ലളിതാംബിക അന്തർജ്ജനം

കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു.

ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.മലയാളത്തിലെ പ്രമുഖ കഥാകാരി.കൊട്ടാരക്കരയിലെ കോട്ടവട്ടത്ത് ജനിച്ചു കേരള സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.1987 ഫെബ്രുവരി 6ന് അന്തരിച്ചു

ലളിതാംബിക അന്തർജ്ജനം
ലളിതാംബിക അന്തർജ്ജനം
ജനനംപുനലൂർ, കൊല്ലം ജില്ല, കേരളം
മരണംഫെബ്രുവരി 6, 1987(1987-02-06) (പ്രായം 77)
ഞാലിയാകുഴി, കോട്ടയം ജില്ല, കേരളം
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്,
ദേശീയതലളിതാംബിക അന്തർജ്ജനം ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയംസാമൂഹികം
അവാർഡുകൾഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

കുടുംബം

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് ശ്രീമൂലം പ്രജാസഭ അംഗവും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു. ഭാസ്കരകുമാരൻ, രാജം, ലളിത, ലീല, ശാന്ത, രാജേന്ദ്രൻ എന്നിവരായിരുന്നു മറ്റുമക്കൾ.

വിദ്യാഭ്യാസം

വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു.

അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻ്റെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.

1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

പുരസ്കാരങ്ങൾ

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

പ്രധാനപ്പെട്ട കൃതികൾ

ചെറുകഥകൾ

  • മൂടുപടത്തിൽ (1946)
  • കാലത്തിന്റെ ഏടുകൾ (1949)
  • തകർന്ന തലമുറ (1949)
  • കിളിവാതിലിലൂടെ (1950)
  • കൊടുങ്കാറ്റിൽ നിന്ന് (1951)
  • കണ്ണീരിന്റെ പുഞ്ചിരി (1955)
  • അഗ്നിപുഷ്പങ്ങൾ (1960)
  • തിരഞ്ഞെടുത്ത കഥകൾ (1966)
  • സത്യത്തിന്റെ സ്വരം (1968)
  • വിശ്വരൂപം (1971)
  • ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
  • പവിത്ര മോതിരം (1979)
  • മാണിക്കൻ
  • മാറാലകൾ

നോവൽ

ആത്മകഥ

  • ആത്മകഥക്ക് ഒരാമുഖം

കവിതാസമാഹാരങ്ങൾ

  • ലളിതാഞ്ജലി
  • ഓണക്കാഴ്ച
  • ശരണമഞ്ജരി
  • ഭാവദീപ്തി
  • നിശ്ശബ്ദസംഗീതം
  • ഒരു പൊട്ടിച്ചിരി
  • ആയിരത്തിരി - 1969
  • ആത്മകഥയ്ക്കൊരാമുഖം

മറ്റുകൃതികൾ



Tags:

ലളിതാംബിക അന്തർജ്ജനം കുടുംബംലളിതാംബിക അന്തർജ്ജനം വിദ്യാഭ്യാസംലളിതാംബിക അന്തർജ്ജനം പുരസ്കാരങ്ങൾലളിതാംബിക അന്തർജ്ജനം പ്രധാനപ്പെട്ട കൃതികൾലളിതാംബിക അന്തർജ്ജനം കവിതാസമാഹാരങ്ങൾലളിതാംബിക അന്തർജ്ജനം മറ്റുകൃതികൾലളിതാംബിക അന്തർജ്ജനംഅഗ്നിസാക്ഷിഇംഗ്ലീഷ്കേരളംകൊട്ടാരക്കരകൊല്ലംമലയാളംസംസ്കൃതംഹിന്ദി

🔥 Trending searches on Wiki മലയാളം:

വോട്ടവകാശംആനതൃശൂർ പൂരംകെ.കെ. ശൈലജമലയാളസാഹിത്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഹൃദയം (ചലച്ചിത്രം)ഹണി റോസ്മുഗൾ സാമ്രാജ്യംപ്രസവംശംഖുപുഷ്പംറഷ്യൻ വിപ്ലവംബൈബിൾഫിറോസ്‌ ഗാന്ധികേരളാ ഭൂപരിഷ്കരണ നിയമംപ്രകാശ് ജാവ്‌ദേക്കർമാവേലിക്കര നിയമസഭാമണ്ഡലംമുഹമ്മദ്മലമ്പനിചെ ഗെവാറസിംഗപ്പൂർകേരള നിയമസഭകാളിദാസൻയോനിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മുടിയേറ്റ്മിലാൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യവൃത്തം (ഛന്ദഃശാസ്ത്രം)അമോക്സിലിൻതുളസികഥകളിവോട്ടിംഗ് യന്ത്രംസജിൻ ഗോപുസിറോ-മലബാർ സഭകാലൻകോഴിഅണ്ണാമലൈ കുപ്പുസാമിസ്ത്രീ സമത്വവാദംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഫലംസി.ടി സ്കാൻകേരള നവോത്ഥാനംനെഫ്രോളജിപത്ത് കൽപ്പനകൾആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംയക്ഷിവേലുത്തമ്പി ദളവതൃശ്ശൂർകലാമിൻമഞ്ജീരധ്വനിതകഴി സാഹിത്യ പുരസ്കാരംവദനസുരതംആധുനിക കവിത്രയംചന്ദ്രയാൻ-3കെ. മുരളീധരൻസദ്ദാം ഹുസൈൻകാവ്യ മാധവൻതിരുവനന്തപുരം ലോക്സഭാമണ്ഡലംലക്ഷദ്വീപ്മില്ലറ്റ്തിരുവനന്തപുരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബാല്യകാലസഖികൂടിയാട്ടംരാഹുൽ മാങ്കൂട്ടത്തിൽചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകുംഭം (നക്ഷത്രരാശി)സ്വയംഭോഗംഹെപ്പറ്റൈറ്റിസ്ദേശീയപാത 66 (ഇന്ത്യ)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആടുജീവിതംഐക്യ ജനാധിപത്യ മുന്നണിതെങ്ങ്ഇന്ത്യയുടെ ദേശീയ ചിഹ്നംഅഞ്ചകള്ളകോക്കാൻചരക്കു സേവന നികുതി (ഇന്ത്യ)സുൽത്താൻ ബത്തേരി🡆 More