സിഗൗർണി വീവർ: അമേരിക്കൻ ചലചിത്ര നടി

ഒരു അമേരിക്കൻ നടിയാണ് സിഗൗർണി വീവർ (ജനനം: 1949 ഒക്ടോബർ 8).

സൂസൻ അലക്സാണ്ടർ വീവർ എന്നാണ് ഇവരുടെ യഥാർഥ പേര്. ദി ഐസ് സ്റ്റോം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച സഹനടിക്കുള്ള ബാഫ്റ്റ പുരസ്കാരം നേടി. നിരവധി സയൻസ് ഫിക്ഷൻ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിനാൽ സൈ-ഫൈ ക്വീൻ (The Sci-Fi Queen) എന്ന വിശേഷണം ലഭിച്ചു.

സിഗൗർണി വീവർ
സിഗൗർണി വീവർ: ആദ്യകാല ജീവിതം, അഭിനയരംഗത്ത്, വ്യക്തിജീവിതം
സിഗൗർണി വീവർ, ജൂലൈ 2017
ജനനം
സൂസൻ അലക്സാണ്ട്ര വീവർ

(1949-10-08) ഒക്ടോബർ 8, 1949  (74 വയസ്സ്)
കലാലയംസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി (ബി.എ., 1972)
യേൽ യൂണിവേഴ്സിറ്റി (എം.എഫ്.എ., 1974)
തൊഴിൽനടി
സജീവ കാലം1976–തുടരുന്നു
ജീവിതപങ്കാളി(കൾ)
ജിം സിംപ്സൺ
(m. 1984)
കുട്ടികൾഷാർലറ്റ് സിംസൺ (ജനനം 1990 )
മാതാപിതാക്ക(ൾ)സിൽവെസ്റ്റർ വീവർ (
എലിസബത്ത് ഇൻഗ്ലിസ്
ബന്ധുക്കൾഡൂഡിൽസ് വീവർ

(അമ്മാവൻ)

ആദ്യകാല ജീവിതം

ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിൽ മെയ്ഹാട്ടൺ എന്ന സ്ഥലത്ത് ജനിച്ചു. അമ്മ എലിസബത്ത് ഇൻഗ്ലിസ് (1913-2007) ഒരു അഭിനേത്രിയും അച്ഛൻ സിൽവെസ്റ്റർ "പാറ്റ്" വീവർ (1908-2002) എൻബിസി ടെലിവിഷൻ എക്സിക്യൂട്ടീവും ആയിരുന്നു. അമ്മാവൻ ഡൂഡിൽസ് വീവർ (1911-1983) ഒരു ഹാസ്യതാരമായിരുന്നു.

കണക്റ്റികട്ടിലെ സിംസ്ബറിയിലെ ഈഥൽ വാക്കർ, ചാപ്ളിൻ സ്കൂൾ, ദ ബ്രെയർലി എന്ന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1963-ൽ ഇവർ "സിഗൗർണി വീവർ" എന്ന പേര് ഉപയോഗിച്ചുതുടങ്ങി. ദി ഗ്രേറ്റ് ഗാസ്ബി എന്ന നോവലിലെ ഒരു ചെറിയ കഥാപാത്രമായ മിസിസ് സിഗൗർണി ഹോവാർഡ് ആണ് ഈ പേരിനു പിന്നിലെ പ്രചോദനം. 1967 ൽ 18 വയസുള്ളപ്പോൾ വീവർ ഇസ്രയേൽ സന്ദർശിക്കുകയും നിരവധി മാസക്കാലം ഒരു കിബ്ബുട്സിൽ പ്രവർത്തിക്കികയും ചെയ്തു.

1972-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബി.എ. ബിരുദം നേടി. 1974-ൽ യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദം നേടി.

അഭിനയരംഗത്ത്

നാടകങ്ങളിലൂടെയാണ് വീവർ അഭിനയരംഗത്തെത്തിയത്. 1977-ൽ വൂഡി അലൻ സംവിധാനം ചെയ്ത ആനി ഹാൾ എന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1979-ൽ എലിയൻ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി (എലെൻ റിപ്ലീ) അഭിനയിച്ചു. ഈ ചിത്രത്തിന്റെ തുടർച്ചിത്രങ്ങളിലും ആ വേഷം വീവർ തന്നെ കൈകാര്യം ചെയ്തു. 1986-ലെ ഏലിയൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബോസ് ഓഫീസിൽ വൻ വിജയം നേടിയ ഗോസ്റ്റ്ബസ്റ്റേഴ്സ് (1984), ഗോസ്റ്റ്ബസ്റ്റേഴ്സ് II (1989), അവതാർ (2009) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

വ്യക്തിജീവിതം

1984 ഒക്റ്റോബർ 1-ന് ജിം സിംപ്സണെ വിവാഹം കഴിച്ചു. ഇവർക്ക് ഷാർലറ്റ് സിംപ്സൺ (ജനനം: ഏപ്രിൽ 13, 1990) എന്ന ഒരു മകളുണ്ട്. ഒരു പരിസ്ഥിതിവാദിയായി അറിയപ്പെടുന്ന സിഗൗർണി, 2006 ഒക്റ്റോബറിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ആഴക്കടൽ ട്രോളിംഗിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിച്ചു.

