ഗോലാൻ കുന്നുകൾ

ലെവന്റ് മേഖലയിലെ ഒരു പ്രദേശമാണ് ഗോലാൻ കുന്നുകൾ (അറബി: هضبة الجولان‬ Haḍbatu 'l-Jawlān അല്ലെങ്കിൽ مرتفعات الجولان Murtafaʻātu l-Jawlān, ഹീബ്രു: רמת הגולן‎, Ramat ha-Golan ⓘ), ഗോലാൻ അല്ലെങ്കിൽ സിറിയൻ ഗോലാൻ ഗോലാൻ കുന്നുകൾ എന്ന പ്രയോഗം ഏതു പ്രദേശത്തെയാണ് സൂചിപ്പിക്കുന്നത് എന്നത് പല മേഖലകളിലും വ്യത്യസ്തമായാണ് വിവരിക്കപ്പെടുന്നത്.

  • ജിയോളജിക്കൽ പ്രദേശം എന്ന നിലയിൽ തെക്ക് യാർമൗക്ക് നദിയും പടിഞ്ഞാറ് ഗലീലി കടൽ, ഹുലാ സമതലം വടക്ക് ഹെർമൺ കുന്നും കിഴക്ക് റക്ക്വാദ് വാദിയും അതിർത്തിയായി വരുന്ന ബസാൾട്ടിക് പീഠഭൂമിയാണ് ഇത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നിൽ രണ്ടു ഭാഗം ഇപ്പോൾ ഇസ്രായേലിന്റെ അധിനിവേശത്തിൻ കീഴിലാണ്. കിഴക്കുഭാഗത്തുള്ള മൂന്നിലൊന്ന് സിറിയയുടെ നിയന്ത്രണത്തിലാണ്.
ഗോലാൻ കുന്നുകൾ

هضبة الجولان
רמת הגולן
ഹെർമോൺ കുന്നിനു (പശ്ചാത്തലം) സമീപമുള്ള റാം തടാകം. വടക്കുകിഴക്കൻ ഗോലാൻ കുന്നുകളിലാണിത്
ഹെർമോൺ കുന്നിനു (പശ്ചാത്തലം) സമീപമുള്ള റാം തടാകം. വടക്കുകിഴക്കൻ ഗോലാൻ കുന്നുകളിലാണിത്
Location of ഗോലാൻ കുന്നുകൾ
Countryഇസ്രായേലിന്റെ അധിനിവേശത്തിൻ കീഴിലുള്ള സിറിയൻ ഭൂവിഭാഗം.
വിസ്തീർണ്ണം
 • ആകെ1,800 ച.കി.മീ.(700 ച മൈ)
 • ഇസ്രായേലിന്റെ അധിനിവേശത്തിൽ1,200 ച.കി.മീ.(500 ച മൈ)
ഉയരത്തിലുള്ള സ്ഥലം
2,814 മീ(9,232 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
  • രാഷ്ട്രീയപരമായ ഭൂവിഭാഗം എന്ന നിലയിൽ നോക്കിയാൽ ആറു ദിവസത്തെ യുദ്ധത്തിനിടെ സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചടക്കിയ ഭൂവിഭാഗമാണിത്. 1981-ൽ ഇസ്രായേൽ ഇത് ഫലത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്. ജിയോളജിക്കൽ പ്രദേശത്തിന്റെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗം, ഹെർമൺ കുന്നിന്റെ ഇസ്രായേൽ പിടിച്ചെടുത്ത ഭാഗം എന്നിവയാണ് ഇതിൽ പെടുന്നത്.

ഈ പ്രദേശത്ത് അപ്പർ പ്രാചീനശിലായുഗം മുതലെങ്കിലും മനുഷ്യവാസമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബൈബിൾ പ്രകാരം ഒഗ് രാജാവിന്റെ ഭരണകാലത്ത് ബഷാൻ പ്രദേശത്തുള്ള ഒരു അമോണൈറ്റ് രാജ്യം ഇസ്രായേൽ കീഴടക്കിയിരുന്നു. പഴയനിയമകാലത്ത് മുഴുവൻ ഗോലാൻ കുന്നുകൾ "ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ദമാസ്കസിനടുത്തുള്ള അരാമിയന്മാരും തമ്മിൽ ഈ പ്രദേശം കേന്ദ്രമാക്കി നിയന്ത്രണത്തിനായുള്ള മത്സരം നടന്നിരുന്നു" ഇറ്റൂറിയനുകളോ, അറബുകളോ അരമായ ജനതയോ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ഇവിടെ താമസമാക്കുകയുണ്ടായി. ബൈസന്റൈൻ കാലഘട്ടം വരെ ഇവർ ഇവിടെയുണ്ടായിരുന്നു. എ.ഡി. 636-ൽ ഈ പ്രദേശത്ത് ജൂതന്മാരുടെ താമസത്തിന് അവസാനമായി. ഉമാർ ഇബ്ൻ അൽ-ഖത്താബിന്റെ കീഴിൽ അറബികൾ ഇവിടം ആക്രമിച്ചു കീഴടക്കിയതാണ് ഇതിനു കാരണം. പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമാൻ സാമ്രാജ്യം ഗോലാൻ കീഴടക്കി. അതിനുശേഷം ഇത് ദമാസ്കസ് വിലായത്തിന്റെ ഭാഗമായിരുന്നു. 1918-ൽ ഫ്രഞ്ച് നിയന്ത്രണത്തിലെത്തും വരെ ഈ സ്ഥിതി തുടർന്നു. 1946-ൽ ഫ്രഞ്ച് മാൻഡേറ്റ് അവസാനിച്ചപ്പോൾ ഈ പ്രദേശം പുതുതായി സ്വാതന്ത്ര്യം ലഭിച്ച സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ ഭാഗമായി.

