സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു സുരക്ഷിതമായ വിത്തു സംരക്ഷണ കേന്ദ്രമാണ്.

ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1300 കിലോമീറ്റർ അകലെയാണ് ഇത്. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വിത്തുകളുടെ പകർപ്പ് അഥവാ അധികമുള്ള വിത്തുകൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സംരക്ഷകനായ കാരി ഫൗളറും കൺസൾറ്റേറ്റീവ് ഗ്രൂപ്പ് ഓൺ ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച് എന്ന സംഘടനയും ചേർന്നാണ് ഇതിനു രൂപം നൽകിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളിൽ മറ്റു ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വിത്തുകൾ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ സ്ഥാപകലക്ഷ്യം. നോർവീജിയൻ ഗവണ്മെന്റ്, ഗ്ലോബൽ ക്രോപ് ഡൈവേഴ്സിറ്റി ട്രസ്റ്റ് പിന്നെ നോർഡിക് ജെനറ്റിക് റിസോഴ്സ് സെന്റർ എന്നിവർ ചേർന്ന് രൂപം നൽകിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. 

Svalbard Global Seed Vault
Svalbard globale frøhvelv
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംSeed bank
സ്ഥാനംSpitsbergen
നഗരംLongyearbyen
രാജ്യംNorway
പദ്ധതി തുടക്കംക്കുറിച്ച ദിവസം19 June 2006
Opened26 February 2008
ചിലവ് 45 million kr (US$9 million)
സാങ്കേതിക വിവരങ്ങൾ
നിലകൾ1
തറ വിസ്തീർണ്ണം~1,000 m2 (~11,000 sq ft)
Awards and prizesNorwegian Lighting Prize for 2009
No.6 TIME's Best Inventions of 2008
വെബ്സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

നിലവറ നിർമ്മാണത്തിന് ചെലവായ 45 ദശലക്ഷം നോർവീജിയൻ ക്രോണ (9 ദശലക്ഷം ഡോളർ) മുഴുവനും നോർവീജിയൻ ഗവണ്മെന്റിന്റെ സംഭവനയായിരുന്നു. പ്രവർത്തന ചെലവ് മുഴുവൻ നോർവേയും ഗ്ലോബൽ ക്രോപ് ഡൈവേഴ്സിറ്റി ട്രസ്റ്റും വഹിച്ചു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വിവിധ ഗവണ്മെന്റുകൾ എന്നിവരാണ് ട്രസ്റ്റിന്റെ പ്രാഥമിക നിക്ഷേപം നൽകിയത്. 

നിർമ്മാണം

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ 
Entrance to the Vault

 ജൂൺ 19, 2006 -ൽ നോർവേ, സ്വീഡൻ, ഫിൻലൻഡ്‌, ഡെൻമാർക്ക്‌, ഐസ്ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ചേർന്നാണ് കല്ലിടൽ ചടങ്ങ് നടത്തിയത്. 

സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിർമ്മിച്ചത്. വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. നോർഡിക് ജെനറ്റിക് റിസോഴ്സ് സെന്റർ ആണ് ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നത്. 

ഭൂചലന സാധ്യത കുറവാണ് എന്നതും താഴ്ന്ന താപനിലയുമാണ് സ്പിറ്റ്സ്ബെർഗൻ തിരഞ്ഞെടുക്കാനുള്ള കാരണം. കടലിൽ നിന്ന് 430 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നതിനാൽ മഞ്ഞു മലകൾ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. അവിടെ നിന്ന് തന്നെ ഖനനം ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് കൂടുതൽ തണുപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ശീതീകരണ സംവിധാനം പരാജയപ്പെട്ടാൽ തന്നെ ചുറ്റുപാടുമുള്ള താപനിലയിലേക്ക് എത്താൻ ഏതാനും ആഴ്ചകൾ വേണ്ടിവരും. 

നിർമ്മാണത്തിന് മുൻപ് നടന്ന സാധ്യത പഠനത്തിൽ പ്രധാന ധാന്യവിളകൾ നൂറുകണക്കിന് വർഷത്തേക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് കണ്ടു, ചിലതു ആയിരക്കണക്കിന് വര്ഷത്തേക്കും. 

