മാദ്ധ്യമം

ആശയവിനിമയത്തിനുള്ള ഉപാധിയാണ്‌ മാദ്ധ്യമങ്ങൾ.

മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. മാദ്ധ്യമം (വിവക്ഷകൾ)

വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ്‌ മാദ്ധ്യമങ്ങൾ വഴി. ബഹുജനമാദ്ധ്യമങ്ങളെയും വാർത്താമാദ്ധ്യമങ്ങളെയും കുറിക്കാനാണ്‌ ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന ടെലിഫോൺ, കത്ത് തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്‌.Newspapers, magazines, television, advertisement are some examples.

വികാസം

ഭാഷണം, ചേഷ്ട, തുടങ്ങിയ മാർഗ്ഗങ്ങളിൽനിന്ന് ഭിന്നമായി കൃത്രിമമാർഗ്ഗങ്ങളിലൂടെയുള്ള മനുഷ്യന്റെ ആശയവിനിമയം തുടങ്ങുന്നത് ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ലിഖിതങ്ങളിലുംനിന്നാണ് അറിയാൻ കഴിയുക‌.

ആശയവിനിമയത്തിന്റെ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് പേർഷ്യൻ സാമ്രാജ്യമാണ്‌ . പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസ് (ക്രി.മു. 550) മീഡ് വംശജരുടെ വാസസ്ഥലമായിരുന്ന മീഡിയ(മേദ്യ) അധീനമാക്കിയ സന്ദർഭത്തിലാണ്‌ ആദ്യത്തെ സന്ദേശവിനിമയമെന്നോ തപാലിടപാടെന്നോ വിളിക്കാവുന്ന ഉപാധിയെ വികസിപ്പിക്കുന്നത് . ബൈബിളിലെ പഴയ നിയമത്തിൽ (എസ്തേർ VIII) ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്; മീഡിയയിലെ രാജാവായിരുന്ന അഹസ്വേരൂസ് തന്റെ തീരുമാനങ്ങളെ അറിയിക്കുന്നതിന് ഉപയോഗിച്ച ഈ രീതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു :

ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.

പിന്നീട് റോമാ സാമ്രാജ്യത്തിലും റോമിനെ കേന്ദ്രീകൃതഭരണത്തിൻകീഴിൽ കൊണ്ടുവരുന്നതിന് ഈ രീതി നടപ്പിലുണ്ടായിരുന്നു. നിരവധി പ്രവിശ്യകളായി പരന്നുകിടക്കുന്ന റോമയിൽ വിവിധ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യകത്തിടപാടുകളും നടക്കാറുണ്ട്. മദ്ധ്യകാലത്ത് ഖലീഫാഭരണത്തിലും മംഗോൾ സാമ്രാജ്യത്തിലും വികസിച്ച തപാൽ സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നു.

വർഗ്ഗീകരണം

സ്വകാര്യമാദ്ധ്യമങ്ങൾ‍, ബഹുജനമാദ്ധ്യമങ്ങൾ എന്ന് മാദ്ധ്യമങ്ങളെ പ്രാഥമികമായി വർഗ്ഗീകരിക്കാം. ടെലിഫോൺ, കത്തിടപാടുകൾ, കമ്പിത്തപാൽ തുടങ്ങിയവ സ്വകാര്യമാദ്ധ്യമങ്ങളും പത്രമാസികകൾ, ഗ്രന്ഥങ്ങൾ, ടെലിവിഷൻ, റേഡിയോ, ഇന്റർനെറ്റ്, സിനിമ, പരസ്യപ്പലകകൾ, പ്രസംഗങ്ങൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ ബഹുജനമാദ്ധ്യമങ്ങളുമാണ്‌. ബഹുജനമാദ്ധ്യമങ്ങളെ വാർത്താമാദ്ധ്യമങ്ങളെന്നും അല്ലാത്തവയെന്നും വീണ്ടും വിഭജിക്കാം. എങ്കിലും മിക്ക വാർത്താമാദ്ധ്യമങ്ങളും ജനങ്ങൾക്ക് വിനോദവും വിജ്ഞാനവും കൂടി നൽകാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്‌.

