ഡൊമിനിക് ലാപിയർ

ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ഡൊമിനിക് ലാപിയർ (ജനനം: 1931-മരണം:2022 ഡിസംബർ 4).

ഡൊമിനിക് ലാപിയർ

ജീവിതരേഖ

1931 ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്ത് ജനിച്ചു. പെൻസിവാനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരീസ് മാച്ച് എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ പത്രപ്രവർത്തകനായിരുന്നു.

അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ - Is Paris Burning? (ലാറി കോളിൻസുമായി ചേർന്ന് എഴുതിയത്), City of Joy - ചലച്ചിത്രമാക്കിയിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ Is New York Burning? എന്ന പുസ്തകമാണ് കോളിൻസും ലാപിയറും ചേർന്നെഴുതിയവയിൽ ഒടുവിലത്തേത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ലാറി കോളിൻസുമായി ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്. 1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിപ്പോരുന്നു. ഫ്രാൻ‍സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സംഘടനയുടെ ഔദ്യോഗികനാമം Action pour les enfants des lépreux de Calcutta എന്നാണ്. Five Past Midnight in Bhopal എന്ന പുസ്തകത്തിന്റെ പകർപ്പവകാശത്തുക ഭോപ്പാൽ ദുരന്തത്തിന് ഇരകളായവരുടെ ചികിത്സയ്ക്കായി ഭോപ്പാലിലെ സംഭാവനാ ക്ലിനിക്കിന് അദ്ദേഹം നൽകിവരുന്നു.

2008-ൽ അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ഭാരതം ആദരിച്ചു. 1980-ൽ സിറ്റി ഓഫ് ജോയ് ഫൗണ്ടേഷനിൽ പങ്കാളിയായ ഡൊമിനിക് കൊങ്കോൺ ലാപിയറെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്.

കൃതികൾ

  • ദ സിറ്റി ഓഫ് ജോയ് (1985), ISBN 0-385-18952-4
  • ബിയോണ്ട് ലവ് (1990), ISBN 0-446-51438-1
  • എ തൌസന്റ് സൺസ് (1999), ISBN 0-446-52535-9
  • വൺസ് അപ്പൺ എ ടൈം ഇൻ ദ യു.എസ്.എസ്.ആർ. (2006)

ലാറി കോളിൻസുമായി ചേർന്നെഴുതിയവ

ജേവിയർ മോറോയുമായി ചേർന്നെഴുതിയത്

  • ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ (2001), ISBN 0-446-53088-3

അവലംബം

Tags:

1931

🔥 Trending searches on Wiki മലയാളം:

യോഗർട്ട്ഒന്നാം ലോകമഹായുദ്ധംമരപ്പട്ടിഡി. രാജസച്ചിദാനന്ദൻഗംഗാനദിഗായത്രീമന്ത്രംമലമുഴക്കി വേഴാമ്പൽആരോഗ്യംബൂത്ത് ലെവൽ ഓഫീസർഇന്ത്യയുടെ ദേശീയപ്രതിജ്ഞകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികശങ്കരാചാര്യർഓടക്കുഴൽ പുരസ്കാരംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംശംഖുപുഷ്പംനക്ഷത്രം (ജ്യോതിഷം)ശിവൻപറയിപെറ്റ പന്തിരുകുലംലിംഫോസൈറ്റ്ഫിറോസ്‌ ഗാന്ധിതിരുവനന്തപുരംഉറൂബ്കൊല്ലൂർ മൂകാംബികാക്ഷേത്രംപിത്താശയംആദി ശങ്കരൻവിദ്യാഭ്യാസംദേവസഹായം പിള്ളഓസ്ട്രേലിയദേശീയ ജനാധിപത്യ സഖ്യംവാതരോഗംരാജീവ് ഗാന്ധികേരളംവീഡിയോഹോം (ചലച്ചിത്രം)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപൗരത്വ ഭേദഗതി ആക്റ്റ്, 2019പഴഞ്ചൊല്ല്ഡീൻ കുര്യാക്കോസ്പ്രമേഹംഎം.വി. ജയരാജൻഫ്രാൻസിസ് ഇട്ടിക്കോരആഗോളതാപനംഋഗ്വേദംരതിമൂർച്ഛസ്മിനു സിജോകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകൗ ഗേൾ പൊസിഷൻതിരുവോണം (നക്ഷത്രം)വിഷ്ണുഇന്ത്യയുടെ രാഷ്‌ട്രപതിപ്രേമം (ചലച്ചിത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കാമസൂത്രംബിഗ് ബോസ് മലയാളംഗുരു (ചലച്ചിത്രം)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികചോതി (നക്ഷത്രം)നീതി ആയോഗ്ചിയ വിത്ത്ശിവം (ചലച്ചിത്രം)ഗുരുവായൂർപ്രീമിയർ ലീഗ്പാണ്ഡവർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവോട്ടിംഗ് മഷിഖലീഫ ഉമർആധുനിക കവിത്രയംതിരുവിതാംകൂർ ഭരണാധികാരികൾരാശിചക്രംവള്ളത്തോൾ പുരസ്കാരം‌എസ് (ഇംഗ്ലീഷക്ഷരം)സുൽത്താൻ ബത്തേരിചിക്കൻപോക്സ്ഇന്ത്യഹൈബി ഈഡൻഈഴവമെമ്മോറിയൽ ഹർജിമാർത്താണ്ഡവർമ്മ🡆 More