കാശാവ്: ചെടിയുടെ ഇനം

സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത - അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ് (ശാ.നാ:Memecylon umbellatum).

കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.

കാശാവ്
കാശാവ്: വിതരണം, പേരുകൾ, സവിശേഷതകൾ
കായാമ്പൂ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Memecylon
Species:
M. umbellatum
Binomial name
Memecylon umbellatum
Burm.f.

വിതരണം

ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

പേരുകൾ

സവിശേഷതകൾ

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

രസഗുണങ്ങൾ

  • രസം  : തിക്തം, കഷായം
  • ഗുണം : ലഘു
  • വീര്യം  : ശീതം

കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു.[അവലംബം ആവശ്യമാണ്] യഥാർത്ഥ കാശാവ് വേറെയും പല വിധത്തിൽ കാണപെടുന്നു മരമായി വളരുന്നതും കുറ്റിചെടിയായും ഉണ്ട്.[അവലംബം ആവശ്യമാണ്]

ഉപയോഗങ്ങൾ

കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിന് വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.

മണ്ണെടുപ്പിനു വേണ്ടി വൻ‌തോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നത് കാശാവിൻ കാടുകളുടെ നിലനില്പിന് ഭീഷണിയായിട്ടുണ്ട്.

ഹിന്ദു ദൈവമായ ശ്രീകൃഷന്റെ നിറത്തിനെ കാശാവ് പൂവിന്റെ നിറവുമായുപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്നു വിളിക്കാറുണ്ട്.

മറ്റു വിശേഷങ്ങൾ

കൂവച്ചെക്കിയും (Memecylon randerianum) കാശാവായി അറിയപ്പെടുന്നു. മരക്കാശാവ് (Memecylon grande) എന്നൊരു ചെറുവൃക്ഷവുമുണ്ട്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

കാശാവ് വിതരണംകാശാവ് പേരുകൾകാശാവ് സവിശേഷതകൾകാശാവ് രസഗുണങ്ങൾ[4]കാശാവ് ഉപയോഗങ്ങൾകാശാവ് മറ്റു വിശേഷങ്ങൾകാശാവ് ചിത്രശാലകാശാവ് അവലംബംകാശാവ് പുറത്തേക്കുള്ള കണ്ണികൾകാശാവ്

🔥 Trending searches on Wiki മലയാളം:

കാളിടിപ്പു സുൽത്താൻതഴുതാമഎയ്‌ഡ്‌സ്‌ദേവാസുരംകേരളകലാമണ്ഡലംഈദുൽ ഫിത്ർരവിചന്ദ്രൻ സി.ജുമുഅ (നമസ്ക്കാരം)തുഞ്ചത്തെഴുത്തച്ഛൻതനതു നാടക വേദിപഞ്ചവാദ്യംസുരേഷ് ഗോപിവിവരാവകാശനിയമം 2005ഹിജ്റവൃക്കശങ്കരാടിഖിലാഫത്ത് പ്രസ്ഥാനംബിസ്മില്ലാഹിഇന്ത്യയിലെ ഭാഷകൾവുദുമസ്ജിദുന്നബവിക്രിസ്ത്യൻ ഭീകരവാദംശ്വാസകോശംശ്രീകൃഷ്ണവിലാസംപത്തനംതിട്ട ജില്ലഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾമുഗൾ സാമ്രാജ്യംതോമാശ്ലീഹാവിദ്യാഭ്യാസംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഔറംഗസേബ്തെയ്യംഇന്ത്യൻ രൂപരക്താതിമർദ്ദംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികബുദ്ധമതംതുളസിചൊവ്വമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികപൊൻമുട്ടയിടുന്ന താറാവ്റഷ്യൻ വിപ്ലവംബാബു നമ്പൂതിരിമഹാത്മാ ഗാന്ധിയുടെ കുടുംബംപെർമനന്റ് അക്കൗണ്ട് നമ്പർആടുജീവിതംചൈനയിലെ വന്മതിൽഅഡോൾഫ് ഹിറ്റ്‌ലർലീലജീവചരിത്രംബാങ്ക് ദേശസാത്കരണം (ഇന്ത്യ)മരണംകേരള സാഹിത്യ അക്കാദമി പുരസ്കാരംബഹിരാകാശംകടൽത്തീരത്ത്ഖലീഫ ഉമർജഗദീഷ്കാമസൂത്രംപത്ത് കൽപ്പനകൾമന്ത്ഈജിപ്ഷ്യൻ സംസ്കാരംഗോഡ്ഫാദർകാസർഗോഡ് ജില്ലതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകേരളപാണിനീയംമലയാളി മെമ്മോറിയൽകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകുറിച്യകലാപംപ്രകാശസംശ്ലേഷണംനഥൂറാം വിനായക് ഗോഡ്‌സെസമാന്തരശ്രേണിഫത്ഹുൽ മുഈൻസൗദി അറേബ്യപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എം. മുകുന്ദൻ🡆 More