ഭാസൻ

സംസ്കൃതത്തിലെ ഏറ്റവും പ്രശസ്തനായ ആദ്യകാലനാടകകൃത്താണ് ഭാസൻ.

അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഭാഷയുടെ പൗരാണികത ചൂണ്ടിക്കാട്ടി, അദ്ദേഹം ബി.സി. അഞ്ചാം നൂറ്റാണ്ടിലോ മറ്റോ ജീവിച്ചിരുന്നിരിക്കാം എന്നു വാദമുണ്ടെങ്കിലും, ഭാസന്റെ ജീവിതകാലം പൊതുവർഷാരംഭത്തിനു ശേഷം, നാലാം നൂറ്റാണ്ടിനപ്പുറമെന്നോ ആയിരുന്നെന്നു പൊതുവേ കരുതപ്പെടുന്നു. ഭാസോ ഹാസഃ കവികുലഗുരു കാളിദാസോ വിലാസഃ എന്ന ശ്ലോകം ഭാസനെ, കവിതാകാമിനിയുടെ പുഞ്ചിരിയായി വാഴ്ത്തുന്നു.

ഭാസൻ
കേരളത്തിലെ പുരാതന നടനകലയായ കൂടിയാട്ടം ഉപജീവിക്കുന്ന നാടകങ്ങളിൽ പലതും, ഭാസന്റേതായി കണക്കാക്കപ്പെടുന്ന രചനകളുടെ ശേഖരത്തിൽ പെടുന്നവയാണ്. അഭിഷേകനാടകത്തിൽ രാവണനായി വേഷമിട്ട മാണിമാധവചാക്യാർ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാസന്റേതായി കണക്കാക്കപ്പെടുന്ന നാടകങ്ങളുടെ ഒരു വലിയശേഖരം തിരുവനന്തപുരത്തുനിന്ന് കണ്ടുകിട്ടി.

ജീവിതകാലം

ഭാസന്റെ നാടകങ്ങൾ നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്നു. കാളിദാസന്റെ ആദ്യനാടകമായ മാളവികാഗ്നിമിത്രത്തിലും പത്താം നൂറ്റാണ്ടിൽ വിഖ്യാതകവിയും സാഹിത്യചിന്തകനുമായ രാജശേഖരൻ രചിച്ച കാവ്യമീമാസയിലും മറ്റുമുള്ള പരാമർശനങ്ങളായിരുന്നു ഭാസന്റെ രചനകളെക്കുറിച്ച് ആകെയുണ്ടായിരുന്ന സൂചന. മാളവികാഗ്നിമിത്രത്തിന്റെ തുടക്കത്തിൽ കാളിദാസൻ, നാടകകവികളായ തന്റെ മുൻഗാമികളെ സ്മരിച്ച് ഇങ്ങനെ ചോദിക്കുന്നു:-

തന്റെ കാവ്യമീമാംസയിൽ രാജശേഖരൻ, സ്വപ്നവാസവദത്തത്തെ ഭാസന്റെ രചനയായി ഏടുത്തു പറയുന്നു. കാളിദാസനും ബാണനും ഭാസനെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളതിനാൽ, അവർക്ക് മുമ്പായിരുന്നു ഭാസൻ ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം എന്ന നാടകത്തിലെ ഒരു പദ്യം, ക്രിസ്തുവർഷാരംഭത്തിനടുത്തു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതത്തെ ആശ്രയിക്കുന്നതിനാൽ അശ്വഘോഷനു ശേഷവും, ശൂദ്രകന്റെ 'മൃച്ഛകടികം' ഭാസന്റെ "ദരിദ്രചാരുദത്തൻ" എന്ന അപൂർണ്ണനാടകത്തെ ആശ്രയിക്കുന്നതായി കരുതപ്പെടുന്നതിനാൽ ശൂദ്രകനു മുൻപും ആയിരിക്കണം അദ്ദേഹത്തിന്റെ കാലം. ഈ സൂചനകളെ ആശ്രയിച്ച്, പൊതുവർഷാരംഭത്തിനു ശേഷം, നാലാം നൂറ്റാണ്ടിനപ്പുറമെന്നോ അദ്ദേഹം ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു.

