റാറ്ററ്റൂയി

പിക്‌സാർ നിർമ്മാണവും ബ്യൂണ വിസ്റ്റ പിക്ചർസ്‌ വിതരണം നിർവ്വഹിച്ചു 2007-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ കോമഡി ചിത്രമാണ് റാറ്ററ്റൂയി.

പിക്സാറിന്റെ എട്ടാമത്തെ ചിത്രമാണ് ബ്രാഡ് ബേർഡ് സംവിധാനം ചെയ്ത റാറ്ററ്റൂയി. ചിത്രത്തിന്റെ പേരിനു ആധാരമായതു അവസാനം രംഗങ്ങളിൽ വിളമ്പുന്ന ഒരു ഫ്രഞ്ച് വിഭവമായ “റാറ്ററ്റൂയി” ആണ്, കൂടാതെ ചിത്രത്തിലേ മുഖ്യകഥാപാത്രത്തിന്റെ ജനസ്സിനെയും (എലി) ഈ പേര് കുറിക്കുന്നു. പാറ്റൺ ഓസ്വാൾട്ട്, ലൂ റൊമാനോ, ഇയാൻ ഹോം, ജനീൻ ഗാരഫാലൊ, ബ്രിയാൻ ഡെന്നി, പീറ്റർ സോൻ, ബ്രാഡ് ഗാരറ്റ് എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. ഒരു ഷെഫ് ആവാൻ ആഗ്രഹിക്കുന്ന റെമി എന്ന ഒരു എലി സുഹൃത്തായ ഒരു തെരുവ് കുട്ടിയുമായി സഹകരിച്ചു ആ ലക്ഷ്യം യാഥാർത്ഥ്യമായി തീർക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

Ratatouille
Protagonist Remy is smiling nervously as he clings to a piece of cheese while he is pinned to a door by sharp knives and forks. The film's tagline,
Theatrical release poster
സംവിധാനംBrad Bird
നിർമ്മാണംBrad Lewis
കഥ
  • Jan Pinkava
  • Jim Capobianco
  • Brad Bird
തിരക്കഥBrad Bird
അഭിനേതാക്കൾ
  • Patton Oswalt
  • Ian Holm
  • Lou Romano
  • Brian Dennehy
  • Peter Sohn
  • Peter O'Toole
  • Brad Garrett
  • Janeane Garofalo
സംഗീതംMichael Giacchino
ഛായാഗ്രഹണം
  • Sharon Calahan
  • Robert Anderson
ചിത്രസംയോജനം
  • Darren T. Holmes
  • Stan Webb
സ്റ്റുഡിയോPixar
വിതരണംBuena Vista Pictures Distribution
റിലീസിങ് തീയതി
  • ജൂൺ 22, 2007 (2007-06-22) (Los Angeles)
  • ജൂൺ 29, 2007 (2007-06-29) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 ദശലക്ഷം
സമയദൈർഘ്യം111 minutes
ആകെ$623.7 ദശലക്ഷം

2000-ൽ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തനം ആരംഭിച്ചത്. തിരക്കഥാകൃത്തായ യാൻ പിങ്കവ ചിത്രത്തിന്റെ ആശയം രൂപീകരിച്ചു. 2005-ൽ ചിത്രത്തിന്റെ കഥ തിരുത്തിയെഴുതാനും സംവിധാനം ചെയ്യുവാനും ബ്രാഡ് ബേർഡ് സമീപിക്കപ്പെട്ടു. പ്രചോദനത്തിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ പാരീസ് സന്ദർശിച്ചു. ചിത്രത്തിൽ കാണുന്ന ഭക്ഷണവിഭവങ്ങൾ അനിമേഷൻ ചെയ്യാൻ ഫ്രാൻസിലെയും അമേരിക്കയിലെയും ഷെഫുമാരുടെ സഹായം അണിയറപ്രവർത്തകർ തേടി.

ജൂൺ 22, 2007-ൽ ലോസ് ആഞ്ചെലെസിലെ കൊഡാക് തീയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട റാറ്ററ്റൂയി, തുടർന്ന് ജൂൺ 29, 2007 അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്തു. 623.7 ദശലക്ഷം ഡോളർ വരുമാനം നേടി ചിത്രം മികച്ച പ്രദർശനവിജയം നേടി. മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് അടക്കം പല ബഹുമതികളും ചിത്രം നേടി.

അവലംബം

Tags:

പിക്‌സാർ

🔥 Trending searches on Wiki മലയാളം:

സ്വദേശി പ്രസ്ഥാനംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഐക്യ ജനാധിപത്യ മുന്നണിനവധാന്യങ്ങൾആസ്മഇന്ത്യസമാസംപ്രധാന ദിനങ്ങൾഎ.പി. അബ്ദുള്ളക്കുട്ടിഇന്ത്യൻ പ്രധാനമന്ത്രിഎ.എം. ആരിഫ്ലോകഭൗമദിനംഫിറോസ്‌ ഗാന്ധിഅനശ്വര രാജൻകേരളവർമ്മ വലിയ കോയിത്തമ്പുരാൻഎളമരം കരീംചെ ഗെവാറആനന്ദം (ചലച്ചിത്രം)മൺറോ തുരുത്ത്ഇന്ത്യയിലെ ഭാഷകൾവൈക്കം സത്യാഗ്രഹംഇന്ത്യൻ പൗരത്വനിയമംഅതിരാത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഒ.എൻ.വി. കുറുപ്പ്നായർകാലൻകോഴിവട്ടവടഒരു ദേശത്തിന്റെ കഥമമ്മൂട്ടിജി സ്‌പോട്ട്കമ്യൂണിസംകറുത്ത കുർബ്ബാനസ്വർണവും സാമ്പത്തിക ശാസ്ത്രവുംഅൽ ഫാത്തിഹകർണ്ണൻസാറാ ജോസഫ്മഞ്ഞ്‌ (നോവൽ)ഋതുരാജ് ഗെയ്ക്‌വാദ്അന്തർമുഖതടിപ്പു സുൽത്താൻഖിലാഫത്ത് പ്രസ്ഥാനംഎ.കെ. ഗോപാലൻഅർബുദംഗുരുവായൂർ സത്യാഗ്രഹംഎം.ആർ.ഐ. സ്കാൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകെ.കെ. ശൈലജദേശീയ വനിതാ കമ്മീഷൻഏകാന്തതയുടെ നൂറ് വർഷങ്ങൾജനാധിപത്യംവെള്ളെരിക്ക്ക്ഷേത്രപ്രവേശന വിളംബരംബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അഗ്നിച്ചിറകുകൾകേരളത്തിലെ ചുമർ ചിത്രങ്ങൾഅടിയന്തിരാവസ്ഥനീർമാതളംഒന്നാം ലോകമഹായുദ്ധംഔട്ട്‌ലുക്ക്.കോംപാർവ്വതിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവീഡിയോതൃക്കടവൂർ ശിവരാജുഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംദേശാഭിമാനി ദിനപ്പത്രംപാർക്കിൻസൺസ് രോഗംമദർ തെരേസചിഹ്നനംതിരുവഞ്ചിക്കുളം ശിവക്ഷേത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസെറ്റിരിസിൻഏർവാടിചിലപ്പതികാരംസൈലന്റ്‌വാലി ദേശീയോദ്യാനംകെ.സി. വേണുഗോപാൽ🡆 More