ബാലഗോകുലം

1970-കളിൽ കേരളത്തിൽ തുടക്കം കുറിച്ച, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഒരു സംഘടനയാണ് ബാലഗോകുലം.

ചരിത്രം

ആർഎസ്എസ് പ്രവർത്തകനും വാഗ്മിയും, ചിന്തകനുമായിരുന്ന എം.എ. കൃഷ്ണൻ ആണ് ബാലഗോകുലം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. 1970 കളുടെ തുടക്കത്തിൽ കേരളത്തിൽ ആണ് ബാലഗോകുലം എന്ന കുട്ടികൾക്കായുള്ള സംഘടന പ്രവർത്തനം തുടങ്ങുന്നത്. 1980 ൽ സംസ്ഥാന വ്യാപകമായ ഒരു സംഘടനയായി മാറിയ ഇത് 1981 ൽ ദേശീയ സാംസ്കാരിക പ്രസ്ഥാനം ആയി രജിസ്റ്റർ ചെയ്തു.

ലക്ഷ്യം

കുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതും ലക്ഷ്യമായി പറയുന്നു. എന്നിരുന്നാലും ഈ സംഘടന പ്രാഥമികമായി ഹിന്ദുമത വിശ്വാസികളായ കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘടനയാണ്.

"സർവ്വേ സന്തു നിരാമയാഃ" എന്ന സംസ്കൃത വാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് അതിന്റെ മലയാള പരിഭാഷ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന ഇതിനെ സംഘപരിവാർ സംഘടനയായി കണക്കാക്കുന്നു.

വിമർശനങ്ങളും വിവാദങ്ങളും

സംഘപരിവാർ ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്ന വിമർശനം സിപിഐ (എം) പോലെയുള്ള പാർട്ടികൾ ഉയർത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും ബാലഗോകുലത്തെ വിമർശിച്ചിട്ടുണ്ട്. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദമായി മാറിയിരുന്നു. എന്നാൽ ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല പോയത് എന്നായിരുന്നു മേയർ ഇതിന് നൽകിയ മറുപടി.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

ബാലഗോകുലം ചരിത്രംബാലഗോകുലം ലക്ഷ്യംബാലഗോകുലം വിമർശനങ്ങളും വിവാദങ്ങളുംബാലഗോകുലം ഇതും കാണുകബാലഗോകുലം അവലംബംബാലഗോകുലം പുറം കണ്ണികൾബാലഗോകുലംകേരളംരാഷ്ട്രീയ സ്വയംസേവക സംഘം

🔥 Trending searches on Wiki മലയാളം:

ഹോട്ട്സ്റ്റാർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾസുബ്രഹ്മണ്യൻവൃഷണംഹീമോഗ്ലോബിൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻനിർദേശകതത്ത്വങ്ങൾഎസ്.എൻ.സി. ലാവലിൻ കേസ്നിലവാകഝാൻസി റാണിപ്രകാശ് രാജ്ഷെങ്ങൻ പ്രദേശംഭഗത് സിംഗ്കേരള നിയമസഭഗുദഭോഗംകാസർഗോഡ്അമോക്സിലിൻകമ്യൂണിസംകൊച്ചികന്നി (നക്ഷത്രരാശി)കണ്ണൂർ ജില്ലമുരുകൻ കാട്ടാക്കടമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വയലാർ പുരസ്കാരംവിദ്യാഭ്യാസംകാമസൂത്രംചിയപനിനിവിൻ പോളിഅർബുദംചാർമിളചാറ്റ്ജിപിറ്റിവയനാട് ജില്ലഓവേറിയൻ സിസ്റ്റ്അൽഫോൻസാമ്മധനുഷ്കോടികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഈമാൻ കാര്യങ്ങൾവായനദിനംമെറ്റ്ഫോർമിൻതിരുവോണം (നക്ഷത്രം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംപ്രസവംലിംഫോസൈറ്റ്ദേശീയ പട്ടികവർഗ്ഗ കമ്മീഷൻചെറൂളഎം.ടി. വാസുദേവൻ നായർചൈനഇന്ത്യൻ പ്രധാനമന്ത്രിമുഗൾ സാമ്രാജ്യംകഥകളിഎം.ആർ.ഐ. സ്കാൻമലബാർ കലാപംഅഗ്നികണ്ഠാകർണ്ണൻകേരളീയ കലകൾനിർജ്ജലീകരണംമെനിഞ്ചൈറ്റിസ്മുപ്ലി വണ്ട്എയ്‌ഡ്‌സ്‌മമിത ബൈജുഅച്ഛൻവെള്ളെരിക്ക്രാജീവ് ചന്ദ്രശേഖർമില്ലറ്റ്കുടജാദ്രികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881സുൽത്താൻ ബത്തേരികുഞ്ചൻ നമ്പ്യാർകേരള പോലീസ്ആസ്ട്രൽ പ്രൊജക്ഷൻതുഞ്ചത്തെഴുത്തച്ഛൻകടുക്കഅസിത്രോമൈസിൻബാങ്കുവിളിആർത്തവചക്രവും സുരക്ഷിതകാലവുംജനാധിപത്യംഫ്രാൻസിസ് ഇട്ടിക്കോര🡆 More