ഭായി ജഗത് ജി

സേവാ പന്തി വിഭാഗത്തിൽപ്പെട്ട പ്രമുഖനായ സന്യാസിയാണ് ഭായി ജഗത് ജി.

സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ ശിഷ്യരിൽ ഒരാളായ ഭായി കനയ്യ ആണ് സേവാ പന്തി വിഭാഗം എന്ന സേവന സംഘം സ്ഥാപിച്ചത്. ഇന്നത്തെ റെഡ്ക്രോസ് സംഘടനക്കു തുല്യമായ പ്രവർത്തനങ്ങളാണ് ഈ സംഘടന ചെയ്തിരുന്നത്. ഭായി കനയ്യയുടെ ശിഷ്യപരമ്പരയിൽ അഞ്ചാമതായി വരുന്ന പിൻഗാമിയാണ് ഭായി ജഗത് ജി. ഇന്ന് പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന ജംഗ് ജില്ലയിലെ മഘിനാ എന്ന സ്ഥലത്താണ് ജനിച്ചത്. വളരെ എളിയ സ്ഥിതിയിൽ നിന്നാണ് അദ്ദേഹം വളർന്നത്. ഗ്രാമച്ചന്തയിലെ ഒരു തൊഴിലാളി ആയിട്ടാണ് ജീവിതം ആരംഭിച്ചത്. അവിടെ വച്ച് ചെയ്യാത്ത ഒരു മോഷണക്കുറ്റം ആരോപിക്കപ്പെടുകയും തുടർന്ന് നിരപരാധിത്വം തെളിയുകയും ചെയ്തു. എന്നാൽ ഈ സംഭവം അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു. മനുഷ്യരുടെ പണത്തിനോടുള്ള ആർത്തിയും തുടർന്നുണ്ടാകുന്ന ദുരിതങ്ങളും ദുരന്തങ്ങളും മനസ്സിനെ മഥിച്ചു. ഇതിന് മോചനം നേടുന്നതിന് ഈശ്വരന് സ്വയം സമർപ്പിക്കുകയാണ് എന്ന് ബോധ്യം വന്ന ജഗത്ജി അക്കാലത്തെ പ്രമുഖ ഗുരുവായിരുന്ന ഭല്ലാ റാമിനെ സമീപിച്ചു. അവർ നൂർപുർ എന്ന സ്ഥലത്തെത്തി ഒരു ധർമ്മ ശാല സ്ഥാപിച്ചു. ജഗത് ജിയുടെ ആത്മാർത്ഥതയും മനശുദ്ധിയും പ്രവർത്തന വൈശിഷ്ട്യവും കണ്ട് സന്തോഷവാനായ ഭായി ഭല്ലാ രാം, ജഗത് ജിയെ സേവാ പന്തിയിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ സഹാനുഭൂതി, ഔദാര്യം, മനുഷ്യത്വം എന്നിവയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങളും കഥകളും നിലനിൽക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തെ ദൈവമായിട്ടാണ് കണ്ടിരുന്നത്. വിഭജനത്തിനു ശേഷം ഭട്ടിണ്ടയിലെ ഗോനിയാനാ മണ്ടിയിൽ തിക്കാനാ നൂർപുർതാൾ പുനസ്ഥാപിക്കപ്പെട്ടു. ഇന്ന് നിസ്സ്വാർത്ഥമായ സേവനതൽപരതയുടെ ദീപസ്തംഭമായി സേവാ പന്തി നിലനിൽക്കുന്നു. ഭാരതീയ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി 15.01.2012 ൽ അഞ്ചു രൂപാ വിലയുള്ള സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.

അവലംബം

Tags:

റെഡ്ക്രോസ്

🔥 Trending searches on Wiki മലയാളം:

ശ്രാദ്ധംഅഴിമതിമദ്യംദേശീയ പട്ടികജാതി കമ്മീഷൻബുദ്ധമതത്തിന്റെ ചരിത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംശാസ്ത്രംമുണ്ടിനീര്അണ്ണാമലൈ കുപ്പുസാമിനിർദേശകതത്ത്വങ്ങൾയേശുക്രിസ്തുവിന്റെ കുരിശുമരണംഎലിപ്പനിഓശാന ഞായർപുലയർഹലോമാധ്യമം ദിനപ്പത്രംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസൺറൈസേഴ്സ് ഹൈദരാബാദ്ഓണംഅഷിതമൺറോ തുരുത്ത്ഭൗതികശാസ്ത്രംമഹാഭാരതംഖൈബർ യുദ്ധംകിരാതമൂർത്തിജി. ശങ്കരക്കുറുപ്പ്ആയുർവേദംസുപ്രീം കോടതി (ഇന്ത്യ)വിഭക്തിഈസ്റ്റർ മുട്ടഖുറൈഷിപുകവലിദന്തപ്പാലഹുദൈബിയ സന്ധിജനാധിപത്യംചക്രം (ചലച്ചിത്രം)മൊത്ത ആഭ്യന്തര ഉത്പാദനംരാഷ്ട്രീയ സ്വയംസേവക സംഘംസന്ധിവാതംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)അസ്മ ബിൻത് അബു ബക്കർഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്തൈറോയ്ഡ് ഗ്രന്ഥിപ്രധാന ദിനങ്ങൾപൃഥ്വിരാജ്സുബ്രഹ്മണ്യൻപനിചോറ്റാനിക്കര ഭഗവതിക്ഷേത്രംപൂയം (നക്ഷത്രം)മുടിയേറ്റ്അൽ ബഖറകേരള നവോത്ഥാനംതൃക്കടവൂർ ശിവരാജുതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഅനീമിയമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ആയില്യം (നക്ഷത്രം)ഹദീഥ്അനുഷ്ഠാനകലസകാത്ത്ഗൂഗിൾബിഗ് ബോസ് (മലയാളം സീസൺ 5)ചിക്കൻപോക്സ്അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഒ.എൻ.വി. കുറുപ്പ്അബൂലഹബ്ഇന്ത്യൻ ചേരനികുതിഹിന്ദുമതംകോപ്പ അമേരിക്കആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഉഹ്‌ദ് യുദ്ധംബിഗ് ബോസ് മലയാളംചില്ലക്ഷരംമുഅ്ത യുദ്ധംപണംആഹാരംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌🡆 More