ഫയൽ ഫോർമാറ്റ്

കമ്പ്യൂട്ടറിലെ വിവിധതരം ഫയലുകൾക്കായി ഉള്ള സംഭരണരീതിയാണ് ഫയൽ ഫോർമാറ്റ് എന്നറിയപ്പെടുന്നത്.

ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്ന ഫയലുകൾക്കായി ഏതുതരത്തിലാണ് ബിറ്റുകൾ വിന്യസിക്കപ്പെടുന്നത് എന്നത് ഫയൽ ഫോർമാറ്റിൽ വിവക്ഷിക്കപ്പെടുന്നു. സൗജന്യമോ ഉടമസ്ഥാവകാശത്തിലുള്ളതോ ആയ ഫയൽ ഫോർമാറ്റുകൾ കാണപ്പെടുന്നു. പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടാത്തതോ മാറ്റം വരുത്താൻ കഴിയുന്ന തരത്തിൽ തുറന്നതോ ആയ ഫോർമാറ്റുകളും കാണാറുണ്ട്.

wav-file: 2.1 Megabytes.
ogg-file: 154 kilobytes.

ചിത്രങ്ങൾ, ടെക്സ്റ്റുകൾ, ശബ്ദം, ചലചിത്രം തുടങ്ങിയവക്ക് പ്രത്യേകമായോ അവയുടെ മിശ്രണങ്ങൾക്കോ സംയോജനങ്ങൾക്കോ വ്യത്യസ്ഥങ്ങളായ ഫോർമാറ്റുകൾ നിലവിലുണ്ട്. ചില ഫയൽ ഫോർമാറ്റുകൾ പ്രത്യേക തരം ഡാറ്റകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്: പിഎൻജി(PNG) ഫയലുകൾ, ഉദാഹരണത്തിന്, നഷ്ടമില്ലാത്ത ഡാറ്റ കംപ്രഷൻ ഉപയോഗിച്ച് ബിറ്റ്മാപ്പ് ചെയ്ത ചിത്രങ്ങൾ സംഭരിക്കുന്നു. എന്നിരുന്നാലും, മറ്റ് ഫയൽ ഫോർമാറ്റുകൾ വിവിധ തരത്തിലുള്ള ഡാറ്റ സംഭരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു: ഓഗ്(Ogg) ഫോർമാറ്റിന് വാചകം (സബ്‌ടൈറ്റിലുകൾ പോലുള്ളവ), മെറ്റാഡാറ്റ എന്നിവയ്‌ക്കൊപ്പം ഓഡിയോയുടെയും വീഡിയോയുടെയും ഏത് സംയോജനവും ഉൾപ്പെടെ വിവിധ തരം മൾട്ടിമീഡിയകൾക്കുള്ള ഒരു കണ്ടെയ്‌നറായി പ്രവർത്തിക്കാൻ കഴിയും.

ഫയലിന്റെ പേരിന് ശേഷം ഡോട്ട് ചേർത്ത് ഫോർമാറ്റിന്റെ സൂചകം ചേർക്കപ്പെടുന്നു. ഉദാഹരണത്തിന് name.exe എന്നത് ഒരു എക്സിക്യൂട്ടബിൾ ഫയലിനെ സൂചിപ്പിക്കുമ്പോൾ picture.jpg, picture.png മുതലായവ ചിത്രങ്ങളെയും drawing.dwg, drawing.dxf തുടങ്ങിയവ ഡ്രോയിങുകളെയും പ്രതിനിധീകരിക്കുന്നു.

എന്നാൽ നമുക്ക് വേണമെങ്കിൽ ഇതിന്റെ ദൃശ്യത നിയന്ത്രിക്കാൻ കഴിയും. ഫോർമാറ്റുകളുടെ ദൃശ്യത മറക്കുന്നത് പക്ഷേ കമ്പ്യൂട്ടറിന്റെ സുരക്ഷക്ക് ഭീഷണിയായേക്കാം. വൈറസുകളും മറ്റും തിരിച്ചറിയപ്പെടാതെ പോകാൻ ഇത് കാരണമാകും.

ഇതും കാണുക

അവലംബം

Tags:

കമ്പ്യൂട്ടർ

🔥 Trending searches on Wiki മലയാളം:

പ്രാചീനകവിത്രയംഗൗതമബുദ്ധൻഹരിതകർമ്മസേനകേരളത്തിലെ പാമ്പുകൾഅബൂബക്കർ സിദ്ദീഖ്‌ഹൃദയാഘാതംആഹാരംലൈലത്തുൽ ഖദ്‌ർകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്യൂനുസ് നബിബിഗ് ബോസ് (മലയാളം സീസൺ 5)കഥകളിപെസഹാ വ്യാഴംധനകാര്യ കമ്മീഷൻ (ഇന്ത്യ)സുലൈമാൻ നബിസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ഗദ്ദാമമാർച്ച് 28തിരുവത്താഴംഖദീജഹൂദ് നബിആരാച്ചാർ (നോവൽ)ലിംഗംഅങ്കോർ വാട്ട്കെ.ഇ.എ.എംആർത്തവവിരാമംകലാമണ്ഡലം സത്യഭാമകഞ്ചാവ്മലയാളനാടകവേദിതളങ്കരകുമ്പസാരംLuteinസാറാ ജോസഫ്ദേശാഭിമാനി ദിനപ്പത്രംഎറണാകുളം ജില്ലചേരമാൻ ജുമാ മസ്ജിദ്‌കേരളചരിത്രംഐക്യ അറബ് എമിറേറ്റുകൾനോമ്പ്കമല സുറയ്യദശാവതാരംലൈംഗികബന്ധംകുര്യാക്കോസ് ഏലിയാസ് ചാവറഖുറൈഷ്പല്ല്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമാലിക് ഇബിൻ ദീനാർ മസ്ജിദ്‌തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാസംബദർ പടപ്പാട്ട്ആയില്യം (നക്ഷത്രം)മഞ്ഞുമ്മൽ ബോയ്സ്സത്യ സായി ബാബചണ്ഡാലഭിക്ഷുകിശീഘ്രസ്ഖലനംരതിസലിലംഅമേരിക്കൻ സ്വാതന്ത്ര്യസമരംവിവാഹംഇസ്‌ലാം മതം കേരളത്തിൽശംഖുപുഷ്പംഔഷധസസ്യങ്ങളുടെ പട്ടികചരക്കു സേവന നികുതി (ഇന്ത്യ)എഴുത്തച്ഛൻ പുരസ്കാരംബ്രസീൽ ദേശീയ ഫുട്ബോൾ ടീംമസ്ജിദുന്നബവികത്തോലിക്കാസഭവടകരകുണ്ടറ വിളംബരംഅയമോദകംമാലിദ്വീപ്ഖലീഫ ഉമർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഇന്ത്യയിലെ നദികൾസന്ധി (വ്യാകരണം)ഉസ്‌മാൻ ബിൻ അഫ്ഫാൻ🡆 More