തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്ത് നിന്നുള്ള എം.എൽ.എയും മുൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26).

തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 23 2011 – ഏപ്രിൽ 11 2012
മുൻഗാമികെ.പി. രാജേന്ദ്രൻ
പിൻഗാമിഅടൂർ പ്രകാശ്
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 12 2012 – ഡിസംബർ 31 2013
മുൻഗാമിഉമ്മൻ ചാണ്ടി
പിൻഗാമിരമേശ് ചെന്നിത്തല
കേരളത്തിലെ വനം, ഗതാഗതം, കായിക വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 1 2014 – മേയ് 20 2016
മുൻഗാമികെ.ബി. ഗണേഷ് കുമാർ
പിൻഗാമികെ. രാജു, എ.കെ. ശശീന്ദ്രൻ, ഇ.പി. ജയരാജൻ
കേരളത്തിലെ ജലവിഭവം, വനം, പാർലെമന്ററി വകുപ്പ് മന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 9 2004 – മേയ് 12 2006
മുൻഗാമിടി.എം. ജേക്കബ്, കെ.പി. വിശ്വനാഥൻ, എം.എം. ഹസൻ
പിൻഗാമിഎൻ.കെ. പ്രേമചന്ദ്രൻ എ. സുജനപാൽ, എം. വിജയകുമാർ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിവി.എൻ. വാസവൻ
മണ്ഡലംകോട്ടയം
ഓഫീസിൽ
ജൂൺ 21 1991 – മേയ് 14 2011
മുൻഗാമിആർ. ഉണ്ണികൃഷ്ണൻ പിള്ള
പിൻഗാമിചിറ്റയം ഗോപകുമാർ
മണ്ഡലംഅടൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-12-26) 26 ഡിസംബർ 1949  (74 വയസ്സ്)
കോട്ടയം
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളിലളിതാംബിക രാധാകൃഷ്ണൻ
കുട്ടികൾഒരു മകൾ, രണ്ട് മകൻ
മാതാപിതാക്കൾ
  • കെ.പി. പരമേശ്വരൻ പിള്ള (അച്ഛൻ)
  • ഗൗരിക്കുട്ടി അമ്മ (അമ്മ)
വസതികോടിമത
As of ഓഗസ്റ്റ് 27, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949 ഡിസംബർ 26-ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോട്ടയത്തെ എം.ടി സെമിനാരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടർന്നു.

അധികാരങ്ങൾ

  • കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ് (1967)
  • കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി(1969)
  • കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി(1971)
  • കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ(1973)
  • 1974-77 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു.
  • 1978 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
  • 1982 മുതൽ 1984 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
  • 1984 മുതൽ 2001 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി
  • 2004-ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന തിരുവഞ്ചൂർ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിരുന്നു.
  • 2011-ൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി നിയോഗിതനായി.
  • പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് വിജിലൻസ് വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞപ്പോൾ ഈ വകുപ്പിന്റെ ചുമതല കൂടി തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറപ്പെട്ടു.
  • 2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിക്കുകയും അദ്ദേഹത്തിന്റെ ചുമതലയിലുണ്ടായിരുന്ന റവന്യൂ വകുപ്പ് അടൂർ പ്രകാശിന് നൽകപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കോട്ടയം നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2006 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഡി.കെ. ജോൺ കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
2001 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പള്ളിക്കൽ പ്രസന്നകുമാർ സി.പി.എം., എൽ.ഡി.എഫ്.
1996 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.
1991 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.

കുടുംബം

ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ . ഡോ. അനുപം, ആതിര, അർജുൻ എന്നിവരാണ് മക്കൾ.

അവലംബം

Tags:

തിരുവഞ്ചൂർ രാധാകൃഷ്ണൻ ജീവിതരേഖതിരുവഞ്ചൂർ രാധാകൃഷ്ണൻ അധികാരങ്ങൾതിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പുകൾതിരുവഞ്ചൂർ രാധാകൃഷ്ണൻ അവലംബംതിരുവഞ്ചൂർ രാധാകൃഷ്ണൻ

🔥 Trending searches on Wiki മലയാളം:

നെൽവയൽ-നീർത്തട സംരക്ഷണ നിയമംപാമ്പാടി രാജൻക്രൊയേഷ്യവിക്കിപീഡിയഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവിദ്യാരംഭംവിചാരധാരവി.ടി. ഭട്ടതിരിപ്പാട്കേരള നവോത്ഥാന പ്രസ്ഥാനംമലബന്ധംവായനദിനംദന്തപ്പാലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകൺകുരുകൊച്ചി വാട്ടർ മെട്രോഎം.ടി. രമേഷ്പന്ന്യൻ രവീന്ദ്രൻകേരള കോൺഗ്രസ്മുടിഎം.സി. റോഡ്‌യോഗക്ഷേമ സഭഅഞ്ചാംപനിഇസ്രയേൽഅഹല്യഭായ് ഹോൾക്കർലിവർപൂൾ എഫ്.സി.കാലൻകോഴിഅപ്പോസ്തലന്മാർഡോഗി സ്റ്റൈൽ പൊസിഷൻകുമാരനാശാൻഎം.പി. അബ്ദുസമദ് സമദാനിമില്ലറ്റ്രമണൻമുപ്ലി വണ്ട്പാത്തുമ്മായുടെ ആട്അണലികേരളത്തിലെ തനതു കലകൾമോഹൻലാൽവയനാട് ജില്ലഇടുക്കി ജില്ലകുഞ്ചൻ നമ്പ്യാർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർപത്തനംതിട്ട ജില്ലതിരുമല വെങ്കടേശ്വര ക്ഷേത്രംപ്രകാശ് രാജ്വോട്ടിംഗ് മഷിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ജി സ്‌പോട്ട്പുന്നപ്ര-വയലാർ സമരംതൃക്കേട്ട (നക്ഷത്രം)മിഷനറി പൊസിഷൻഇ.എം.എസ്. നമ്പൂതിരിപ്പാട്ഇടവം (നക്ഷത്രരാശി)സന്ദീപ് വാര്യർപഴശ്ശി സമരങ്ങൾധ്രുവ് റാഠിമഹേന്ദ്ര സിങ് ധോണിമംഗളാദേവി ക്ഷേത്രംപൊട്ടൻ തെയ്യംഹനുമാൻമാവോയിസംആലപ്പുഴ ജില്ലസി.ആർ. മഹേഷ്ആസ്ട്രൽ പ്രൊജക്ഷൻഹിന്ദുമതംഇ.ടി. മുഹമ്മദ് ബഷീർഅതിരാത്രംസംസ്ഥാന പുനഃസംഘടന നിയമം, 1956അമർ അക്ബർ അന്തോണിആദ്യമവർ.......തേടിവന്നു...മാതൃഭൂമി ദിനപ്പത്രംകുവൈറ്റ്പൂയം (നക്ഷത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വാട്സ്ആപ്പ്പ്ലേറ്റ്‌ലെറ്റ്🡆 More