കണ്ടെത്തൽ

1912-ൽ തിരുവനന്തപുരത്തെ താളിയോലഗ്രന്ഥശേഖരത്തിന്റെ ക്യൂറേറ്റർ ഗണപതി ശാസ്ത്രിക്ക്, കൂടിയാട്ടത്തിൽ ഉപയോഗിച്ചിരുന്ന 13 സംസ്കൃതനാടകങ്ങൾ ഒരുമിച്ച് കണ്ടുകിട്ടി. സംസ്കൃതത്തിലെ പുരാതനനാടകങ്ങൾ പിന്തുടരുന്ന പതിവിനു വിപരീതമായി, ഇവയിലൊന്നിലും നാടകകൃത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ 13 നാടകങ്ങളിൽ ഒന്ന്, ഭാസന്റേതെന്ന് സർവസമ്മതമായ സ്വപ്നവാസവദത്തം ആയിരുന്നു. നാടകങ്ങൾക്കു പൊതുവായുള്ള രചനാശൈലിയും സ്വപ്നവാസവദത്തം അവയിൽ ഒന്നായിരുന്നതും പരിഗണിച്ച്, 13 നാടകങ്ങളും ഭാസന്റേതാണെന്ന് ഗണപതിശാസ്ത്രി വാദിച്ചു. ഈ നാടകങ്ങൾ, സംസ്കൃതത്തിൽ പിൽക്കാലത്തു പ്രതിഷ്ഠനേടിയ നാട്യശാസ്ത്രനിയമങ്ങളുടെ ചട്ടക്കൂടിൽ എഴുതപ്പെട്ടവയല്ല എന്നതും അവയുടെ പൗരാണികതയെ പിന്തുണച്ചു. ശാസ്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവ ഭാസന്റേതാണെന്ന വാദത്തെ പിന്തുണക്കുന്ന തെളിവുകൾ അവഗണിക്കാനാവത്തവയാണെന്നും അതിനെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികവില്ലാത്തവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[൧]

നാടകസഞ്ചയം

  • ഭാസന്റേതായി പറയപ്പെടുന്ന 13 നാടകങ്ങളിൽ താഴെപ്പറയുന്ന 9 എണ്ണം പുരാണേതിഹാസങ്ങളെ ഉപജീവിക്കുന്നവയാണ്:-
  1. രാമായണം
  1. മഹാഭാരതത്തെ ഉപജീവിച്ച്


ഇവയിൽ ആദ്യത്തെ 2 നാടകങ്ങൾ രാമായണത്തേയും, തുടർന്നു വരുന്ന ദൂതവാക്യം ഉൾപ്പെടെയുള്ള 7 നാടകങ്ങൾ മഹാഭാരതത്തേയും ആശ്രയിക്കുന്നു. മഹാഭാരതം ഉദ്യോഗപർവത്തിലെ ശ്രീകൃഷ്ണദൂതാണ് ദൂതവാക്യത്തിലെ പ്രമേയം. ബാലചരിതത്തിന്റെ സ്രോതസ്സ് കൃഷ്ണകഥകളാണ്.

മേല്പറഞ്ഞവയിൽ, ദരിദ്രചാരുദത്തൻ ഒരു അപൂർണ്ണരചനയാണ്. അതിനെ വികസിപ്പിച്ചാണ് ശൂദ്രകൻ മൃച്ഛകടികം എന്ന പ്രഖ്യാതനാടകം എഴുതിയതെന്ന് കരുതപ്പെടുന്നു.

സ്വപ്നവാസവദത്തം

ഭാസൻ 
സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ ഉദയനനായി വേഷമിട്ട മാണി ദാമോദര ചാക്യാർ

ഭാസന്റെ ഏറ്റവും അറിയപ്പെടുന്ന രചന സ്വപ്നവാസവദത്തമാണ്. ഭാസനാടകങ്ങൾ പരിശോധിച്ച നിരൂപകന്മാർ അവയെ ഒന്നായി തീയിലെറിഞ്ഞെന്നും സ്വപ്നവാസവദത്തം മാത്രം ആ അഗ്നിപരീക്ഷയെ അതിജീവിച്ചെന്നും ഒൻപതാം നൂറ്റാണ്ടിൽ, കവി രാജശേഖരൻ എഴുതിയിട്ടുണ്ട്.

ബുദ്ധന്റെ കാലത്തിനടുത്തെങ്ങോ ജീവിച്ചിരുന്ന പുരാതനഭാരതത്തിലെ കാല്പനികനായകൻ ഉദയനന്റെയും അദ്ദേഹത്തിന്റെ പത്നി വാസവദത്തയുടേയും കഥയാണിത്. വാസവദത്തക്കു പകരം മഗധയിലെ രാജകുമാരി പത്മാവതിയെ വിവാഹം കഴിക്കാൻ ഉദയനനെ അദ്ദേഹത്തിന്റെ മന്ത്രി യൗഗന്ധരായണൻ പ്രേരിപ്പിക്കുന്നു. വിവാഹത്തിലൂടെ ലഭിക്കാവുന്ന മഗധയുടെ സഖ്യം ഉദയനനു നേടിക്കൊടുക്കുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാൽ വാസവദത്തയെ അഗാധമായി സ്നേഹിച്ചിരുന്ന ഉദയനൻ മന്ത്രിയുടെ പ്രേരണയ്ക്കു വഴങ്ങിയില്ല.

