മോർച്ചറി

മനുഷ്യമൃതശരീരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടമാണ് മോർച്ചറി (ഇംഗ്ലീഷ്: mortuary or morgue.

മൃതദേഹപരിശോധന നടത്തുന്നതിനും അജ്ഞാത മൃതശരീരങ്ങളെ തിരിച്ചറിയുന്നിടം വരെ സൂക്ഷിക്കുന്നതിനും മോർച്ചറി ഉപയോഗിക്കുന്നു.

മോർച്ചറി
കാസർകോഡ് ജില്ലാ ആശുപത്രിയിലെ മോർച്ചറി
മോർച്ചറി
ഇംഗ്ലണ്ടിലെ ഒരു മോർച്ചറിക്കെട്ടിടം
മോർച്ചറി
1866 ൽ ന്യൂയോർക്ക് സിറ്റിയിലെ Bellevue ആശുപത്രയിൽ തുറന്ന മോർച്ചറി

ശീതീകരണം

ശീതീകരണികളുടെ സഹായത്തോടെ, മൃതദേഹങ്ങൾ അഴുകുന്നത് തടയുന്നതിന് ആധുനിക മോർച്ചറിയിൽ സജ്ജീകരണമുണ്ടായിരിക്കും. ഇതിനായി രണ്ട് വിധത്തിലുള്ള ശീതീകരണ സംവിധാനം ഉണ്ട്:

പോസിറ്റീവ് താപനില

മൃതശരീരങ്ങൾ 2 ഡിഗ്രി സെൻറി ഗ്രേഡിനും (36°F) 4 ഡിഗ്രി സെന്റി ഗ്രേഡിനും ( 39 °F) ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കുന്നു. ഏതാനും ആഴ്ചകളോളം മാത്രം ഇങ്ങനെ നിലനിർത്താം. ഈ നിലയിൽ സാവധാനത്തിൽ മൃതശരീരം അഴകും.

നെഗറ്റീവ് താപനില

നെഗറ്റീവ് 10°C (14°F) നും നെഗറ്റീവ് 50°C (-58°F) ഇടയിൽ മൃതശരീരം സൂക്ഷിക്കുന്നു. അജ്ഞാതമൃതശരീരങ്ങളെ തിരിച്ചറിയുന്നതിനും പഠനാവശ്യങ്ങൾക്കുമായി ദീർഘനാൾ സൂക്ഷിക്കേണ്ടി വരുമ്പോഴുമാണ് ഇത്തരം മാർഗ്ഗം സ്വീകരിക്കുന്നത്. താഴ്ന്ന താപനിലയിൽ മൃതശരീരം പൂർണമായും മരവിച്ചിരിക്കുന്നതിനാൽ, അഴുകൽ പ്രക്രിയ വളരെ കുറവായിരിക്കും.

കാത്തിരിപ്പ് മോർച്ചറി

ചില രാജ്യങ്ങളിൽ മരണപ്പെട്ടയാളെ കാത്തിരിപ്പ് മോർച്ചറിയിലേക്ക് മാറ്റുന്നു. മരിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇത്. ജീവന്റെ തുടിപ്പ് വല്ലതും അവശേഷിക്കുന്നുണ്ടോ എന്ന് ബന്ധുക്കൾക്ക് നിരീക്ഷിക്കുന്നതിന് ഇവിടെ സൗകര്യമുണ്ടായിരിക്കും. മൃതശരീരത്തിൽ ഒരു മണി ബന്ധിച്ചിരിക്കും. ചെറിയ ഒരു ചലനം പോലും തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. മരണം ഉറപ്പിക്കാനുള്ള ആധുനിക മാർഗ്ഗങ്ങൾ ഉണ്ടാവുന്നതിന് മുൻപ്, തങ്ങൾ ജീവനോടെ സംസ്കരിക്കപ്പെട്ടു പോകുമോ എന്ന്, മനുഷ്യർ ഭയന്നിരിക്കാം. അതിനുള്ള പരിഹാരമായിട്ടായിരിക്കാം ഇത്തരം ഒരു സംവിധാനം ഒരുക്കിയത് എന്ന് അനുമാനിക്കാം. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ഇത്തരം മോർച്ചറികൾ വളരെ ആലങ്കാരികമായി ഉണ്ടായിരുന്നു. ഇത്തരമൊരു സംവിധാനത്തിലൂടെ ഏതെങ്കിലുമൊരു പരേതൻ പുനർജനിച്ചതായി രേഖപ്പെടുത്തലുകൾ ഇല്ല.

ഇവകൂടി കാണുക

ചിത്രശാല

അവലംബം

Tags:

മോർച്ചറി ശീതീകരണംമോർച്ചറി കാത്തിരിപ്പ് മോർച്ചറി ഇവകൂടി കാണുകമോർച്ചറി ചിത്രശാലമോർച്ചറി അവലംബംമോർച്ചറിപോസ്റ്റ്മോർട്ടം

🔥 Trending searches on Wiki മലയാളം:

കൂവളംപാർവ്വതിസരസ്വതി സമ്മാൻപൗരത്വ ഭേദഗതി ആക്റ്റ്, 2019ദേവസഹായം പിള്ളസിറോ-മലബാർ സഭതിരുവനന്തപുരം ലോക്സഭാമണ്ഡലംവെള്ളെരിക്ക്കേരളത്തിലെ ജനസംഖ്യവിദ്യാഭ്യാസംകാളിവിരാട് കോഹ്‌ലിഏഷ്യാനെറ്റ് ന്യൂസ്‌യൂട്യൂബ്കോടിയേരി ബാലകൃഷ്ണൻപോവിഡോൺ-അയഡിൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസ്മിനു സിജോദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഫലംചെ ഗെവാറപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഉങ്ങ്അപസ്മാരംപത്തനംതിട്ടനാഷണൽ കേഡറ്റ് കോർദമയന്തിഗുരുവായൂർഓണംപാമ്പ്‌വട്ടവടതപാൽ വോട്ട്മൗലിക കർത്തവ്യങ്ങൾഅണ്ണാമലൈ കുപ്പുസാമിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്ലേറ്റ്‌ലെറ്റ്ആര്യവേപ്പ്സിംഗപ്പൂർരണ്ടാം പിണറായി വിജയൻ മന്ത്രിസഭആർത്തവംശുഭാനന്ദ ഗുരുപാമ്പുമേക്കാട്ടുമനമലയാള മനോരമ ദിനപ്പത്രംമോഹൻലാൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കാവ്യ മാധവൻകൃഷ്ണഗാഥശ്രേഷ്ഠഭാഷാ പദവിനെഫ്രോളജിതിരുവിതാംകൂർഹനുമാൻപൂച്ചശാലിനി (നടി)വാഗമൺമെറ്റ്ഫോർമിൻഋഗ്വേദംസിന്ധു നദീതടസംസ്കാരംപ്രകാശ് ജാവ്‌ദേക്കർമലബന്ധംഇന്ത്യയിലെ നദികൾആടുജീവിതംമുരുകൻ കാട്ടാക്കടക്രിക്കറ്റ്മലയാളചലച്ചിത്രംസ്ത്രീഎ.പി.ജെ. അബ്ദുൽ കലാംനക്ഷത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഒ. രാജഗോപാൽവൃത്തം (ഛന്ദഃശാസ്ത്രം)നാഴികപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരബീന്ദ്രനാഥ് ടാഗോർആനന്ദം (ചലച്ചിത്രം)ആർട്ടിക്കിൾ 370യാൻടെക്സ്നഥൂറാം വിനായക് ഗോഡ്‌സെ🡆 More