പഞ്ചവാദ്യം

പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.

പഞ്ചവാദ്യം
പഞ്ചവാദ്യം, ചെർപ്പുളശ്ശേരി
പഞ്ചവാദ്യം
പഞ്ചവാദ്യം
ആനന്ദാനത്ത് കാവിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന പഞ്ചവാദ്യം

“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”

കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് . ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്.

ഉത്ഭവം

പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വര മാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൽ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.

പഞ്ചവാദ്യ മേളം

ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ട്. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽ അണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു. ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖുവിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനോട് അനുബന്ധിച്ച് ആണ്.

പ്രശസ്ത കലാകാരന്മാർ

തിമില

  • പല്ലാവൂർ അപ്പുമാരാർ
  • പല്ലാവൂർ മണിയൻ മാരാർ
  • പല്ലാവൂർ കുഞ്ഞുകുട്ട മാരാർ
  • തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
  • അന്നമനട പരമേശ്വരൻ മാരാർ ,
  • കേളത്ത് കുട്ടപ്പമാരാർ
  • ചോറ്റാനിക്കര നന്ദപ്പൻ മാരാർ
  • ചോറ്റാനിക്കര വിജയൻ മാരാർ,
  • കുട്ടനെല്ലൂർ രാജൻ മാരാർ
  • കോങ്ങാട് വിജയൻ
  • പറക്കാട് തങ്കപ്പ മാരാർ
  • കലാ: ശ്രീധരൻ നമ്പീശൻ
  • കോങ്ങാട് മധു
  • ഊരമന വേണു മാരാർ
  • ഊരമന അജിതൻ മാരാർ
  • ഊരമന രാജേന്ദ്ര മാരാർ
  • കരിയന്നൂർ നാരായണൻ നമ്പൂതിരി
  • ചോറ്റാനിക്കര സുഭാഷ്
  • പല്ലാവൂർ ശ്രീധരൻ

മദ്ദളം

  • തൃക്കൂർ രാജൻ
  • ചെർപ്പുളശ്ശേരി ശിവൻ,
  • കുനിശ്ശേരി ചന്ദ്രൻ,
  • പുലാപ്പറ്റ തങ്കമണി,
  • കല്ലേകുളങ്ങര കൃഷ്ണവാര്യർ,
  • കോട്ടക്കൽ രവി
  • കലാമണ്ഡലം കുട്ടിനാരായണൻ,
  • നെല്ലുവായ ശശി.

ഇടയ്ക്ക

  • തിച്ചൂർ മോഹനപ്പൊതുവാൾ,
  • തിരുവില്വാമല ഹരി,
  • തിരുവാലത്തൂർ ശിവൻ

കൊമ്പ്

  • ചെങ്ങമനാട് അപ്പു നായർ
  • മച്ചാട് ഉണ്ണിനായർ,
  • മച്ചാട് മണികണ്ഠൻ,
  • ഓടക്കാലി മുരളി,
  • കുമ്മത്ത് രാമൻകുട്ടി നായർ,
  • വരവൂർ മണികണ്ഠൻ,

ഇതും കാണുക

അവലംബം

Tags:

പഞ്ചവാദ്യം ഉത്ഭവംപഞ്ചവാദ്യം പഞ്ചവാദ്യ മേളംപഞ്ചവാദ്യം പ്രശസ്ത കലാകാരന്മാർപഞ്ചവാദ്യം ഇതും കാണുകപഞ്ചവാദ്യം അവലംബംപഞ്ചവാദ്യംകേരളം

🔥 Trending searches on Wiki മലയാളം:

മദീനകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമഞ്ഞപ്പിത്തംട്രാഫിക് നിയമങ്ങൾജൂലിയ ആൻഅൽ ഫാത്തിഹമഹാത്മാ ഗാന്ധിയുടെ കുടുംബംറാവുത്തർഒ.വി. വിജയൻമുത്തപ്പൻഇരിഞ്ഞാലക്കുടജീവിതശൈലീരോഗങ്ങൾവിവാഹംഔറംഗസേബ്ലയണൽ മെസ്സിഗുരുവായൂർസ്ത്രീ ഇസ്ലാമിൽതൗഹീദ്‌പൊട്ടൻ തെയ്യംവ്യാകരണംതെരുവുനാടകംസോവിയറ്റ് യൂണിയൻചാലക്കുടികൃഷ്ണകിരീടംകാലാവസ്ഥഫാസിസംസത്യവാങ്മൂലംകുഞ്ചൻഭാഷാശാസ്ത്രംഇന്ദുലേഖവായനറേഡിയോഝാൻസി റാണിആദി ശങ്കരൻകേരളാ ഭൂപരിഷ്കരണ നിയമംആർത്തവംആഇശജയഭാരതിഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾരതിമൂർച്ഛപടയണിപഴശ്ശിരാജകുറിച്യകലാപംലക്ഷദ്വീപ്കൂട്ടക്ഷരംഅങ്കോർ വാട്ട്പട്ടയംപനിനീർപ്പൂവ്സുമയ്യപാലക്കാട് ചുരംതൃശ്ശൂർഅപസ്മാരംആനകിലഓശാന ഞായർവിഷുതൃശൂർ പൂരംഇന്ത്യൻ പോസ്റ്റൽ സർവീസ്ഖദീജചൈനീസ് ഭാഷഹരേകള ഹജബ്ബഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികമലയാളലിപിമട്ടത്രികോണംസംഘകാലംഅപ്പെൻഡിസൈറ്റിസ്ഫിറോസ്‌ ഗാന്ധിഇസ്ലാമിലെ പ്രവാചകന്മാർമലയാളചലച്ചിത്രംനായകൃഷ്ണൻഓന്ത്അവിഭക്ത സമസ്തഫാത്വിമ ബിൻതു മുഹമ്മദ്സാറാ ജോസഫ്ജലമലിനീകരണംഗോഡ്ഫാദർ🡆 More