാജ്യങ്ങളുടെ പ്രതിനിധികൾക്കെതിരേ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള തീവ്രവാദപ്രവർത്തനം, അട്ടിമറി, മുന്നൊരുക്കത്തോടെയും അക്രമത്തോടെയുമുള്ള കൊലപാതകം, അക്രമത്തോടെയുള്ള ബലാത്സംഗം എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ. കുറ്റം ചെയ്ത സമയത്ത് 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്കേ വധശിക്ഷ നൽകാവൂ. സ്ത്രീകൾക്ക് വധശിക്ഷ നൽകാവുന്നതല്ല.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ

മുന്നൊരുക്കത്തോടെയും അക്രമത്തോടെയുമുള്ള കൊലപാതകത്തിനു മാത്രമായി വധശിക്ഷ ചുരുക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്.

ചൈനയെയും, വിയറ്റ്നാമിനെയും, മലേഷ്യയെയും, സിങ്കപ്പൂറിനെയും പോലെ മംഗോളിയയും രഹസ്യമായാണ് വധശിക്ഷ നടത്തുന്നതെന്നാണ് ആമ്നസ്റ്റി ഇന്റർനാഷണലിന്റെ ആരോപണം. പ്രതിയുടെ കുടുംബത്തെ ശിക്ഷാ തീയതിയോ ശവം മറവുചെയ്ത സ്ഥലമോ അറിയിക്കാറില്ല. 2007-ൽ 45 ആൾക്കാരെ വധിച്ചതായി അനുമാനിക്കുന്നു. പക്ഷേ കൃത്യമായ എണ്ണം അധികാരികൾ പുറത്തുവിട്ടിട്ടില്ല. 2008-ൽ അഞ്ചാൾക്കാർക്ക് വധശിക്ഷ നൽകപ്പെട്ടതായി കരുതുന്നു.

2009 ജൂണിൽ വധശിക്ഷയ്ക്കെതിരായ നിലപാടുകളെടുത്തിട്ടുള്ള ട്സാഖിയാജിൻ എൽബെഗ്ഡോറി എന്നയാൾ മംഗോളിയയുടെ പ്രസിഡന്റായി. വധശിക്ഷ നടപ്പാക്കുന്നതിൽ തനിക്കുള്ള വിവേചനാധികാരം അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങി. 2010 ജനുവരി 14-ന് ഇനി വധശിക്ഷ ലഭിക്കുന്ന എല്ലാവർക്കും മാപ്പു കൊടുക്കാൻ തീരുമാനിച്ചു എന്ന് അദ്ദേഹം പ്രഘ്യാപിച്ചു. മറ്റു രാജ്യങ്ങളെപ്പോലെ മംഗോളിയയിലും വധശിക്ഷ നിർത്തലാക്കണമെന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. പാർലമന്റിലെ ഭൂരിഭാഗം അംഗങ്ങളും ഈ പ്രസംഗത്തിനു ശേഷം കൈയ്യടിക്കുകയുണ്ടായില്ല.

2012 ജനുവരി 5-ന് ഭൂരിപക്ഷം പാർലമെന്റംഗങ്ങളും വധശിക്ഷ നിർത്തലാക്കാനുള്ള ഒരു പ്രമേയം വോട്ടിലൂടെ അംഗീകരിക്കുകയുണ്ടായി.

അവലംബം

Tags:

വധശിക്ഷ മംഗോളിയയിൽ ശിക്ഷാരീതിവധശിക്ഷ മംഗോളിയയിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾവധശിക്ഷ മംഗോളിയയിൽ നിർത്തലാക്കാനുള്ള ശ്രമങ്ങൾവധശിക്ഷ മംഗോളിയയിൽ അവലംബംവധശിക്ഷ മംഗോളിയയിൽമംഗോളിയവധശിക്ഷ

🔥 Trending searches on Wiki മലയാളം:

പൂരിഎഴുത്തച്ഛൻ പുരസ്കാരംപ്രവാസിസിൽക്ക് സ്മിതചാന്നാർ ലഹളമദർ തെരേസചിക്കൻപോക്സ്വിവരാവകാശനിയമം 2005വൈകുണ്ഠസ്വാമിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻനാരുള്ള ഭക്ഷണംമലപ്പുറം ജില്ലരാമൻജിമെയിൽശുഭാനന്ദ ഗുരുആർ.എൽ.വി. രാമകൃഷ്ണൻഹോർത്തൂസ് മലബാറിക്കൂസ്ബൈപോളാർ ഡിസോർഡർമിഷനറി പൊസിഷൻഗംഗാനദിഗർഭഛിദ്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംകോശംഹിറ ഗുഹമർയം (ഇസ്ലാം)സ്വവർഗ്ഗലൈംഗികതഹൃദയംകാലാവസ്ഥലൈലയും മജ്നുവുംഇബ്രാഹിംചേരമാൻ ജുമാ മസ്ജിദ്‌രാഷ്ട്രീയ സ്വയംസേവക സംഘംവിവർത്തനംകുരിശിന്റെ വഴിഭാരതീയ സ്റ്റേറ്റ് ബാങ്ക്യാസീൻരാജീവ് ചന്ദ്രശേഖർവിവേകാനന്ദൻAsthmaകൂവളംപൗലോസ് അപ്പസ്തോലൻഖദീജമുഹമ്മദ്ഈമാൻ കാര്യങ്ങൾവേദഗ്രന്ഥങ്ങൾ (ഇസ്ലാം)സത്യ സായി ബാബകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമുണ്ടിനീര്ഹീമോഗ്ലോബിൻഹജ്ജ്ഹുസൈൻ ഇബ്നു അലിമുഹമ്മദ് അൽ-ബുഖാരിവധശിക്ഷജി. ശങ്കരക്കുറുപ്പ്രണ്ടാം ലോകമഹായുദ്ധംഅല്ലാഹുഎം.എസ്. സ്വാമിനാഥൻഭഗവദ്ഗീതദുഃഖശനിഅബൂസുഫ്‌യാൻആധുനിക കവിത്രയംആനഈസ്റ്റർസൂര്യാഘാതംപ്രകാശസംശ്ലേഷണംകേരളത്തിലെ നാടൻപാട്ടുകൾനിർദേശകതത്ത്വങ്ങൾഓന്ത്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇലക്ട്രോൺവൈറസ്സൺറൈസേഴ്സ് ഹൈദരാബാദ്ബീജംഹിന്ദിഓസ്ട്രേലിയഅലി ബിൻ അബീത്വാലിബ്ചങ്ങമ്പുഴ കൃഷ്ണപിള്ളഇസ്ലാമോഫോബിയ🡆 More