ചന്ദ്രയാൻ-2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 (സംസ്കൃതം: चन्द्रयान-२, വിവ: ചന്ദ്ര-യാനം ⓘ).

റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകളുടെയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്. ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതാണ് പ്രധാന ശാസ്ത്രീയ ലക്ഷ്യം.

ചന്ദ്രയാൻ -2
ചന്ദ്രയാൻ-2
ചന്ദ്രയാൻ -2 - ഓര്ബിറ്ററിന് മുകളിൽ വിക്രം ലാൻഡർ സ്ഥാപിച്ചിരിക്കുന്നു
ദൗത്യത്തിന്റെ തരംലൂണാർ ഓർബിറ്റർ, റോവർ, ലാൻഡർ
ഓപ്പറേറ്റർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
വെബ്സൈറ്റ്www.isro.gov.in/chandrayaan2-home
ദൗത്യദൈർഘ്യംഓർബിറ്റർ: ഒരു വർഷം
വിക്രം ലാൻഡർ: <15 ദിവസങ്ങൾ
പ്രഗ്യാൻ റോവർ: <15 ദിവസം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്ഐ.എസ്.ആർ.ഒ
വിക്ഷേപണസമയത്തെ പിണ്ഡം2,650 കിഗ്രാം (ഓർബിറ്റർ, ലാൻഡർ, റോവർ ഇവയെല്ലാംകൂടി)
Payload massഓർബിറ്റർ: 2,379 kg (5,245 lb)
വിക്രം ലാൻഡർ:1,471 kg (3,243 lb)
പ്രഗ്യാൻ റോവർ: 27 kg (60 lb)
ഊർജ്ജംഓർബിറ്റർ: 1 കിലോവാട്ട് വിക്രം ലാൻഡർ: 650 W, പ്രഗ്യാൻ റോവർ: 50 W.
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2019 July 22 02.43 PM
റോക്കറ്റ്ജി.എസ്.എൽ.വി. III
വിക്ഷേപണത്തറസതീശ് ധവൻ ബഹിരാകാശ കേന്ദ്രം
കരാറുകാർഐ.എസ്.ആർ.ഒ
Lunar orbiter
Orbital insertionസെപ്റ്റംബർ 6, 2019 (ആസൂത്രണം ചെയ്യുന്നത്)
Orbital parameters
Periapsis altitude100 km (62 mi)
Apoapsis altitude100 km (62 mi)
----
ചന്ദ്രയാൻ പ്രോഗ്രാം
← ചന്ദ്രയാൻ ചന്ദ്രയാൻ -3 →

2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ 7 ആം തിയതി പുലർച്ചെ 2.18 ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതേ ദിവസം രാവിലെ 1.23 നു ചന്ദ്രോപരി തലത്തിൽ ഇറങ്ങുവാൻ ആയിരുന്നു പദ്ധതി ഉണ്ടായിരുന്നത്.

ചരിത്രം

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു.

ലക്ഷ്യങ്ങൾ

ചന്ദ്രയാൻ 2 ടീസർ (ചലച്ചിത്രം)

ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്‌ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്‌സോസ്‌ഫിയർ, ഹൈഡ്രോക്സൈൽ, വാട്ടർ ഐസ് എന്നിവയും ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഓർബിറ്റർ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3D മാപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും. ഓൺ‌ബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.

രൂപകൽപ്പന

ഇന്ത്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും. അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജമുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐ. എസ്. ആർ. ഓ. നടത്തിയിരുന്നു. നാസയും ഇ. എസ്. എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും. ഈ തീരുമാനം അവർ ഐ. എസ്. ആർ. ഓ. യെ അറിയിച്ചിരുന്നു. എന്നാൽ ഭാരനിയന്ത്രണമുള്ളതിനാൽ ഈ ഉപകരണങ്ങൾ ദൗത്യത്തിൽ ഉൾപ്പെടുത്താൻ ഇസ്രോയ്ക്ക് സാധിച്ചില്ല.

പേലോഡ്

ഓർബിറ്ററിനുവേണ്ടി അഞ്ചും, ലാൻഡറിന് നാലും, റോവറിന് രണ്ടുമായി പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങൾ ഐ.എസ്.ആർ.ഓ തിരഞ്ഞെടുത്തിട്ടുണ്ട്. ഓർബിറ്ററിനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നൽകി നാസയും ഇസയും ഈ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഭാരനിയന്ത്രണം കാരണം ഈ ദൗത്യത്തിൽ വിദേശ പേലോഡുകൾ വഹിക്കില്ലെന്ന് 2010-ൽ ഇസ്‌റോ വ്യക്തമാക്കി. എന്നിരുന്നാലും, ദൗത്യം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുള്ള ഒരു പുതുക്കിയ വിവരപ്രകാരം, ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം അളക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് നാസയിൽ നിന്നുള്ള ഒരു ചെറിയ ലേസർ റിട്രോഫ്ലെക്റ്റർ ലാൻഡറിന്റെ പേലോഡിലേക്ക് ചേർത്തിട്ടുണ്ട്.

ഓർബിറ്റർ

100 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യും. അഞ്ച് ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഓർബിറ്റർ വഹിക്കും. ഓർബിറ്റിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു.

മിഷൻ ലാൻഡർ അഥവാ വിക്രം ലാൻഡർ

മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. (സംസ്കൃതം: विक्रम, അക്ഷരാർത്ഥം 'Valour') ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി എലായാപ്പോഴുധ കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്. സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ സെപ്റ്റംബർ മാസം 7 ആം തിയതി പുലർച്ചെ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു.

