റാഷ്ത്

റാഷ്ത് (പേർഷ്യൻ: رشت ⓘ; Gilaki: Rəšt; also romanized Resht, Rast, ഫ്രഞ്ചിലും പഴയ ജർമ്മൻ കയ്യെഴുത്തുപ്രതികളിലും പലപ്പോഴും Recht എന്ന് എഴുതിയിട്ടുണ്ട് ) ഇറാനിലെ ഗിലാൻ പ്രവിശ്യയുടെ തലസ്ഥാനമാണ്.

"സിറ്റി ഓഫ് റെയിൻ" (شهر باران, Ŝahre Bārān) എന്ന അപരനാമത്തിലും ഈ നഗരം അറിയപ്പെടുന്നു.  2016 ലെ കനേഷുമാരി പ്രകാരം 679,995 ജനസംഖ്യയുള്ള ഈ നഗരം കൂടാതെ വടക്കൻ ഇറാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരംകൂടിയാണ്.

റാഷ്ത്

  • رشت  (Persian)
  • Rəsht  (Gilaki)
City
റാഷ്ത്
റാഷ്ത് റാഷ്ത്
റാഷ്ത് റാഷ്ത്
റാഷ്ത് റാഷ്ത്
മുനിസിപ്പൽ ഹാളിൻറെ രാത്രി കാഴ്ച്ച, മിർസ കോച്ച് ശവകുടീരം, സെന്റ് മെസ്‌റോപ്പ് ദേവാലയം കോലാഹ് ഫരാംഗി മാൻഷൻ, ഗിലാൻ റൂറൽ ഹെറിറ്റേജ് മ്യൂസിയം, ഗുൽസാർ ബാത്ത്, ദേശീയ ലൈബ്രറി.
Nickname(s): 
Rain City, Rasht-Heaven
റാഷ്ത് is located in Iran
റാഷ്ത്
റാഷ്ത്
Coordinates: 37°16′51″N 49°34′59″E / 37.28083°N 49.58306°E / 37.28083; 49.58306
Countryഇറാൻ
പ്രവിശ്യഗിലാൻ
Countyറാഷ്ത്
ബക്ഷ്Central
ഭരണസമ്പ്രദായം
 • മേയർഅമീർ ഹുസൈൻ അലവി
 • നഗരസഭാ ചെയർമാൻമുഹമ്മദ് ഹുസൈൻ വസെഗ്
വിസ്തീർണ്ണം
 • ആകെ180 ച.കി.മീ.(70 ച മൈ)
ജനസംഖ്യ
 (2016 Census)
679,995
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്013
വെബ്സൈറ്റ്rasht.ir

ഇറാന്റെ കാസ്പിയൻ കടലോരത്തെ ഏറ്റവും വലിയ നഗരമാണ് റാഷ്ത്. കടൽത്തീരത്തിനും പർവതനിരകൾക്കുമിടയിയിലായതിനാൽ മഴ കൂടുതലായി അനുഭവപ്പെടുന്ന ഇവിടുത്തെ പ്രാദേശിക അന്തരീക്ഷം ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ, മെഡിറ്ററേനിയൻ സ്വാധീനങ്ങളുള്ളതാണ്. മിക്കവാറും വരണ്ട ഇറാനിൽ നിന്ന് വ്യത്യസ്തമായി ഇതിൻറെ തെക്കൻ ഭാഗത്ത് മിതശീതോഷ്ണ മഴക്കാടുകളും ഉണ്ട്. ബന്ദർ-ഇ അൻസാലി തുറമുഖം ഉപയോഗിക്കുന്ന ഇത് കൊക്കേഷ്യ, റഷ്യ, ഇറാൻ എന്നിവയ്‌ക്കിടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമാണ്. അടുത്തുള്ള പർവതനിരകളിലെ മസൂലെ റിസോർട്ടും കാസ്പിയൻ ബീച്ചുകളും മറ്റു ചില പ്രധാന ആകർഷണങ്ങളുമുള്ള ഈ നഗരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.