പുരസ്ക്കാരങ്ങൾ, നാമനിർദ്ദേശങ്ങൾ

1986-ൽ ഏലിയൻ എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്ക്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള ഏഴു തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സിഗൗർണി, 1988-ൽ ഗൊറില്ലാസ് ഇൻ ദി മിസ്റ്റ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബും വർക്കിംഗ് ഗേൾ എന്ന ചിത്രത്തിന് അതേ വർഷത്തെ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബും നേടി. അങ്ങനെ അഭിനയത്തിന് ഒരേ വർഷം രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടുന്ന ആദ്യവ്യക്തിയായി സിഗൗർണി വീവർ. ഇതേ ചിത്രങ്ങൾക്ക് ഓസ്ക്കാർ നാമനിർദ്ദേശവും ലഭിച്ചിരുന്നു. ദി ഐസ് സ്റ്റോം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച സഹനടിക്കുള്ള ബാഫ്റ്റ പുരസ്കാരം നേടി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സിഗൗർണി വീവർ ആദ്യകാല ജീവിതംസിഗൗർണി വീവർ അഭിനയരംഗത്ത്സിഗൗർണി വീവർ വ്യക്തിജീവിതംസിഗൗർണി വീവർ പുരസ്ക്കാരങ്ങൾ, നാമനിർദ്ദേശങ്ങൾസിഗൗർണി വീവർ അവലംബംസിഗൗർണി വീവർ പുറത്തേക്കുള്ള കണ്ണികൾസിഗൗർണി വീവർഅമേരിക്കൻ ഐക്യനാടുകൾബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്

🔥 Trending searches on Wiki മലയാളം:

മന്നത്ത് പത്മനാഭൻകെ. മുരളീധരൻമമ്മൂട്ടിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻവള്ളത്തോൾ പുരസ്കാരം‌മിഷനറി പൊസിഷൻപൃഥ്വിരാജ്ഇന്ത്യയുടെ ഭരണഘടനതിരുവിതാംകൂർ ഭരണാധികാരികൾമലയാളസാഹിത്യംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമലയാറ്റൂർ രാമകൃഷ്ണൻവൈക്കം മുഹമ്മദ് ബഷീർജന്മഭൂമി ദിനപ്പത്രംകലാമണ്ഡലം കേശവൻബാഹ്യകേളിവിശുദ്ധ ഗീവർഗീസ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഒന്നാം ലോകമഹായുദ്ധംകാസർഗോഡ്മലപ്പുറം ജില്ലമണിപ്രവാളംനസ്രിയ നസീംവൃത്തം (ഛന്ദഃശാസ്ത്രം)മിയ ഖലീഫതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംതൃശ്ശൂർ ജില്ലഡി.എൻ.എവജൈനൽ ഡിസ്ചാർജ്ഇംഗ്ലീഷ് ഭാഷസുകന്യ സമൃദ്ധി യോജനഓണംസ്ത്രീ ഇസ്ലാമിൽകേരള നിയമസഭദേവസഹായം പിള്ളപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ജനാധിപത്യംട്രാഫിക് നിയമങ്ങൾതുർക്കിമൗലികാവകാശങ്ങൾമലയാള സാഹിത്യകാരന്മാരുടെ പട്ടികഋഗ്വേദംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വിശുദ്ധ സെബസ്ത്യാനോസ്വ്യാഴംഹർഷദ് മേത്തശിവലിംഗംകേരളീയ കലകൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികടി.എം. തോമസ് ഐസക്ക്മുസ്ലീം ലീഗ്സ്വവർഗ്ഗലൈംഗികതഅനശ്വര രാജൻസന്ധിവാതംകോഴിക്കോട്ദൃശ്യം 2മുകേഷ് (നടൻ)കുര്യാക്കോസ് ഏലിയാസ് ചാവറരാജീവ് ഗാന്ധിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ന്യൂട്ടന്റെ ചലനനിയമങ്ങൾയോഗർട്ട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകൊട്ടിയൂർ വൈശാഖ ഉത്സവംഎം.ടി. വാസുദേവൻ നായർപ്രാചീനകവിത്രയംബിഗ് ബോസ് (മലയാളം സീസൺ 6)സ്ത്രീ സമത്വവാദംസ്ത്രീവാതരോഗംധ്യാൻ ശ്രീനിവാസൻതകഴി ശിവശങ്കരപ്പിള്ളവൈലോപ്പിള്ളി സംസ്കൃതി ഭവൻകാമസൂത്രംകോട്ടയം ജില്ലവി.ടി. ഭട്ടതിരിപ്പാട്മകം (നക്ഷത്രം)വെള്ളാപ്പള്ളി നടേശൻ🡆 More