പരമ്പരാഗത മാദ്ധ്യമങ്ങൾ, നവീന മാദ്ധ്യമങ്ങൾ എന്ന് മറ്റൊരു വിഭജനവും സ്വീകരിക്കാറുണ്ട്. പത്രമാദ്ധ്യമങ്ങൾ, ഇലൿട്രോണിൿ മാദ്ധ്യമങ്ങൾ എന്നും ദൃശ്യമാദ്ധ്യമങ്ങൾ, ശ്രാവ്യമാദ്ധ്യമങ്ങൾ എന്നും ഒക്കെ മാദ്ധ്യമങ്ങളെ ആവശ്യാനുസാരം പല രീതിയിൽ വർഗ്ഗീകരിക്കാവുന്നതാണ്‌.

നിരവധി മാദ്ധ്യമങ്ങളുടെ സാധ്യതകൾ സമന്വയിച്ചിരിക്കുന്നു ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിൽ.


Tags:

ആശയവിനിമയംകത്ത്ടെലിഫോൺബഹുജനമാദ്ധ്യമം

🔥 Trending searches on Wiki മലയാളം:

ഉണ്ണി മുകുന്ദൻമദ്ഹബ്അബ്രഹാംറിയൽ മാഡ്രിഡ് സി.എഫ്സുഭാസ് ചന്ദ്ര ബോസ്തത്തചലച്ചിത്രംതുളസിചെന്നൈ സൂപ്പർ കിങ്ങ്‌സ്മാലി (സാഹിത്യകാരൻ)വ്യാകരണംചെർണോബിൽ ദുരന്തംഇന്ത്യവി.പി. സത്യൻകിങ്സ് XI പഞ്ചാബ്ഹർഷദ് മേത്തകാക്കഇന്ത്യയുടെ സ്വാതന്ത്ര്യസമരംഫ്രാൻസിസ് ജോർജ്ജ്ദുൽഖർ സൽമാൻസൂര്യഗ്രഹണംപത്ത് കൽപ്പനകൾഅമോക്സിലിൻപി. ജയരാജൻഅന്ന രാജൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകമല സുറയ്യവയനാട് ജില്ലതൈറോയ്ഡ് ഗ്രന്ഥിആവേശം (ചലച്ചിത്രം)ഹൃദയാഘാതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പ്ലീഹആന്റോ ആന്റണിഗുരുവായൂർ സത്യാഗ്രഹംമാതളനാരകം2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)വടകര ലോക്സഭാമണ്ഡലംഗിരീഷ് എ.ഡി.ക്രിയാറ്റിനിൻനരേന്ദ്ര മോദിനാദാപുരം നിയമസഭാമണ്ഡലംഗണപതിഎക്സിറ്റ് പോൾമാവേലിക്കര നിയമസഭാമണ്ഡലംഫാസിസംരണ്ടാം ലോകമഹായുദ്ധംതിരുവോണം (നക്ഷത്രം)ആർത്തവംസുഗതകുമാരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഡി. രാജസന്ധിവാതംതപാൽ വോട്ട്മദർ തെരേസഇങ്ക്വിലാബ് സിന്ദാബാദ്മരപ്പട്ടിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌റഹ്‌മാൻ (നടൻ)കുഞ്ചൻ നമ്പ്യാർഇസ്രയേൽപി. ഭാസ്കരൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്സോണിയ ഗാന്ധിചന്ദ്രയാൻ-3കെ. സുധാകരൻവെള്ളെരിക്ക്ഫഹദ് ഫാസിൽഖുത്ബ് മിനാർമമ്മൂട്ടിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇന്ത്യാചരിത്രംഗുൽ‌മോഹർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമഹാവിഷ്‌ണുവയലാർ പുരസ്കാരം🡆 More