വേലിയേറ്റം

ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലമായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം.

ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.

വേലിയേറ്റവും വേലിയിറക്കവും കൊച്ചിയിൽ വല്ലാർപാടത്തിനടുത്തുള്ള ദൃശ്യം
വേലിയേറ്റത്തിന്റെ ദൃശ്യം
വേലിയേറ്റം

രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ചുവപ്പു വേലിയേറ്റം. തത്ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. കടൽക്കറ എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.

കാരണങ്ങൾ

  1. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം.
  2. ഭൂമിയോട് ആപേക്ഷികമായി
  3. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ.
  4. ഭൂതലത്തിൽ ജലത്തിന്റെ അസന്തുലിതമായ വിതരണം.
  5. സമുദ്രങ്ങളുടെ അവ്യസ്ഥാപിതമായ കിടപ്പ്.
  • സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാൽ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം ഇം‌ഗ്ലണ്ടിലെ സൗത്താം‌പ്റ്റൺ ആണ്.
  • വേലിയേറ്റതിരമാലകളീൽ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാൻസിലെ ലാ റാൻസെ, ഭാരതത്തിലെ കാംബേ ഉൾക്കടൽ, കച്ച് എന്നിവ.
  • ഭാരതത്തിലെ പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്‌ല.
  • ലോകത്തിൽ ഏറ്റവും കൂടുതൽ വേലിയേറ്റമനുഭവപ്പേടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്.

വാവുവേലി

കറുത്തവാവ്,വെളുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻ,ഭൂമി,സൂര്യൻ എന്നിവ ഒരേ നേർ രേഖയിൽ വരുന്നതുമൂലം ഭൂമിയിൽ ചന്ദ്രനും സൂര്യനും ശക്തമായി ആകർഷിക്കുന്നുഇതിന്റെ ഫലമായി ശക്തമായ വേലിയേറ്റങ്ങൾ ഈ ദിവസങ്ങളിലുണ്ടാകുന്നു.ഇത്തരം ശക്തമായ വേലികളെ വാവുവേലികൾ(Spring Tides) എന്നാണ് വിളിക്കുന്നത്‌.

സപ്തമിവേലി

സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോൺ അകലത്തിൽ നിന്നും ആകർഷിക്കുന്ന ഘട്ടത്തിൽ ചന്ദ്രൻ ഭൂമിയെ ഒരു വശത്തേക്കും സൂര്യൻ മറുവശത്തേക്കും ആകർഷിക്കുന്നു.ഇതിന്റെ ഫലമായി വളരെ ശക്തി കുറഞ്ഞ വേലികൾ ഉണ്ടാകുന്നു.ഇവയെ സപ്തമിവേലികൾ എന്നാണ് പറയുന്നത്.

വേലിയേറ്റത്തിന്റെ ഗുണങ്ങൾ

  • ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു
  • കടൽത്തീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു
  • ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു
  • വേലികളുടെ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും

അവലംബം

1.കേരളസർക്കാർ ഒമ്പതാം തരം സാമൂഹ്യശാസ്ത്രം-II പാഠപുസ്തകം

ഈ പാഠ്യ ഭാഗത്തിൽ ഗുരുതരമായ തെറ്റ് സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണ ഫലം സൂര്യന്റേതിനെക്കാൾ കൂടുതലാണ്, അപകേന്ദ്ര ബലത്താലാണ് വേലിയേറ്റങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെ ചില പരാമർശങ്ങൾ ഇതിൽ കാണുന്നു. ഇത്തരത്തിൽ ഗുരുതരമായ തെറ്റുകൾ എങ്ങനെ പാഠപുസ്തകങ്ങളിൽ കടന്നു കൂടുന്നു. ഇതിനെതിരേ ആരും പ്രതികരിച്ചതായി കാണുന്നില്ല.


Tags:

വേലിയേറ്റം കാരണങ്ങൾവേലിയേറ്റം വാവുവേലിവേലിയേറ്റം സപ്തമിവേലിവേലിയേറ്റം വേലിയേറ്റത്തിന്റെ ഗുണങ്ങൾവേലിയേറ്റം അവലംബംവേലിയേറ്റംഅമാവാസിഗുരുത്വാകർഷണംചന്ദ്രൻപൗർണ്ണമിസൂര്യൻ

🔥 Trending searches on Wiki മലയാളം:

ചിക്കൻപോക്സ്കഥകളിമാർക്സിസംപ്രിയങ്കാ ഗാന്ധിചിയബ്ലോക്ക് പഞ്ചായത്ത്ചതിക്കാത്ത ചന്തുഇന്ത്യൻ രൂപകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഗർഭഛിദ്രംഷാഫി പറമ്പിൽടി.എം. തോമസ് ഐസക്ക്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംമിഷനറി പൊസിഷൻന്യൂട്ടന്റെ ചലനനിയമങ്ങൾസ്വപ്നംവള്ളത്തോൾ നാരായണമേനോൻതൃശൂർ പൂരംകൂദാശകൾവെയിൽ തിന്നുന്ന പക്ഷിഅടിയന്തിരാവസ്ഥപൗരത്വ ഭേദഗതി ആക്റ്റ്, 2019സ്ത്രീ ഇസ്ലാമിൽവായനദിനംഏപ്രിൽ 25നിസ്സഹകരണ പ്രസ്ഥാനംസ്നേഹംസൗദി അറേബ്യവൈലോപ്പിള്ളി ശ്രീധരമേനോൻകടുവ (ചലച്ചിത്രം)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഎം.ടി. രമേഷ്കേരളത്തിലെ ജില്ലകളുടെ പട്ടികസംഗീതംമോണ്ടിസോറി രീതിട്രാൻസ് (ചലച്ചിത്രം)കുറിച്യകലാപംനസ്ലെൻ കെ. ഗഫൂർസോളമൻദശാവതാരംഉലുവഡെങ്കിപ്പനിതപാൽ വോട്ട്മുണ്ടിനീര്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംശിവം (ചലച്ചിത്രം)മാനസികരോഗംബിഗ് ബോസ് (മലയാളം സീസൺ 5)ഗുകേഷ് ഡിവിദ്യാരംഭംകൂടിയാട്ടംപനിമല്ലികാർജുൻ ഖർഗെഉത്കണ്ഠ വൈകല്യംരാജ്യങ്ങളുടെ പട്ടികതരുണി സച്ച്ദേവ്ഇടുക്കി അണക്കെട്ട്റേഡിയോഅരിമ്പാറതകഴി സാഹിത്യ പുരസ്കാരംഹെപ്പറ്റൈറ്റിസ്-എജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമഞ്ഞപ്പിത്തംമലപ്പുറംഓണംഇൻസ്റ്റാഗ്രാംമാർഗ്ഗംകളിആശാൻ സ്മാരക കവിത പുരസ്കാരംസൂര്യാഘാതംമൻമോഹൻ സിങ്മാതൃഭൂമി ദിനപ്പത്രംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപത്ത് കൽപ്പനകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇടതുപക്ഷംഎവർട്ടൺ എഫ്.സി.ഡോഗി സ്റ്റൈൽ പൊസിഷൻവട്ടവട🡆 More