രംഗനതിട്ടു പക്ഷിസങ്കേതം

ഇന്ത്യയിലെ കർണ്ണാടകസംസ്ഥാത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം.

ഇത് കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണിത്. 40 ഏക്കറാണ് ഇതിന്റെ വിസ്ത‍തി. കാവേരിനദിയുടെ തീരത്തുള്ള ആറ് ചെറുദ്വീപുകൾ ചേർന്നതാണ് ഈ പക്ഷിസങ്കേതം. ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനതിട്ടു. മൈസൂരിൽനിന്നും 16 കിലോമീറ്റർ അകലെയാണിത്. 2016-17 കാലഘട്ടത്തിൽ ഏതാണ്ട് മൂന്നുലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു എന്നതുതന്നെ ഇത് ഇന്ത്യയിലെതന്നെ ഒരു പ്രധാന പക്ഷിസങ്കേതമാണെന്ന് കാണിക്കുന്നു. 

രംഗനതിട്ടു പക്ഷിസങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
രംഗനതിട്ടു പക്ഷിസങ്കേതം
A painted stork in the sanctuary
Map showing the location of രംഗനതിട്ടു പക്ഷിസങ്കേതം
Map showing the location of രംഗനതിട്ടു പക്ഷിസങ്കേതം
Location in Map of Karnataka
LocationMandya, Karnataka, India
Coordinates12°24′N 76°39′E / 12.400°N 76.650°E / 12.400; 76.650
Area40 acres (16 ha)
Established1940
Visitors304,000 (in 2016–17)
Governing bodyMinistry of Environment and Forests, Government of India

ചരിത്രം

കാവേരിനദിക്കുകുറുകെ ഈ ചെറുദ്വീപുകൾ ഉണ്ടായത് 1648 ൽ മൈസൂർ രാജാവായ കാന്തീരവ നരംസിംഹരാജ വഡിയാർ കാവേരിക്കുകുറുകെ ഒരു ജട്ടിനിർമ്മിക്കുന്നതിന്റെ ഭാഗമായാണ്. ഈ ദ്വീപുകൾ പക്ഷികളുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളാണെന്ന് പ്രശസ്ത പക്ഷിനിരീക്ഷകൻ സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം മൈസൂർ രാജാക്കന്മാരോട് ഈ ദ്വീപുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം 1940 ൽ ഇത് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു. കർണ്ണാടക വനം വകുപ്പ് ഈ പക്ഷിസങ്കേതം പരിപാലിക്കുകയും അത് വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി ചുറ്റുപാടുമുള്ള മറ്റ് സ്വകാര്യ ദ്വീപുകളും വാങ്ങി ഈ പക്ഷിസങ്കേതത്തിലേക്ക് ചേർക്കപ്പെട്ടു.

എത്തിച്ചേരാൻ

ഏറ്റവും അടുത്തുള്ള പട്ടണം ശ്രീരംഗപട്ടണമാണ്. ഇത് മൂന്ന് കിലോമീറ്റർ അകലെയാണ്. മൈസൂർ 19 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. അടുത്തുള്ള തീവണ്ടിനിലയം ശ്രീരംഗപട്ടണം തന്നെയാണ്. അടുത്തുള്ള വിമാനത്താവളം മൈസൂർ വിമാനത്താവളമാണ്. അടുത്തുകൂടി കടന്നുപോകുന്ന ഹൈവേ ബംഗളുരു-മൈസൂർ ഹൈവേയാണ്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

രംഗനതിട്ടു പക്ഷിസങ്കേതം ചരിത്രംരംഗനതിട്ടു പക്ഷിസങ്കേതം എത്തിച്ചേരാൻരംഗനതിട്ടു പക്ഷിസങ്കേതം ചിത്രശാലരംഗനതിട്ടു പക്ഷിസങ്കേതം അവലംബംരംഗനതിട്ടു പക്ഷിസങ്കേതം പുറത്തേക്കുള്ള കണ്ണികൾരംഗനതിട്ടു പക്ഷിസങ്കേതംഇന്ത്യകാവേരികർണാടകമൈസൂരുശ്രീരംഗപട്ടണം

🔥 Trending searches on Wiki മലയാളം:

മുള്ളൻ പന്നിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംയഹൂദമതംമേയർടൊവിനോ തോമസ്പ്രത്യേക വിവാഹ നിയമം, 1954കൊല്ലം ജില്ലഹിന്ദിഓട്ടൻ തുള്ളൽനവ്യ നായർപുന്നപ്ര-വയലാർ സമരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകുടജാദ്രികാലാവസ്ഥകുടുംബംകേരള വനിതാ കമ്മീഷൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ബാലുശ്ശേരി നിയമസഭാമണ്ഡലംമനഃശാസ്ത്രംബാഹ്യകേളിചേനത്തണ്ടൻജപ്പാൻപത്തനംതിട്ട ജില്ലവെള്ളെരിക്ക്കുചേലവൃത്തം വഞ്ചിപ്പാട്ട്നാടകംസോറിയാസിസ്അൾത്താരഈഴവർശിലായുഗംപശുബദ്ർ യുദ്ധംആറ്റിങ്ങൽ കലാപംകേരള പോലീസ്വിചാരധാരകേരളത്തിലെ ജില്ലകളുടെ പട്ടികതകഴി ശിവശങ്കരപ്പിള്ളമലയാളംസൈലന്റ്‌വാലി ദേശീയോദ്യാനംഎവറസ്റ്റ്‌ കൊടുമുടിമാനസികരോഗംകിങ്സ് XI പഞ്ചാബ്യുദ്ധംചിക്കൻപോക്സ്വിനീത് കുമാർബിഗ് ബോസ് (മലയാളം സീസൺ 6)കോണ്ടംപ്ലീഹj3y42ന്യുമോണിയമാ ഡോങ്-സിയോക്ഉത്തരാധുനികതഇഞ്ചിബാലചന്ദ്രൻ ചുള്ളിക്കാട്കരൾസാംക്രമികരോഗവിജ്ഞാനീയംസഹോദരൻ അയ്യപ്പൻനഴ്‌സിങ്വിഷുമയിൽഅനശ്വര രാജൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഏർവാടികർണ്ണൻധ്രുവ് റാഠിഎൽനിനോ സതേൺ ഓസിലേഷൻകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്കഥകളിനാഡീവ്യൂഹംക്ഷേത്രപ്രവേശന വിളംബരംഗൗതമബുദ്ധൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപഴുതാരമുത്തപ്പൻമസ്തിഷ്കാഘാതംഇന്ത്യാചരിത്രംഹരിതഗൃഹപ്രഭാവം🡆 More