തുടർന്ന്, വാസവദത്തയുടെ സമ്മതത്തോടെ, അവൾ തീയിൽ വെന്തുമരിച്ചെന്ന കഥ മന്ത്രി പ്രചരിപ്പിക്കുന്നു. അതു വിശ്വസിച്ച രാജാവ് പത്മാവതിയെ വിവാഹം കഴിച്ചെങ്കിലും വിവാഹശേഷവും അദ്ദേഹം പഴയ പത്നിയെ സ്വപ്നം കണ്ടു കഴിയുന്നു. വാസവദത്തയാകട്ടെ, മന്ത്രിയുടെ ഒത്താശയോടെ പത്മാവതിയുടെ അന്തഃപുരത്തിൽ ഒരു സൈരന്ധ്രിയായി കഴിയുന്നു. ഒടുവിൽ, സങ്കീർണ്ണമായ ഒരു സംഭവപരമ്പര, കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു.[൨]

കുറിപ്പുകൾ

  • ^ "...these facts are, it must at once be be admitted, extremely favourable to the authenticity of the dramas......The arguments against the authenticy are all inconclusive."
  • ^ "ബഹുഭാര്യാത്വം നിലവിലുള്ള ഒരു സമുദായത്തിൽ മാത്രമേ ഇത്തരം കഥയ്ക്കു ശുഭപര്യവസായിയായ നിർവഹണം സാധ്യമാകൂ" എന്നു ഡി.ഡി.കൊസാംബി നിരീക്ഷിക്കുന്നു..
  • സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ ഉദയനനായി വേഷമിട്ട മാണി ദാമോദര ചാക്യാർ
  • മലയാളത്തിലേക്ക്  ആദ്യമായി സ്വപ്ന വാസവ ദത്തവും (1914)അവിമാരകവും (1924)തര്ജ്ജുമ ചെയ്യ്തത് ഗണപതി ശാസ്ത്രികളുടെ പ്രഥമ ശിഷ്യന് മഹോപാദ്ധ്യായ ഇടമന R നാരായണന് പോറ്റിയാണ്
  • https://narayananvaneevrutan.blogspot.com/2022/07/blog-post.html?m=1
  • Reference::
  • https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/

https://docs.google.com/document/d/1-ZfJGNIIwmDHj-FJ33Z5Guh0D1HGuuA9DEXrdFeziY8/edit

അവലംബം

Tags:

ഭാസൻ ജീവിതകാലംഭാസൻ കണ്ടെത്തൽഭാസൻ നാടകസഞ്ചയംഭാസൻ സ്വപ്നവാസവദത്തംഭാസൻ കുറിപ്പുകൾഭാസൻ അവലംബംഭാസൻസംസ്കൃതം

🔥 Trending searches on Wiki മലയാളം:

കെ.ഇ.എ.എംനസ്ലെൻ കെ. ഗഫൂർകേന്ദ്രഭരണപ്രദേശംഎൻ.കെ. പ്രേമചന്ദ്രൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദേവസഹായം പിള്ളദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻയേശുവജൈനൽ ഡിസ്ചാർജ്തീയർഒരു സങ്കീർത്തനം പോലെപത്ത് കൽപ്പനകൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആഗോളവത്കരണംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവിശുദ്ധ സെബസ്ത്യാനോസ്തോമസ് ചാഴിക്കാടൻഇന്ത്യയുടെ ദേശീയ ചിഹ്നംകേരളത്തിലെ ജനസംഖ്യപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യൻ ഭരണഘടനയുടെ ആമുഖംസരസ്വതി സമ്മാൻഇ.പി. ജയരാജൻപൾമോണോളജിഇന്ത്യയുടെ ഭരണഘടനമുസ്ലീം ലീഗ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികനെറ്റ്ഫ്ലിക്സ്ധനുഷ്കോടിതങ്കമണി സംഭവംഏപ്രിൽ 25യോഗർട്ട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമില്ലറ്റ്പ്രകാശ് ജാവ്‌ദേക്കർതൃശൂർ പൂരംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർദേശീയ പട്ടികജാതി കമ്മീഷൻമാങ്ങപുലയർബോധേശ്വരൻപടയണിഎ.പി.ജെ. അബ്ദുൽ കലാംസൂര്യൻഹെപ്പറ്റൈറ്റിസ്ചവിട്ടുനാടകംഎം.ആർ.ഐ. സ്കാൻവി.ഡി. സതീശൻരാശിചക്രംലോക്‌സഭമിഷനറി പൊസിഷൻമഹേന്ദ്ര സിങ് ധോണിന്യുമോണിയനാടകംബാബസാഹിബ് അംബേദ്കർവോട്ട്ഹെൻറിയേറ്റാ ലാക്സ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഒളിമ്പിക്സ്ആധുനിക കവിത്രയംഉപ്പൂറ്റിവേദനചെസ്സ്അക്കിത്തം അച്യുതൻ നമ്പൂതിരിവ്യക്തിത്വംദിലീപ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമവൃത്തം (ഛന്ദഃശാസ്ത്രം)അണ്ണാമലൈ കുപ്പുസാമിഅരിമ്പാറഇൻസ്റ്റാഗ്രാംഅരവിന്ദ് കെജ്രിവാൾകാമസൂത്രംആറാട്ടുപുഴ വേലായുധ പണിക്കർഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസിറോ-മലബാർ സഭഫ്രാൻസിസ് ഇട്ടിക്കോര🡆 More