വിശ്വാമിത്രൻ

ഭാരതത്തിൽ പുരാതനകാലത്ത് ജീവിച്ചിരുന്ന ഒരു മുനിയാണ് വിശ്വാമിത്രൻ.

പുരാണങ്ങളിൽ വിശ്വാമിത്രനെക്കുറിച്ച് പരാമർശമുണ്ട്. ബ്രഹ്മർഷി വിശ്വാമിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് (സംസ്കൃതം‍:विश्वामित्र: , ആംഗലേയം: Viswamitra). ഋഗ്വേദത്തിലെ മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും ഗായത്രീ മന്ത്രവും വിശ്വാമിത്രനാണ് എഴുതിയതെന്നാണ് വിശ്വാസം.

Brahmarshi Vishvamitra
വിശ്വാമിത്രൻ
Brahma Rishi Vishva mitra calm sketch
അംഗീകാരമുദ്രകൾRishi
Rajarshi
Maharishi
Brahmarshi
Composed Mandala 3 of Rigveda, Gayatri Mantra, Ram Raksha Stotra
വിശ്വാമിത്രൻ
Birth of Shakuntala - Vishvamitra rejects the child and mother, because they represented to him a lapse in spiritual pursuits and his earlier renunciation of domestic/king's life. Painting by Raja Ravi Varma (1848–1906)

നിരുക്തം

വിശ്വസ്യജഗതോമിത്രം വിശ്വാമിത്ര:

വിശ്വം = പ്രപഞ്ചം, മിത്രം = സുഹൃത്ത്

വിശ്വാമിത്രന്റെ യാഗരക്ഷ

എല്ലാ മന്ത്രങ്ങളുടെയും മാതാവായ ഗായത്രി മന്ത്രത്തിന്റെ രചയിതാവാണ് വിശ്വാമിത്രൻ. ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. ബാലകാണ്ഡത്തിൽ വിശ്വാമിത്ര മഹർഷിയുടെ അയോദ്ധ്യാപ്രവേശനവും രാമ-ലക്ഷ്മണന്മാരെ കൂട്ടി തന്റെ യാഗരക്ഷ നടത്തുന്നതും പ്രതിപാദിച്ചിട്ടുണ്ട്. ദശരഥപുത്രന്മാരുടെ യൗവനകാലത്താണ് വിശ്വാമിത്ര മഹർഷി അയോധ്യയിൽ എത്തി. കുലഗുരുവായ വസിഷ്ഠമഹർഷി വിശ്വാമിത്രന്റെ മഹിമ രാജാവിനു പറഞ്ഞു കൊടുക്കുന്നു. ദശരഥ നിർദ്ദേശത്താൽ രാമ-ലക്ഷ്മണന്മാർ വിശ്വാമിത്രനൊപ്പം പുറപ്പെട്ടു.

കാട്ടിലൂടെയുള്ള യാത്രയിൽ കുമാരന്മാർക്ക് വിശപ്പും ദാഹവും അനുഭവപ്പെടാതിരിക്കാനായി മഹർഷി രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു; ‘ബല-അതിബല’. ഘോരവനത്തിലെത്തിയപ്പോൾ മഹർഷി താടക എന്ന ആയിരം ആനകളുടെ ശക്തിയുള്ള രാക്ഷസിയെ പറ്റിപറഞ്ഞു കൊടുത്തു. സുകേതുവിന്റെ പുത്രിയും സുന്ദന്റെ ഭാര്യയുമാണ് താടക. സുന്ദനെ അഗസ്ത്യാശ്രമം നശിപ്പിക്കാൻ തുടങ്ങിയപ്പോൾ അഗസ്ത്യമുനി ഭസ്മമാക്കി. ഇവളേയും കൊല്ലേണ്ടതാണന്ന് മഹർഷി രാമനെ നിർദ്ദേശിച്ചു. ഒരിക്കലും സ്ത്രീധർമ്മം പാലിക്കാത്ത ധർമ്മ-ഹീനയായ അവളെ കൊല്ലുന്നതിൽ പാപമില്ല. തുടർന്ന് താടകയെ രാമൻ യുദ്ധത്തിൽ കൊന്നു. അന്ന് രാത്രി അവർ ആ കാട്ടിൽ തന്നെ തങ്ങി. പിറ്റേന്ന് സൂര്യോദയത്തിനു മുൻപ് രാമ-ലക്ഷ്മണന്മാരെ വിളിച്ചുണർത്തുന്ന രാമായണഭാഗമാണ് വെങ്കിടേശ്വര സുപ്രഭാതത്തിലെ ആദ്യഭാഗം. "കൗസല്യ സുപ്രജ രാമ പൂർ‌വ്വ സന്ധ്യ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം..." സുബ്ബലക്ഷ്മിയുടെ ഈ മധുരസ്വരം ഭാരതീയരയുടെ പ്രഭാത കീർത്തനമായി മാറിയിട്ട് നിരവധി ദശകങ്ങളായി. തുടർന്ന് നിരവധി ദിവ്യാസ്ത്രങ്ങൾ മഹർഷി ഇരുവർക്കും ഉപദേശിച്ചു. രാവണവധത്തിനു അവരെ സജ്ജമാക്കുകയാണ് ത്രികാലജ്ജാനിയായ മഹർഷി ചെയ്തത്. അതിനുശേഷം വിശ്വാമിത്ര മഹർഷിയുടെ യാഗം മുടക്കാൻ വന്ന സുബാഹുവിനെ വധിച്ചു, അഭയം പ്രാപിച്ച മാരീചനെ രാമൻ വിട്ടയയ്ക്കുകയും ചെയ്തു. അതിനുശേഷം മഹർഷി ഇരുവരേയും മിഥിലാപുരിയിലേക്ക് കൂട്ടികൊണ്ടുപോയി. ഇനി സീതാസ്വയംവരം.