സിറിയയുടെ ഭൂവിഭാഗമാണെന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശം 1967 മുതൽ ഇസ്രായേലിന്റെ ഭരണത്തിൻ കീഴിലാണ്. 1967-ലെ ആറു ദിവസ യുദ്ധത്തിനുശേഷം, പർപ്പിൾ ലൈൻ എന്നറിയപ്പെടുന്ന വെടിനിറുത്തൽ രേഖ രൂപീകരിക്കപ്പെട്ടപ്പോൾ ഈ പ്രദേശം ഇസ്രായേലിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു.

1967 ജൂൺ 17-നു ശേഷം ഇസ്രായേലി കാബിനറ്റ് ഒരു സമാധാന ഉടമ്പടിക്ക് പകരമായി ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. 1967 സെപ്റ്റംബർ 1-ന് ഈ നീക്ക്കം അറബ് ലോകം ഖാർത്തോം പ്രമേയത്തിലൂടെ തള്ളിക്കളഞ്ഞു. 1973-ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷം, ഇസ്രായേൽ ഈ പ്രദേശത്തിന്റെ 5% സിറിയയുടെ നിയന്ത്രണത്തിൽ നൽകാൻ തീരുമാനിച്ചു. ഈ പ്രദേശം വെടിനിർത്തൽ രേഖയ്ക്ക് കിഴക്കോട്ട് വ്യാപിക്കുന്ന സൈനികരില്ലാത്ത പ്രദേശമാണ്. യു.എൻ. സമാധാന സേനയുടെ നിയന്ത്രണത്തിലാണ് ഈ ഭൂവിഭാഗം.

ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ സൈനിക ഭരണത്തിലായിരുന്നു. ഇസ്രായേൽ ഗോലാൻ ഹൈറ്റ്സ് നിയമം പാസാക്കിയതോടെ ഇസ്രായേലി നിയമവും ഭരണവും ഈ പ്രദേശമാകെ 1981 മുതൽ ബാധകമായി. ഇതോടെ ഇവിടെ ജൂത കുടിയേറ്റവും ആരംഭിച്ചു. ഈ നീക്കം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി 497-ആമത് യു.എൻ. പ്രമേയത്തിലൂടെ അപലപിക്കുകയുണ്ടായി. "സ്വന്തം നിയമങ്ങളും നിയമവാഴ്ച്ചയും ഭരണവും സിറിയൻ ഗോലാൻ കുന്നുകളിൽ നടപ്പിലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണ്" എന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. 242-ആമത് യു.എൻ. പ്രമേയമനുസരിച്ച് തങ്ങളുടെ നീക്കം സാധുതയുള്ളതാണെന്നാണ് ഇസ്രായേൽ അഭിപ്രായപ്പെടുന്നത്. "ബലപ്രയോഗം നടക്കുമെന്ന ഭീഷണിയോ പ്രവൃത്തിയോ ഇല്ലാത്തതും സുരക്ഷിതമായതുമായ അതിർത്തികൾ ഉറപ്പുവരുത്തണം" എന്നാണ് ഈ പ്രമേയം പറയുന്നത്. എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ അവകാശവാദം തള്ളിക്കളയുകയും ഈ പ്രദേശം സിറിയയുടേതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.


യിത്സാക്ക് റാബിൻ, എഹൂദ് ബറാക്ക്, എഹൂദ് ഓൾമെർട്ട് എന്നിവർ തങ്ങൾ ഗോലാൻ കുന്നുകൾ സമാധാനത്തിനു പകരമായി സിറിയയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് പ്രസ്താവിച്ചിരുന്നു. 2010-ൽ ഇസ്രായേലി വിദേശകാര്യമന്ത്രിയായ അവിഗ്ഡോർ ലൈബർമാൻ സിറിയയോട് ഈ ഭൂവിഭാഗം തിരികെപ്പിടിക്കാം എന്ന മോഹം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയുണ്ടായി. സിറിയൻ ഗോലാൻ ഡ്രൂസ് ജനതയുടെ 10% ഇസ്രായേലി പൗരത്വം സ്വീകരിക്കാൻ തയ്യാറായിട്ടുണ്ട്. സി.ഐ.എ. വേൾഡ് ഫാക്റ്റ്ബുക്ക് അനുസരിച്ച് 2010-ൽ 41 ഇസ്രായേലി ആവാസപ്രദേശങ്ങൾ ഇവിടെയുണ്ട്.

