പോളിവൈനൈൽ ക്ലോറൈഡ്

പോളിവൈനൈൽ ക്ലോറൈഡ്  (ആംഗലേയം:Polyvinyl Chloride) പി.വി.സി.

എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു. നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.

പോളിവൈനൈൽ ക്ലോറൈഡ്
രാസവസ്തുക്കളുമായി പ്രവർത്തിക്കാത്തതുമൂലവും ഭാരം കുറവായതിനാലും വില വളരെ കുറഞ്ഞതിനാലും പ്ലംബിങ്ങിലും നഗരപ്രദേശങ്ങളിലെ മാലിന്യസംസ്ക്കരണത്തിലും പിവിസി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

രസതന്ത്രം

വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾഷനായോ ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ), പോളിമറീകരിക്കുന്നു. എമൾഷൻ പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം. സസ്പെൻഷൻ പോളിമറൈസേഷനിലൂടെ കിട്ടുന്ന കണികകൾ അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർക്കുന്ന രാസപ്രക്രിയ, പോളിമറീകരണം നടക്കുമ്പോൾ വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ് .

പോളിവൈനൈൽ ക്ലോറൈഡ് 
The polymerisation of vinyl chloride
പോളിവൈനൈൽ ക്ലോറൈഡ് 
പി.വി.സി.യുടെ തന്മാത്രാഘടന

ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.

ഉപയോഗമേഖലകൾ

തെർമോപ്ലാസ്റ്റിക് , തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ, എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്, മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് എന്നിങ്ങനെ പല വിധത്തിലും പവിസി ഉപകരിക്കുന്നു.

അവലംബം

പുറംകണ്ണികൾ

  1. Stuart patrick (2005). Practical guide to polyvinyl chloride. iSmithers Rapra Publishing. ISBN 9781859575116.
  2. George Wypych (2008). PVC degradation & stabilization (2 ed.). ChemTec Publishing. ISBN 9781895198393.

Tags:

പോളിവൈനൈൽ ക്ലോറൈഡ് രസതന്ത്രംപോളിവൈനൈൽ ക്ലോറൈഡ് ഉപയോഗമേഖലകൾപോളിവൈനൈൽ ക്ലോറൈഡ് അവലംബംപോളിവൈനൈൽ ക്ലോറൈഡ്അചാലകംതെർമോപ്ലാസ്റ്റിക്

🔥 Trending searches on Wiki മലയാളം:

ഈഴവർമലയാളം അക്ഷരമാലതബൂക്ക് യുദ്ധംതറാവീഹ്പേവിഷബാധകേരളത്തിലെ നാടൻപാട്ടുകൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസ്വപ്ന സ്ഖലനംമില്ലറ്റ്നസ്ലെൻ കെ. ഗഫൂർമാതൃഭൂമി ദിനപ്പത്രംസച്ചിദാനന്ദൻശുഭാനന്ദ ഗുരുമലയാറ്റൂർമൊണാക്കോചേനത്തണ്ടൻചെന്നൈ സൂപ്പർ കിങ്ങ്‌സ്കർണ്ണൻസൽമാൻ അൽ ഫാരിസിമലമുഴക്കി വേഴാമ്പൽചൂരമാമ്പഴം (കവിത)റോമാ സാമ്രാജ്യംസ്‌മൃതി പരുത്തിക്കാട്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപൂരിമധുപാൽപെസഹാ (യഹൂദമതം)രബീന്ദ്രനാഥ് ടാഗോർമുണ്ടിനീര്ഈജിപ്ഷ്യൻ സംസ്കാരംജിമെയിൽരാശിചക്രംനറുനീണ്ടിആയുർവേദംപ്രവാസിപൊയ്‌കയിൽ യോഹന്നാൻപെസഹാ വ്യാഴംദണ്ഡിപല്ല്എം.എസ്. സ്വാമിനാഥൻഇന്ത്യൻ പൗരത്വനിയമംശ്രീനിവാസൻമഴതൽഹകോവിഡ്-19ചിലിഉഭയവർഗപ്രണയിഗണപതിഉപനിഷത്ത്വള്ളത്തോൾ പുരസ്കാരം‌വടകര ലോക്‌സഭാ നിയോജകമണ്ഡലംനളിനിഅന്തർവാഹിനിതാജ് മഹൽഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികാമസൂത്രംഷാഫി പറമ്പിൽഅങ്കണവാടിമുല്ലപ്പെരിയാർ അണക്കെട്ട്‌ആരോഗ്യംപ്രമേഹംയർമൂക് യുദ്ധംവർണ്ണവിവേചനംവാതരോഗംലിംഫോസൈറ്റ്ഉദ്യാനപാലകൻകുരുമുളക്കേരളത്തിലെ ജാതി സമ്പ്രദായംഅഡോൾഫ് ഹിറ്റ്‌ലർമുള്ളാത്തബാങ്കുവിളിതണ്ണീർത്തടംപാമ്പ്‌ഫ്രഞ്ച് വിപ്ലവംഎം.പി. അബ്ദുസമദ് സമദാനിഇസ്രായേൽ ജനത🡆 More