ബ്രയോഫൈറ്റ

സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന ജീവികളാണ് ബ്രയോഫൈറ്റുകൾ.

കരയിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ഇവ വസിക്കുന്നു. വളർച്ചയ്ക്കും ബീജസങ്കലനപ്രക്രിയയ്ക്കും ഈർപ്പം ആവശ്യമായ ഇവയുടെ പ്രത്യുൽപാദന സവിശേഷതയാണ് ഉഭയജീവിതശൈലി ഇവയ്ക്ക് നൽകിയിട്ടുള്ളത്. ലിവർവേർട്ട്, മോസ് എന്നിവയാണ് പരിചിതമായ ബ്രയോഫൈറ്റുകൾ.

പരിണാമം

ഭൗമചരിത്രത്തിൽ 350 കോടിയോളം വർഷങ്ങൾക്കുമുമ്പ് ഡിവോണിയൻ കാലഘട്ടത്തിലാണിവ രൂപപ്പെട്ടത്. മോസ്സുകൽക്കുമുൻപ് ലിവർവേർട്ട് എന്ന വിഭാഗം സസ്യങ്ങൾ രൂപപ്പെട്ടു. ഏകദേശം 960 ജീനസ്സുകളിലായി ഇരുപത്തിഅയ്യായിരത്തോളം ജീവജാലങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

വർഗ്ഗീകരണം

ലിവർവെർട്ടുകൾ (ഹെപ്പാറ്റിക്കോപ്സിഡ), ഹോൺവെർട്ടുകൾ(ആന്തോസീറോപ്സിഡ), മോസ് (ബ്രയോപ്സിഡ) എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളായി ഇവയെ തിരിച്ചിരിക്കുന്നു. പുരാതന റോമാസാമ്രാജ്യത്തിൽ കരൾരോഗം ബാധിച്ചിട്ടുള്ള രോഗികൾക്ക് കരളിന്റഎ രൂപത്തിലുള്ള ചെടികൾ കഴിച്ചാൽ രോഗം ഭേദപ്പെടും എന്ന വിശ്വാസമാണ് ലിവർവേർട്ട് എന്ന പേരിന് നിദാനം.

ശരീരഘടന

പരന്ന, ഫോർക്കിന്റെ ആകൃതിയിൽ വിഭജിച്ചിരിക്കുന്ന താലസ് എന്ന ശരീരമാണ് ഇവയ്ക്കുള്ളത്. അടിവശത്ത് പ്രാഥമികവേരുകൾ അഥവാ റൈസോയിഡുകൾ കാണപ്പെടുന്നു.നനവുള്ള പ്രതലത്തിൽ പറ്റിച്ചേർന്നിരിക്കാനും ആഹാരവസ്തുക്കൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു. താലസിന് പ്രകാശസംശ്ലേഷണ ശേഷിയുണ്ട്. മോസുകൾക്ക് വേര്, കാണ്ഡം, ഇല ഇങ്ങനെ വികസിതശരീരഘടനയാണുള്ളത്. സൈലം, ഫ്ലോയം എന്നീ സംവഹനകലകൾ ഇവയ്ക്കില്ല.

അവലംബം

  1. ബോട്ടണി ഫോർ ഡിഗ്രി സ്റ്റുഡന്റ്സ്, ഏ.സി.ദത്ത, ഓക്സഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, പേജ് 454
  2. സസ്യലോകത്തിലെ വൈചിത്ര്യങ്ങൾ - ഡോ.സാജൻ മാറനാട് എഴുതിയ പുസ്തകം, പേജ് 55, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം

Tags:

ബ്രയോഫൈറ്റ പരിണാമംബ്രയോഫൈറ്റ വർഗ്ഗീകരണംബ്രയോഫൈറ്റ ശരീരഘടനബ്രയോഫൈറ്റ അവലംബംബ്രയോഫൈറ്റ

🔥 Trending searches on Wiki മലയാളം:

ന്യൂട്ടന്റെ ചലനനിയമങ്ങൾഉത്തർ‌പ്രദേശ്ഇന്ത്യൻ ശിക്ഷാനിയമം (1860)നിയമസഭബുദ്ധമതത്തിന്റെ ചരിത്രംതോമസ് ചാഴിക്കാടൻപത്മജ വേണുഗോപാൽവയലാർ രാമവർമ്മഅരവിന്ദ് കെജ്രിവാൾഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംനവരസങ്ങൾഎക്സിമദേശാഭിമാനി ദിനപ്പത്രംആയില്യം (നക്ഷത്രം)യക്ഷിഅൽഫോൻസാമ്മനാടകംകേരളകലാമണ്ഡലംമിയ ഖലീഫജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികക്രിസ്തുമതംകയ്യൂർ സമരംഅപർണ ദാസ്മുകേഷ് (നടൻ)ക്രിയാറ്റിനിൻമലബന്ധംഎസ്.കെ. പൊറ്റെക്കാട്ട്അപ്പോസ്തലന്മാർആത്മഹത്യമദർ തെരേസജോയ്‌സ് ജോർജ്ഗുരുവായൂർ സത്യാഗ്രഹംകറ്റാർവാഴആർത്തവംഖലീഫ ഉമർമമത ബാനർജിഹൃദയാഘാതംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംയോദ്ധാസുഭാസ് ചന്ദ്ര ബോസ്തിരുവിതാംകൂർ ഭരണാധികാരികൾടി.എൻ. ശേഷൻഎം.കെ. രാഘവൻപുലയർകേരള നവോത്ഥാനംഎസ് (ഇംഗ്ലീഷക്ഷരം)തകഴി ശിവശങ്കരപ്പിള്ളതുളസിവെള്ളെരിക്ക്സേവനാവകാശ നിയമംഹെപ്പറ്റൈറ്റിസ്-എമാവേലിക്കര നിയമസഭാമണ്ഡലംഒന്നാം കേരളനിയമസഭകേരളീയ കലകൾഇസ്‌ലാംസുബ്രഹ്മണ്യൻവോട്ടിംഗ് മഷിരക്തസമ്മർദ്ദംമില്ലറ്റ്മുണ്ടിനീര്കുമാരനാശാൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവിശുദ്ധ സെബസ്ത്യാനോസ്വദനസുരതംകെ.ബി. ഗണേഷ് കുമാർസോണിയ ഗാന്ധിശ്വാസകോശ രോഗങ്ങൾഉറൂബ്വെള്ളരിമുടിയേറ്റ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കേരളംരമ്യ ഹരിദാസ്കെ. സുധാകരൻകലാമിൻഒരു കുടയും കുഞ്ഞുപെങ്ങളുംസ്കിസോഫ്രീനിയതങ്കമണി സംഭവംദാനനികുതി🡆 More