ചരിത്രപരമായി, ഇറാനെ റഷ്യയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗതാഗത-വ്യാപാര കേന്ദ്രമായിരുന്ന റാഷ്ത്, ഇക്കാരണത്താൽത്തന്നെ ഇത് "യൂറോപ്പിന്റെ കവാടം" എന്നറിയപ്പെട്ടു. നഗരത്തിന് പതിമൂന്നാം നൂറ്റാണ്ട് വരെ പഴക്കമുള്ള ഒരു ചരിത്രമുണ്ടെങ്കിലും അതിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് നിരവധി ടെക്സ്റ്റൈൽ വർക്ക് ഷോപ്പുകളുണ്ടായിരുന്നതും ഒരു പ്രധാന പട്ട് വ്യാപാര കേന്ദ്രവുമായിരുന്ന സഫാവിഡ് കാലഘട്ടത്തിലാണ്. 2015-ൽ, ഈ നഗരം യുനെസ്കോയുടെ മേൽനോട്ടത്തിൽ ക്രിയേറ്റീവ് ഗ്യാസ്ട്രോണമി നഗരമായി ലോകത്തിലെ സർഗ്ഗാത്മക നഗരങ്ങളുടെ ഒരു ശൃംഖലയിൽ അംഗമായി ചേർന്നു.

ചരിത്രം

ടൈംലൈൻ

• 682: ഉമയ്യദ് ചരിത്ര രേഖകളിൽ രാഷ്ത് നഗരം ആദ്യമായി പരാമർശിക്കപ്പെട്ടു.

• 1669: ഒരു കോസാക്ക് യുദ്ധപ്രഭുവായിരുന്ന സ്റ്റെങ്ക റാസിൻ നഗരത്തെ കൊള്ളയടിച്ചു.

• 1714: ഭൂകമ്പത്തിൽ റാഷ്തിൽ നാശനഷ്ടമുണ്ടായി.

• 1722–1732: റുസ്സോ-പേർഷ്യൻ യുദ്ധം മൂലമുള്ള റഷ്യക്കാരുടെ അധിനിവേശം.

• 1901: ഒരു വലിയ പകർച്ചവ്യാധിയായ പ്ലേഗ് നഗരത്തെ തകർത്തു.

• 1917–1920: തുറമുഖ നഗരമായ ബന്ദർ-ഇ അൻസാലിയിലും റാഷ്ത്തിലും റഷ്യൻ, ബ്രിട്ടീഷ് സായുധ സേനകൾ ഏറ്റുമുട്ടി. ബ്രിട്ടീഷുകാർ പിൻവാങ്ങുകയും റഷ്യക്കാർ ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തു.

• 1920-1921: ഹ്രസ്വകാല ഗിലാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് അതിന്റെ തലസ്ഥാനമായ റാഷ്തിൽ സ്ഥാപിക്കപ്പെട്ടു.

• 1937: റഷ്യക്കാരിൽ നിന്ന് "റോഡ് ടാക്‌സ്" പിരിക്കാനുള്ള ആഗ്രഹത്താൽ പൊട്ടിപ്പുറപ്പെട്ട ഒരു കലാപം അടിച്ചമർത്തപ്പെട്ടു.

• 1974: റാഷ്തിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായി

CE 682-ൽ ഉമയ്യദ് ചരിത്ര രേഖകളിലാണ് റാഷ്ത് നഗരത്തെക്കുറിച്ചുള്ള ആദ്യ പരാമർശം. എന്നിരുന്നാലും ഇത്  തീർച്ചയായും കൂടുതൽ പഴക്കമുള്ള പുരാതന കാലത്തെ പ്യൂട്ടിംഗർ മാപ്പിൽ ദൃശ്യവുമാണ്. സസാനിഡ് യുഗം, റാഷിദുൻ  അധിനിവേശം, മഹാനായ പീറ്ററിന്റെയും പിന്നീട് റഷ്യൻ ഭരണാധികാരികളുടെയും സൈന്യങ്ങളുടെ അധിനിവേശം, ബ്രിട്ടീഷ് കൊളോണിയലിസം എന്നിവ നഗരം ദർശിച്ചു. ഇറാനിലെ ഭരണഘടനാ വിപ്ലവത്തിലും റാഷ്ത് ജനത വലിയ പങ്കുവഹിച്ചു.

മിക്കവാറും നെയ്ത്ത് എന്നർത്ഥം വരുന്ന റഷ്താൻ എന്ന ക്രിയയിൽ നിന്നാണ് റാഷ്ത് എന്ന പേര് ഉരുത്തിരിഞ്ഞത്. 19-ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ടാബ്രിസിനും ടെഹ്‌റാനും ചുറ്റുമുള്ള പ്രദേശങ്ങൾക്കൊപ്പം ഒരു ആദ്യകാല വ്യവസായ ശാലകളിലൊന്ന് സ്ഥാപിക്കപ്പെട്ട ഈ നഗരം, മത്സ്യബന്ധനം, മത്സ്യമുട്ടകൾകൊണ്ടുള്ള വിഭവങ്ങളുടെ ഉൽപ്പാദനം, കാസ്പിയൻ കടലിലെ എണ്ണ പൈപ്പ് ലൈൻ നിർമ്മാണം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രാമുഖ്യം നേടി.  20-ാം നൂറ്റാണ്ടിൽ, 70-കളുടെ പകുതി വരെ, തൊഴിലാളികളുടെ എണ്ണത്തിലും മൂലധന ഉൽപ്പാദനക്ഷമതയിലും ഇറാനിലെ മൂന്നാമത്തെ വ്യവസായ നഗരമായിരുന്നു ഗിലാനും റാഷ്ത് മേഖലയും. 1970 കൾക്ക് ശേഷം അതിന്റെ സാംസ്കാരികവും വ്യാവസായികവുമായ പ്രാധാന്യം വലിയൊരളവിൽ നഷ്ടപ്പെട്ടു.

