അന്താരാഷ്‌ട്ര പയറുവർഗ്ഗ വർഷം 2016: International Year of Pulses

ഐക്യരാഷ്ട്രസഭയുടെ 68 ആം ജനറൽ അസംബ്ലി തീരുമാനപ്രകാരം(A/RES/68/231) 2016 ന്താരാഷ്‌ട്രപയറുവർഗ്ഗ വർഷം(International Year of Pulses-IYP) ആയി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

അന്താരാഷ്‌ട്ര പയറുവർഗ്ഗ വർഷത്തിന്റെ ലോഗോ
Logo of International Year of Pulses 2016

ഐക്യരാഷ്ട്ര സഭ 2016 വർഷത്തെ അന്താരാഷ്ട്ര പയർ വർഷമായി ആചരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. 2013 ഡിസമ്പർ മാസം 20 നു ചേർന്ന യു എൻ പൊതു സഭയാണ് ഈ തീരുമാനമെടുത്തത്. പയർവർഗ വിളകളിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ പയർമണികളെയാണ് ഐക്യരാഷ്ട്രസഭ പയർ എന്ന പദം കൊണ്ട് പൊതുവെ വിവക്ഷിച്ചിരിക്കുന്നത്. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിൽ പയറിനുള്ള മേന്മകളെക്കുറിച്ച് ബോധവത്കരണം നടത്തുക, വിളപരിക്രമണങ്ങളിൽ പയർവർഗ വിളകൾ കൂടുതലായി ഉൾപ്പെടുത്തുക, ഗവേഷണം ഊർജ്ജിതപ്പെടുത്തുക, പയറിന്റെ വിപണനത്തിലെ വെല്ലുവിളികൾ നേരിടാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുക തുടങ്ങിയവയാണ് വർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ. സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിന്റെ മുദ്രാവാക്യം.


മുദ്രാവാക്യം : സുസ്ഥിര ഭാവിക്ക് പോഷകമൂല്യമുള്ള വിത്ത് (Nutrition Seeds for a Sustainable Future)

വർഷാചരണതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2015 നവംബർ 10ആ തീയതി റോമിൽ വച്ച് നടക്കുകയുണ്ടായി.ചടങ്ങിനോടനുബന്ധിച്ചു നടന്ന വിരുന്ന് പയറുവർഗ്ഗ വിഭവങ്ങളാൽ സമൃദ്ധമായിരുന്നു എന്നത് ശ്രദ്ധേയമായി.തുടർന്നു വന്ന ആഴ്ചകളിൽവടക്കെ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളും ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.

ട്വിറ്റർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം.യൂട്യൂബ്തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ഇതിനായി ഔദ്യോഗികമായി ഉപയോഗച്ചു തുടങ്ങി കഴിഞ്ഞു

സാർവ്വത്രിക ഭക്ഷ്യ സുരക്ഷയും പോഷകീയതയും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, പയറുവർഗ്ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. പയറുവർഗ്ഗ വിളവർധന, വിളക്രമീകരണം തുടങ്ങിയ വിഷയങ്ങളും ഈ വർഷാചരണ വേളയിൽ ചർച്ചചെയ്യപ്പെടും.

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ/കാർഷികകാര്യ ഉപസംഘടനയായ എഫ്.എ.ഒ (food and agriculture organization) ആയിരിക്കും പ്രസ്തുത വർഷാചരണത്തിനു മേൽനോട്ടം വഹിക്കുക. വിവിധ രാജ്യ സർക്കാരുകളുമായും സർക്കാരേതര സന്നദ്ധസംഘടനകളുമായും കൂടിയാലോചനകൾ നടത്തുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും എഫ്.എ.ഒ.യുടെ ദൗത്യം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഐക്യരാഷ്ട്രസഭ

🔥 Trending searches on Wiki മലയാളം:

യോഗക്ഷേമ സഭസുൽത്താൻ ബത്തേരിഹിന്ദുമതംമൗലികാവകാശങ്ങൾഐക്യ അറബ് എമിറേറ്റുകൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകേരളകലാമണ്ഡലംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതൃശൂർ പൂരംഗുദഭോഗംസ്‌മൃതി പരുത്തിക്കാട്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവജൈനൽ ഡിസ്ചാർജ്ആന്റോ ആന്റണിവെള്ളിവരയൻ പാമ്പ്കയ്യോന്നിഇറാൻആർത്തവംപത്താമുദയംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഡി. രാജകേരളാ ഭൂപരിഷ്കരണ നിയമംകോശംഒന്നാം കേരളനിയമസഭഫ്രാൻസിസ് ഇട്ടിക്കോരഐക്യരാഷ്ട്രസഭതേന്മാവ് (ചെറുകഥ)ചെൽസി എഫ്.സി.മലയാളംധനുഷ്കോടിഇന്ത്യൻ രൂപസുഗതകുമാരിമലബാർ കലാപംകൃസരിദാനനികുതിവേദംകടത്തുകാരൻ (ചലച്ചിത്രം)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമാർത്താണ്ഡവർമ്മആടുജീവിതംക്ഷയംകാലാവസ്ഥവെള്ളാപ്പള്ളി നടേശൻകേരള സാഹിത്യ അക്കാദമിമെറ്റ്ഫോർമിൻദുബായ്ബുദ്ധമതത്തിന്റെ ചരിത്രംയയാതിഎൻഡോമെട്രിയോസിസ്ഇന്ത്യൻ പ്രധാനമന്ത്രിപൊറാട്ടുനാടകംഇടുക്കി ജില്ലഫ്രാൻസിസ് ജോർജ്ജ്ഓവേറിയൻ സിസ്റ്റ്കേരളകൗമുദി ദിനപ്പത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഡെൽഹി ക്യാപിറ്റൽസ്വിഷുഡൊമിനിക് സാവിയോഖുർആൻബ്രഹ്മാനന്ദ ശിവയോഗിദി ആൽക്കെമിസ്റ്റ് (നോവൽ)ചൂരഅഗ്നിച്ചിറകുകൾഏഴാം സൂര്യൻതകഴി ശിവശങ്കരപ്പിള്ളമിഷനറി പൊസിഷൻഉപ്പൂറ്റിവേദനകെ. മുരളീധരൻസഹോദരൻ അയ്യപ്പൻവി.എസ്. സുനിൽ കുമാർമൂസാ നബിആത്മഹത്യജി സ്‌പോട്ട്സ്ത്രീ സുരക്ഷാ നിയമങ്ങൾഉത്കണ്ഠ വൈകല്യംനവരസങ്ങൾ🡆 More