ഫെബ്രുവരി 26, 2008 -ൽ ആണ് സംവിധാനം ഔദ്യോഗികമായി തുറന്നത്. 4.5 ദശലക്ഷം വിത്തു ഇനങ്ങൾ സൂക്ഷിക്കാനുള്ള ശേഷി സംവിധാനത്തിനുണ്ട്. 2013 ആയപ്പോഴേക്കും ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള ജനിതക വൈവിധ്യത്തിന്റെ മൂന്നിലൊന്ന് ഇവിടെ പ്രതിനിധീകരിക്കപ്പെട്ടിരുന്നു. 

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ 
Illuminated art installation above the entrance to the Vault

വിത്തുകളുടെ സൂക്ഷിപ്പ്

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ 
Seed storage containers on metal shelving inside the vault

വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ മെറ്റൽ റാക്കുകളിൽ അടുക്കിവെച്ചിരിക്കുന്നു. താഴ്ന്ന താപനിലയും പരിമിതമായ ഓക്സിജൻ സാന്നിധ്യവും വിത്തുകൾ കേടുകൂടാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കുന്നു. 

  • 2008 -ൽ ടൈം മാഗസിൻ ബെസ്റ്റ് ഇൻവെൻഷൻസിൽ ആറാം സ്ഥാനം.
  • 2009 -ൽ നോർവീജിയൻ ലൈറ്റിങ് പ്രൈസ്

ശേഷി

4.5 ദശലക്ഷം വിത്തു സാമ്പിളുകൾ സൂക്ഷിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്.

Year Species Total Samples Ref.
2008 187,000+
2010 500,000
2013 (Feb) 774,601
2014 820,619
2015 4,000 840,000

അവലംബം

Tags:

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ നിർമ്മാണംസ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ വിത്തുകളുടെ സൂക്ഷിപ്പ്സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ ശേഷിസ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ അവലംബംസ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ

🔥 Trending searches on Wiki മലയാളം:

എറണാകുളം ജില്ലസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻജ്ഞാനപീഠ പുരസ്കാരംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആത്മഹത്യവൈരുദ്ധ്യാത്മക ഭൗതികവാദംകണ്ണൂർ ലോക്സഭാമണ്ഡലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപ്ലേറ്റ്‌ലെറ്റ്വിഷ്ണുമലയാളലിപിഷക്കീലകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)രാഹുൽ മാങ്കൂട്ടത്തിൽതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചിയ വിത്ത്മുണ്ടിനീര്എം.കെ. രാഘവൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികചൂരജർമ്മനിഎൻ. ബാലാമണിയമ്മഭാരതീയ ജനതാ പാർട്ടിസജിൻ ഗോപുലക്ഷദ്വീപ്ഗുരു (ചലച്ചിത്രം)ആന്റോ ആന്റണിചെന്നൈ സൂപ്പർ കിങ്ങ്‌സ്കോഴിക്കോട്വിശുദ്ധ ഗീവർഗീസ്ഫലംകേരളകൗമുദി ദിനപ്പത്രംകടന്നൽചട്ടമ്പിസ്വാമികൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മസ്തിഷ്കാഘാതംഇൻസ്റ്റാഗ്രാംനാടകംകോട്ടയംഇടതുപക്ഷ ജനാധിപത്യ മുന്നണിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഹനുമാൻകുറിച്യകലാപംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലഅക്കരെഡി.എൻ.എസ്ത്രീ ഇസ്ലാമിൽമാമ്പഴം (കവിത)മാങ്ങസ്വാതി പുരസ്കാരംചാറ്റ്ജിപിറ്റിഒന്നാം ലോകമഹായുദ്ധംഅയ്യങ്കാളിആണിരോഗംഅവിട്ടം (നക്ഷത്രം)ഇന്ത്യൻ നദീതട പദ്ധതികൾമുസ്ലീം ലീഗ്ശിവൻനിയമസഭപ്രിയങ്കാ ഗാന്ധിപേവിഷബാധപ്രോക്സി വോട്ട്ബറോസ്ഐക്യ അറബ് എമിറേറ്റുകൾസഹോദരൻ അയ്യപ്പൻവി. മുരളീധരൻകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഹണി റോസ്നളിനിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ഗോപാലൻചക്കസംഘകാലം🡆 More