അവലംബം

  • Biger, Gideon (2005). The Boundaries of Modern Palestine, 1840–1947. London: Routledge. ISBN 0-7146-5654-2.
  • Bregman, Ahron (2002). Israel's Wars: A History Since 1947. London: Routledge. ISBN 978-0-415-28716-6.
  • Louis, Wm. Roger (1969). "The United Kingdom and the Beginning of the Mandates System, 1919–1922". International Organization, 23(1), pp. 73–96.
  • Maar'i, Tayseer, and Usama Halabi (1992). "Life under occupation in the Golan Heights". Journal of Palestine Studies. 22: 78–93. doi:10.1525/jps.1992.22.1.00p0166n. CS1 maint: multiple names: authors list (link)
  • Maoz, Asher (1994). "Application of Israeli law to the Golan Heights is annexation". Brooklyn Journal of International Law. 20, afl. 2: 355–96.
  • Morris, Benny (2001). Righteous Victims. New York, Vintage Books. ISBN 978-0-679-74475-7.
  • Sheleff, Leon (1994). "Application of Israeli law to the Golan Heights is not annexation". Brooklyn Journal of International Law. 20, afl. 2: 333–53.
  • Zisser, Eyal (2002). "June 1967: Israel's capture of the Golan Heights". Israel Studies. 7, 1: 168–194.
  • Richard, Suzanne (2003). Near Eastern Archaeology: A Reader. Eisenbrauns. ISBN 978-1-57506-083-5{{cite book}}: CS1 maint: postscript (link) CS1 maint: ref duplicates default (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

Levantഅറബി ഭാഷപ്രമാണം:Ramat hagolan.oggഹീബ്രു ഭാഷ

🔥 Trending searches on Wiki മലയാളം:

താമരക്കുളം ഗ്രാമപഞ്ചായത്ത്ചളവറ ഗ്രാമപഞ്ചായത്ത്പുതുപ്പാടി ഗ്രാമപഞ്ചായത്ത്കാട്ടാക്കടബോവിക്കാനംകലാഭവൻ അബിഒന്നാം ലോകമഹായുദ്ധംവടക്കൻ പറവൂർമുളങ്കുന്നത്തുകാവ്വൈക്കംസന്ധിവാതംകോന്നിപാലക്കാട് ജില്ലകടമ്പനാട്മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്വൈക്കം മുഹമ്മദ് ബഷീർപൂരംമുള്ളൂർക്കരരാമനാട്ടുകരപൊന്മുടിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഅരണഅരൂർ ഗ്രാമപഞ്ചായത്ത്ചൂരവെളിയംഅണലികോതമംഗലംപിരായിരി ഗ്രാമപഞ്ചായത്ത്ഭൂതത്താൻകെട്ട്വടക്കാഞ്ചേരിനിലമേൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അമേരിക്കൻ സ്വാതന്ത്ര്യസമരംവടക്കഞ്ചേരിനി‍ർമ്മിത ബുദ്ധികേരളത്തിലെ നാടൻ കളികൾമലയാളം വിക്കിപീഡിയനിക്കാഹ്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്സാന്റോ ഗോപാലൻഅടൂർവരാപ്പുഴഉളിയിൽമീനങ്ങാടി ഗ്രാമപഞ്ചായത്ത്മരപ്പട്ടിഇലഞ്ഞിത്തറമേളംആദിത്യ ചോളൻ രണ്ടാമൻചാലിശ്ശേരി ഗ്രാമപഞ്ചായത്ത്കുരീപ്പുഴചങ്ങരംകുളംതീക്കടൽ കടഞ്ഞ് തിരുമധുരംനോവൽകുട്ടമ്പുഴകൂറ്റനാട്ഗോഡ്ഫാദർപന്തളംഇലുമ്പിമീഞ്ചന്തനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുളക്കടചക്കരക്കല്ല്ഉള്ളൂർ എസ്. പരമേശ്വരയ്യർമുട്ടിൽ ഗ്രാമപഞ്ചായത്ത്ചാലക്കുടിപുത്തനത്താണികല്ലറ (തിരുവനന്തപുരം ജില്ല)തത്തമംഗലംബാലുശ്ശേരിചാന്നാർ ലഹളമദർ തെരേസതിരുനാവായമമ്മൂട്ടിനടത്തറ ഗ്രാമപഞ്ചായത്ത്ഹിന്ദുമതംകോലഞ്ചേരിമേപ്പാടിപൂക്കോട്ടുംപാടം🡆 More