സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുന്നത് മുതൽ, രാഷ്ട്രപിതാവ് ഗാന്ധിജി യുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌-ഇൽ പ്രതിപാദിക്കുന്നത് ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ.1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.ഡൽഹിയിലെ വികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ .ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട
കർത്താവ്ഡൊമിനിക് ലാപിയർ, ലാറി കോളിൻസ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംചരിത്രാഖ്യായിക
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1976 ഒക്ടോബർ
മാധ്യമംഅച്ചടി
ഏടുകൾ530
ISBN8171300936

പ്രമേയം

ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാർ ലൂയി മൗണ്ട്ബാറ്റൻ‍‍ മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലെ ബെസ്റ്റ് സെല്ലർ

ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങിയതിനു ശേഷം എക്കാലവും ഒരു ബെസ്റ്റ് സെല്ലർ ആയിരുന്നു. മലയാളത്തിൽ ഇതുവരെ ഇരുപത്തിയാറ് പതിപ്പുകളിലായി 76,750 പ്രതികൾ പുറത്തിറങ്ങിയിട്ടുണ്ട്.


അവലംബം

Tags:

ഇംഗ്ലീഷ്ഡൊമിനിക് ലാപിയർഡൽഹിപരിഭാഷലാറി കോളിൻസ്

🔥 Trending searches on Wiki മലയാളം:

കടുക്കതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഗംഗാനദിവദനസുരതംചോതി (നക്ഷത്രം)ഉർവ്വശി (നടി)വെള്ളാപ്പള്ളി നടേശൻമേടം (നക്ഷത്രരാശി)നീതി ആയോഗ്കേരള സാഹിത്യ അക്കാദമിദൃശ്യം 2പൊയ്‌കയിൽ യോഹന്നാൻമോഹൻലാൽയക്ഷിരാഷ്ട്രീയംതൈറോയ്ഡ് ഗ്രന്ഥിസ്ത്രീചേനത്തണ്ടൻഎം.കെ. രാഘവൻമുണ്ടിനീര്യോഗർട്ട്ലിംഗംസമാസംചിയ വിത്ത്മലയാളലിപിഹിന്ദുമതംഡെങ്കിപ്പനിവി.ടി. ഭട്ടതിരിപ്പാട്കോഴിക്കോട്ജീവിതശൈലീരോഗങ്ങൾആരോഗ്യംമലയാളികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)മലയാളചലച്ചിത്രംഎം.ടി. വാസുദേവൻ നായർabb67വാരാഹിലോക മലമ്പനി ദിനംപത്ത് കൽപ്പനകൾഡയറിഫ്രാൻസിസ് ജോർജ്ജ്അധ്യാപനരീതികൾമിലാൻചെ ഗെവാറപി. ജയരാജൻകേരളത്തിലെ ജനസംഖ്യസൗരയൂഥംമൗലികാവകാശങ്ങൾഅയമോദകംപുലയർമലമുഴക്കി വേഴാമ്പൽതുള്ളൽ സാഹിത്യംഇന്ത്യയിലെ പഞ്ചായത്തി രാജ്മനോജ് വെങ്ങോലസഞ്ജു സാംസൺക്രിസ്തുമതംനാടകംചിയആഗ്നേയഗ്രന്ഥിബറോസ്മുള്ളൻ പന്നിചാറ്റ്ജിപിറ്റിതുളസിപോത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകോശംതുർക്കിതൃശ്ശൂർ ജില്ലടി.കെ. പത്മിനിചോറ്റാനിക്കര ഭഗവതിക്ഷേത്രംഎൻ.കെ. പ്രേമചന്ദ്രൻമാധ്യമം ദിനപ്പത്രംഒളിമ്പിക്സ്നിർമ്മല സീതാരാമൻജി - 20ഭാരതീയ റിസർവ് ബാങ്ക്അഞ്ചകള്ളകോക്കാൻ🡆 More