ഇതുംകൂടി കാണുക

ആധാരഗ്രന്ഥങ്ങൾ

Tags:

വിശ്വാമിത്രൻ നിരുക്തംവിശ്വാമിത്രൻ വിശ്വാമിത്രന്റെ യാഗരക്ഷവിശ്വാമിത്രൻ ഇതുംകൂടി കാണുകവിശ്വാമിത്രൻ ആധാരഗ്രന്ഥങ്ങൾവിശ്വാമിത്രൻആംഗലേയംഋഗ്വേദംഗായത്രീ മന്ത്രംപുരാണങ്ങൾഭാരതംസംസ്കൃതം

🔥 Trending searches on Wiki മലയാളം:

ഓവേറിയൻ സിസ്റ്റ്കവിത്രയംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആദായനികുതിഇന്ത്യയുടെ രാഷ്‌ട്രപതിനവധാന്യങ്ങൾമലബന്ധംതാമരനസ്ലെൻ കെ. ഗഫൂർഏകീകൃത സിവിൽകോഡ്മതേതരത്വംമലയാളം വിക്കിപീഡിയകെ.ബി. ഗണേഷ് കുമാർഹനുമാൻതൃക്കടവൂർ ശിവരാജുവൈക്കം സത്യാഗ്രഹംഎ.കെ. ഗോപാലൻസ്വർണംദൃശ്യം 2മോഹൻലാൽഎസ് (ഇംഗ്ലീഷക്ഷരം)മിയ ഖലീഫഎളമരം കരീംതൃശൂർ പൂരംന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംപ്രാചീനകവിത്രയംമതേതരത്വം ഇന്ത്യയിൽആറാട്ടുപുഴ വേലായുധ പണിക്കർകേരള പബ്ലിക് സർവീസ് കമ്മീഷൻയൂറോപ്പ്വിക്കിപീഡിയവിവേകാനന്ദൻസുമലതഇൻസ്റ്റാഗ്രാംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഹെലികോബാക്റ്റർ പൈലോറിഇന്ത്യയുടെ ഭരണഘടനവോട്ടിംഗ് മഷിസ്ത്രീഭാരതീയ സ്റ്റേറ്റ് ബാങ്ക്ഐക്യ ജനാധിപത്യ മുന്നണിആയില്യം (നക്ഷത്രം)കേരള സാഹിത്യ അക്കാദമി പുരസ്കാരംഗുരുവായൂർതുളസിചണ്ഡാലഭിക്ഷുകി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപ്രീമിയർ ലീഗ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമഹിമ നമ്പ്യാർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംആഴ്സണൽ എഫ്.സി.തുർക്കിതമിഴ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതോമസ് ചാഴിക്കാടൻമാർക്സിസംബോധേശ്വരൻഉമ്മൻ ചാണ്ടിഫലംമുപ്ലി വണ്ട്ജാലിയൻവാലാബാഗ് കൂട്ടക്കൊലസിനിമ പാരഡിസോഇംഗ്ലീഷ് ഭാഷഭഗവദ്ഗീതദേശീയ പട്ടികവർഗ്ഗ കമ്മീഷൻആറ്റിങ്ങൽ കലാപംബിഗ് ബോസ് (മലയാളം സീസൺ 6)ശിവലിംഗംജവഹർലാൽ നെഹ്രുഗുജറാത്ത് കലാപം (2002)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടിക🡆 More