പേർഷ്യൻ ഭരണഘടനാ വിപ്ലവത്തിന് (1905-1907) പ്രേരണ നൽകിയതിലും അതിൻറെ സമൂലവൽക്കരണത്തിനും റാഷ്ത് ജനത വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. ഭരണഘടനാ വിപ്ലവത്തിലെ പ്രമുഖരിൽ ഒരാളായിരുന്ന മിർസ കുചക് ഖാന്റെ ജന്മസ്ഥലമാണ് രാഷ്ത്. ജംഗാലിസ് എന്ന പേരിൽ ഗിലാനിലെ അദ്ദേഹത്തിന്റെ സ്വന്തം പ്രസ്ഥാനം മുസ്‌ലിം ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നവീകരണത്തിനായുള്ള ഒരു ആധുനിക സാമൂഹിക ജനാധിപത്യ പരിപാടിയെ പ്രതിനിധീകരിച്ചു. ഭരണഘടനാ ശക്തികളുടെ പരാജയത്തിനുശേഷം ഇറാനിയൻ കമ്മ്യൂണിസ്റ്റുകളുമായുള്ള സഖ്യത്തോടെ 1920-ൽ മിർസ ഒരു ഹ്രസ്വകാല പേർഷ്യൻ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിച്ചു. പുതുതായി സ്ഥാപിതമായ റഷ്യൻ  ചെമ്പടയുടെ പിന്തുണ ഈ റിപ്പബ്ലിക്കിന് ഉണ്ടായിരുന്നു. സോവിയറ്റ് ഗവൺമെന്റ്, ട്രോട്സ്കി നിർദ്ദേശിച്ച സൈനിക, രാഷ്ട്രീയ തന്ത്രങ്ങൾക്ക് ശേഷം, അതിന്റെ പിന്തുണ പിൻവലിക്കുകയും, പുതുതായി സ്ഥാപിതമായ ഇറാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും (1919) ജംഗാലികളും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ആന്തരിക സംഘർഷങ്ങളും റിപ്പബ്ലിക്കിനുള്ളിൽത്തനെ വിഭാഗീയത സൃഷ്ടിച്ചു. റെസാ ഷായുടെ നേതൃത്വത്തിൽ ഇറാനിയൻ സൈന്യം ഒടുവിൽ ഈ റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി.