മിഷൻ റോവർ അഥവാ പ്രഗ്യാൻ റോവർ

മിഷന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത് (സംസ്കൃതം: प्रज्ञान, അക്ഷരാർത്ഥം 'Wisdom') . റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത് . റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി. ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും. റോവർ പരമാവധി 360m/h വേഗതയിൽ 150 കി. മീ. വരെ സഞ്ചരിക്കും.

വിക്ഷേപണം

ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങിയിരുന്നത്.

ചന്ദ്രയാൻ -2 വിക്ഷേപണം ആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. 2019 സെപ്തംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സോഫ്​റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കുന്നത്.

മിഷൻ ചന്ദ്രയാൻ

ചന്ദ്രയാൻ -2 ന്റെ ആനിമേഷൻ
ജിയോസെൻട്രിക് ഘട്ടം
സെലനോസെൻട്രിക് ഘട്ടം
ചന്ദ്രയാൻ -2 ന്റെ മൊത്തത്തിലുള്ള ചലനം
   Earth ·    Moon ·    Chandrayaan-2

സംഘം

ചന്ദ്രയാൻ -2 പദ്ധതിയുടെ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പട്ടിക ചുവടെ ചേർക്കുന്നു:

  • മുത്തയ്യ വനിത - പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ -2
  • റിതു കരിധാൾ - മിഷൻ ഡയറക്ടർ, ചന്ദ്രയാൻ -2
  • ചന്ദ്രകാന്ത കുമാർ - ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ -2

ഇതും കാണുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ചന്ദ്രയാൻ-2 ചരിത്രംചന്ദ്രയാൻ-2 ലക്ഷ്യങ്ങൾചന്ദ്രയാൻ-2 രൂപകൽപ്പനചന്ദ്രയാൻ-2 പേലോഡ്ചന്ദ്രയാൻ-2 വിക്ഷേപണംചന്ദ്രയാൻ-2 മിഷൻ ചന്ദ്രയാൻചന്ദ്രയാൻ-2 സംഘംചന്ദ്രയാൻ-2 ഇതും കാണുകചന്ദ്രയാൻ-2 അവലംബംചന്ദ്രയാൻ-2 പുറത്തേയ്ക്കുള്ള കണ്ണികൾചന്ദ്രയാൻ-2ഐ.എസ്.ആർ.ഒചന്ദ്രയാൻ-1ചാന്ദ്രപര്യവേഷണംജി.എസ്.എൽ.വി. IIIപ്രമാണം:Chandrayaan.oggമയിൽസ്വാമി അണ്ണാദുരൈറോബോട്ട്സംസ്കൃതം ഭാഷ

🔥 Trending searches on Wiki മലയാളം:

വിഷ്ണുഉലുവമഞ്ഞുമ്മൽ ബോയ്സ്ഒ.എൻ.വി. കുറുപ്പ്കെ. കരുണാകരൻസന്ധി (വ്യാകരണം)സ്വർണംഎം.ടി. വാസുദേവൻ നായർചെറുകഥവള്ളത്തോൾ നാരായണമേനോൻപിണറായി വിജയൻആറ്റുകാൽ ഭഗവതി ക്ഷേത്രംവി. മുരളീധരൻതമാശ (ചലചിത്രം)മനുഷ്യ ശരീരംദന്തപ്പാലബി 32 മുതൽ 44 വരെസിറോ-മലബാർ സഭവി.എസ്. സുനിൽ കുമാർലക്ഷ്മി നായർകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികവേദ കാലഘട്ടംവട്ടവടഇരട്ടിമധുരംഭഗത് സിംഗ്സ്വരാക്ഷരങ്ങൾതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകമ്യൂണിസംമങ്ക മഹേഷ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)വീഡിയോസുൽത്താൻ ബത്തേരിഫിസിക്കൽ തെറാപ്പിവിദ്യാഭ്യാസംഇന്ത്യയുടെ സ്വാതന്ത്ര്യസമരംചരക്കു സേവന നികുതി (ഇന്ത്യ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ആന്റണിഏപ്രിൽമഴകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംവൈകുണ്ഠസ്വാമിരാഹുൽ മാങ്കൂട്ടത്തിൽകൽക്കി 2898 എ.ഡി (സിനിമ)ഇന്ത്യയിലെ ഗോവധംഇന്റർനെറ്റ്ഗായത്രീമന്ത്രംആവർത്തനപ്പട്ടികഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഐക്യരാഷ്ട്രസഭമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ജോഷികേരള പോലീസ്മലയാളം നോവലെഴുത്തുകാർനിക്കാഹ്മാർത്താണ്ഡവർമ്മ (നോവൽ)ക്രെഡിറ്റ് കാർഡ്ഏപ്രിൽ 23ശുക്രൻമാലിദ്വീപ്ആൽബർട്ട് ഐൻസ്റ്റൈൻആനന്ദം (ചലച്ചിത്രം)പാമ്പ്‌കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഎം.പി. അബ്ദുസമദ് സമദാനിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംചുരുട്ടമണ്ഡലിതൃശൂർ പൂരംകാളിലക്ഷദ്വീപ്തിരുമല വെങ്കടേശ്വര ക്ഷേത്രംഉപന്യാസംക്ലിയോപാട്രട്രാൻസ് (ചലച്ചിത്രം)ദേശീയതആരോഗ്യംആനചെറുശ്ശേരികയ്യൂർ സമരം🡆 More