ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വൂഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ (ചൈനീസ്: 武汉大学医学部).
ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ മെഡിക്കൽ സ്കൂൾ. പണ്ട് ഹുബെയ് മെഡിക്കൽ യൂണിവേഴ്സിറ്റി (HBMU) എന്നറിയപ്പെട്ടിരുന്നു. 1943ൽ മെഡിക്കൽ സ്കൂൾ സ്ഥാപിതമായി, 2000ൽ വൂഹാൻ യൂണിവേഴ്സിറ്റിയുമായി ലയിച്ചു.
武汉大学医学部 | |
ആദർശസൂക്തം | സ്വയം നവീകരിച്ചു ശക്തി നേടുക, നിഷ്ഠയോടെ പ്രവർത്തിക്കുക, സത്യത്തെ അഭിലഷിക്കുക, അദ്ധ്വാനിച്ചു കണ്ടെത്തുക (മലയാളം)
|
---|---|
തരം | ദേശീയ സർവകലാശാല |
സ്ഥലം | വൂഹാൻ, ഹുബെയ്, ചൈന |
വെബ്സൈറ്റ് | ചൈനീസ് പതിപ്പ് |
ഈ മെഡിക്കൽ സ്കൂളിലെ മുഴുവൻ സമയ ഫാക്കൽറ്റിയിൽ ഏകദേശം 1,200ൽ കൂടുതൽ ആളുകളുണ്ട്. 2000 ബിരുദ വിദ്യാർത്ഥികളിൽ ഉൾപ്പെടെ 4,700 മുഴുവൻ സമയ വിദ്യാർത്ഥികളുണ്ട്. ദേശീയ സ്കൂൾ റാങ്ക് ലയന ശേഷം 19 നിന്നും 11 ആയി ഉയർന്നു. . ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏഷ്യൻരാജ്യങ്ങൾ ആയ ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, നേപാൾ ,ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും ഒരുപാട് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
നിലവിൽ, മെഡിക്കൽ ഫാക്കൽറ്റി ഉൾപടെ/ എട്ടു കോളേജുകൾ, മൂന്ന് സ്ഥാപനങ്ങൾ, മൂന്നു അഫിലിയേറ്റ് ആശുപത്രികൾ യൂണിവേഴ്സിറ്റിയുടെ കീഴിലുണ്ട്. അവ ഇതൊക്കെയാണ് :
മെഡിക്കൽ ഫാക്കൽറ്റിക്ക് പുറമേ ഓറൽ ബയോ എഞ്ചിനീയറിംഗ് മന്ത്രാലയം(സംയുക്തമായി കൂടെ സിചുവാൻ യൂണിവേഴ്സിറ്റി), വിദ്യാഭ്യാസ കീ ലബോറട്ടറി , വൈറോളജി സംസ്ഥാന കീ ലബോറട്ടറി (വൂഹാൻ യൂണിവേഴ്സിറ്റി, ചൈനീസ്ശാസ്ത്ര അക്കാദമി, വൈറോളജി അസോസിയേഷൻ ഓഫ് വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട്.
വിദേശ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെത്തെ എം.ബി.ബി.എസ് യോഗ്യത നേടിയ ശേഷം തിരിച്ചു ഇന്ത്യയിലേക്ക് വന്നു അവിടെ പ്രാക്ടീസ് നടത്തണമെങ്കിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനെഷന്റെ പ്രവേശന പരീക്ഷയോഗ്യത നേടേണ്ടതുണ്ട്. അതിനായി നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ(FMGE). ഇതിലേക്കായി മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ അംഗികരിച്ച വിദേശ കോളേജുകളിൽ ഒന്നാണ് വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ .
This article uses material from the Wikipedia മലയാളം article വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.