ഇറാനിലെ ആദ്യത്തെ ദേശീയ ലൈബ്രറി ഖ്വജർ രാജവംശത്തിനു കീഴിൽ റാഷ്ത് നഗരത്തിൽ സ്ഥാപിക്കപ്പെട്ടു. കൂടാതെ, ഭരണഘടനാ വിപ്ലവത്തിന് ശേഷം ഇറാനിലെ ആദ്യത്തെ ആധുനിക പത്രമായി നാസിം ഇ ഷോമൽ റാഷ്റ്റിൽനിന്ന് പ്രസിദ്ധീകരിച്ചുവെങ്കിലും പിന്നീട് അതിന്റെ ആസ്ഥാനം ഖസ്‌വിൻ നഗരത്തിലേയ്ക്ക മാറ്റി. ഇറാനിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും[1] ആദ്യത്തെ ഇറാനിയൻ ബാങ്കിന്റെ (സെപാഹ് ബാങ്ക്) ആദ്യ ശാഖയും സ്ഥിതി ചെയ്യുന്നത് റാഷ്ത് നഗരത്തിലാണ്.[2] Archived 2021-01-11 at the Wayback Machine. 24/7 ഫാർമസിയുടെ (കരൂൺ ഫാർമസി) ആദ്യ ശാഖ റാഷ്ത് നഗരത്തിലാണ് സ്ഥാപിക്കപ്പെട്ടു. അതുപോലെതന്നെ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാലയവും  ഇറാനിലെ ആദ്യത്തെ ഫയർ സ്റ്റേഷനും റാഷ്ത് സിറ്റിയിലാണ് സ്ഥാപിക്കപ്പെട്ടത്. ഗിലാൻ പ്രവിശ്യയുടെ കേന്ദ്രഭാഗമായി റാഷ്ത് നഗരം അറിയപ്പെടുന്നു. ഖ്വജർ കാലഘട്ടത്തിൽ, ഇറാനും റഷ്യയും തമ്മിലുള്ള സാമ്പത്തിക വികസനത്തോടൊപ്പം, നൊഗാൻ വ്യാപാരവും മറ്റ് ഉൽപ്പന്നങ്ങളുടെ വ്യാപാരവും ഇവിടെ അഭിവൃദ്ധിപ്പെട്ടു. അങ്ങനെ, 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലേക്കുള്ള ഒരു കവാടമായി റാഷ്ത് നഗരം മാറി. ഹിജ്റ 1275-ൽ റാഷ്തിലേക്ക് യാത്ര ചെയ്ത ഒരു റഷ്യൻ സഞ്ചാരിയായിരുന്ന ഗ്രിഗറി വലേറിയാനോ വിച്ച് മെൽഗുനോവ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയത്, അക്കാലത്ത് നഗരത്തിൽ 546 വീടുകളും 1021 കടകളും 27,314 ജനസംഖ്യയും ഉണ്ടായിരുന്നുവെന്നാണ്. അക്കാലത്ത്, റഷ്യൻ, ബ്രിട്ടീഷ്, ഓട്ടോമൻ സർക്കാരുകൾക്ക് റാഷ്റ്റിൽ കോൺസുലേറ്റുകൾ ഉണ്ടായിരുന്നു എന്നത് റാഷിന്റെ മറ്റൊരു രാഷ്ട്രീയ വിശ്വാസ്യതയായിരുന്നു.

അവലംബം

Tags:

en:Romanization of Persianഇറാൻഗിലാൻ പ്രവിശ്യജർമ്മൻ ഭാഷപേർഷ്യൻപ്രമാണം:Fa-Rasht.oggഫ്രഞ്ച് ഭാഷ

🔥 Trending searches on Wiki മലയാളം:

പയ്യോളിസന്ധിവാതംമദംക്രിസ്റ്റ്യാനോ റൊണാൾഡോപേരാൽവി.ജെ.ടി. ഹാൾമക്കഓട്ടൻ തുള്ളൽപൂയം (നക്ഷത്രം)കേരള നവോത്ഥാന പ്രസ്ഥാനംഎ.കെ. ഗോപാലൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ദിരാ ഗാന്ധിചേരസാമ്രാജ്യംമോഹൻലാൽപ്രധാന ദിനങ്ങൾഇരിഞ്ഞാലക്കുടമലയാളം അക്ഷരമാലറിയൽ മാഡ്രിഡ് സി.എഫ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേന്ദ്രഭരണപ്രദേശംബൈബിൾവിവരാവകാശ നിയമംമയ്യഴിവെള്ളാപ്പള്ളി നടേശൻവൈരുദ്ധ്യാത്മക ഭൗതികവാദംരംഗകലവൈക്കം മുഹമ്മദ് ബഷീർകീഴില്ലംആലപ്പുഴകണ്ണകിപേരാമ്പ്ര (കോഴിക്കോട്)നവരത്നങ്ങൾചിറയിൻകീഴ്ആനവള്ളത്തോൾ പുരസ്കാരം‌ചമ്പക്കുളംകൊടകരകേരളചരിത്രംകുറുപ്പംപടിഗോഡ്ഫാദർഫറോക്ക്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപത്തനാപുരംപാവറട്ടിപാലാരിവട്ടംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻആയില്യം (നക്ഷത്രം)നന്ദിയോട് ഗ്രാമപഞ്ചായത്ത്ശ്രീകണ്ഠാപുരംകരുവാറ്റഖുർആൻസൗരയൂഥംനാദാപുരം ഗ്രാമപഞ്ചായത്ത്അഡോൾഫ് ഹിറ്റ്‌ലർഷൊർണൂർപൊന്നാനിചാന്നാർ ലഹളരാധതെയ്യംബാർബാറികൻജ്ഞാനപ്പാനകേരള വനം വന്യജീവി വകുപ്പ്സംഘകാലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംസ്വയംഭോഗംസ്വരാക്ഷരങ്ങൾമീഞ്ചന്തആണിരോഗംവരാപ്പുഴകോന്നിതൊഴിലാളി ദിനംഡെങ്കിപ്പനിഅമേരിക്കൻ സ്വാതന്ത്ര്യസമരംലിംഫോസൈറ്റ്🡆 More