നിയോക്ലാസിസിസം

ഗ്രീസ്, റോം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പഴയകാല രചനാരീതിയിൽ പിൽക്കാലത്ത് രചിക്കപ്പെട്ടവയാണ് നിയോക്ലാസിക് രചനകൾ.

ഈ കാലഘട്ടം ആകെ നിയോക്ലാസിസിസം എന്നറിയപ്പെടുന്നു. ഇത് സാഹിത്യം, ചിത്രരചന, സംഗീതം, നാടകം, മറ്റു ദൃശ്യകലകൾ, വാസ്തുകല എന്നീ മേഖലകളിൽ നിലനിന്നിരുന്നു.

സാഹിത്യത്തിൽ

ക്ലാസിക് കൃതികളുടെ മാതൃകയിൽ പിൽക്കാലത്ത് എഴുതപ്പെട്ട കൃതികളാണ് നിയോക്ലാസിക് കൃതികൾ. 19-ആം നൂറ്റാണ്ടിലാണ് ഈ രീതി കൂടുതൽ ആവിഷ്കരിക്കപ്പെട്ടത്. അഗസ്റ്റൻയുഗത്തിലെ കവികൾ യവന-റോമൻകാവ്യ രചയിതാക്കൾ ആലേഖനം ചെയ്ത സാഹിത്യസങ്കേതങ്ങൾക്ക് അനുസരണമായി സാഹിത്യരചന ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. ഔചിത്യദീക്ഷയും നിഷ്കൃഷ്ടതയുമായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്. സങ്കേതപ്രധാനമായിരുന്ന ഈ കാലഘട്ടമാണ് നിയോ ക്ലാസിക്കൽ യുഗമെന്നുറിയപ്പെടുന്നത്. ഇക്കാലത്തെ കവികൾക്കു മാർഗദർശകനായിരുന്നത് ഹോറസ്സായിരുന്നു. ക്ളാസിക്കൽ കവിതയുടെ എല്ലാ പ്രവണതകളും അലക്സാണ്ടർ പോപ്പിന്റെ കവിതകളിൽ ഉൾക്കൊണ്ടിരുന്നു. അതിനാൽ ഈ കാലഘട്ടത്തെ പോപ് യുഗമെന്നും വിളിക്കുന്നു.

എസ്സേ ഒൺ ക്രിട്ടിസിസം എന്ന കൃതിയിൽ അരിസ്റ്റോട്ടൽ ലൊഞ്ജൈനസ്, ക്വിന്റിലിയൻ തുടങ്ങിയ ക്ലാസിക്കൽ പണ്ഡിതൻമാരുടെ നിരൂപണരീതിയെ പിൻതുടരുവാൻ പോപ് ഉദ്ബോധിപ്പിക്കുന്നു. ദ് റേപ് ഒഫ് ദ ലോക്ക് എന്ന ഹെറോയിക് കവിതയുടെ ഹാസ്യാനുകരണമായുള്ള പോപ്പിന്റെ കവിത നിയോ ക്ളാസിക്കൽ യുഗത്തിന്റെ പ്രത്യേക പ്രവണതകളുടെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അഗസ്റ്റൻ കവിതയെ പ്രതിനിധാനം ചെയ്യാൻ പോന്നവയാണ് പ്രിയർ, പാർണസ്, ഗ്രേ എന്നിവരുടെ മിക്ക കവിതാ രചനകളും. ഗോൾഡ്സ്മിത്ത് ഈ യുഗത്തിന്റെ അന്തിമഘട്ടത്തിൽ കാവ്യരചന നടത്തിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കവിതകളിൽ അഗസ്റ്റൻയുഗത്തിന്റെ സ്വഭാവത്തിനു ചേരാത്ത വൈകാരികതകൾ കടന്നുകൂടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ജ്യോതിഷംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅബൂ ഹനീഫഇബ്രാഹിംമനുസ്മൃതിജ്ഞാനപ്പാനമുള്ളൻ പന്നിനീതി ആയോഗ്ഉഹ്‌ദ് യുദ്ധംഹൈപ്പർ മാർക്കറ്റ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകർണ്ണശപഥം (ആട്ടക്കഥ)ഗൗതമബുദ്ധൻഇന്ത്യൻ നാഷണൽ കോൺഗ്രസ്യൂറോളജികോഴിക്കോട്കടുക്കറുഖയ്യ ബിൻത് മുഹമ്മദ്ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)സ്വവർഗ്ഗലൈംഗികതശ്രീനാരായണഗുരുറമദാൻകമ്യൂണിസംതുഹ്ഫത്തുൽ മുജാഹിദീൻകൃസരിചേരിചേരാ പ്രസ്ഥാനംസദ്യതിരുവാതിരകളികൊൽക്കത്ത നൈറ്റ് റൈഡേർസ്മിഷനറി പൊസിഷൻമണിപ്രവാളംVirginiaകൈലാസംപൃഥ്വിരാജ്തൃശൂർ പൂരംസംസ്ഥാനപാത 59 (കേരളം)കറുത്ത കുർബ്ബാനമണ്ണാറശ്ശാല ക്ഷേത്രംമൗര്യ രാജവംശംസൈനബുൽ ഗസ്സാലിആശാളിവൈക്കം മുഹമ്മദ് ബഷീർഡെൽഹി ക്യാപിറ്റൽസ്അദിതി റാവു ഹൈദരിആദായനികുതിഖസാക്കിന്റെ ഇതിഹാസംകുരിശിന്റെ വഴിഉമവി ഖിലാഫത്ത്ഡെന്മാർക്ക്കൂദാശകൾആടുജീവിതം (ചലച്ചിത്രം)ചന്ദ്രയാൻ-3പെസഹാ (യഹൂദമതം)ചിക്കൻപോക്സ്ഒന്നാം ലോകമഹായുദ്ധംനാഴികഅൽ ഗോർകുരുമുളക്രാഷ്ട്രപതി ഭരണംഅസ്സലാമു അലൈക്കുംടിപ്പു സുൽത്താൻhfjibകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമലയാളം മിഷൻതിരുവനന്തപുരംമലയാളം അക്ഷരമാലഇംഗ്ലീഷ് ഭാഷപൂയം (നക്ഷത്രം)ക്ഷേത്രപ്രവേശന വിളംബരംവിമോചനസമരംബദർ ദിനംഹൃദയാഘാതംസ്വഹീഹുൽ ബുഖാരിമാമ്പഴം (കവിത)സോറിയാസിസ്വേലുത്തമ്പി ദളവ🡆 More