ദിമിത്രി മെൻഡലിയേവ്: റഷ്യൻ രസതന്ത്രജ്ഞൻ

ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്.

പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് . (Russian: Дми́трий Ива́нович Менделе́ев, Dmitri Ivanovich Mendeleev ) രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടിത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.

ദിമിത്രി മെൻഡിലിയോഫ്
ദിമിത്രി മെൻഡലിയേവ്: ആദ്യകാല ജീവിതം, അവലംബം, കൂടുതൽ വായനയ്ക്ക്
ദിമിത്രി മെൻഡലിയേവ് 1897
ജനനം(1834-02-08)8 ഫെബ്രുവരി 1834
Verhnie Aremzyani, Russian Empire
മരണം2 ഫെബ്രുവരി 1907(1907-02-02) (പ്രായം 72)
St. Petersburg, Russian Empire
ദേശീയതRussian
കലാലയംSaint Petersburg University
അറിയപ്പെടുന്നത്Inventing the Periodic table of chemical elements
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകെമിസ്ട്രി, physics and adjacent fields
ശ്രദ്ധേയരായ വിദ്യാർത്ഥികൾDmitri Konovalov, Valery Gemilian, Alexander Baykov
ദിമിത്രി മെൻഡലിയേവ്: ആദ്യകാല ജീവിതം, അവലംബം, കൂടുതൽ വായനയ്ക്ക്
ദിമിത്രി മെൻഡലീവിന്റെ ചിത്രം,ഇല്യ റെപിൻ വരച്ചത്
ദിമിത്രി മെൻഡലിയേവ്: ആദ്യകാല ജീവിതം, അവലംബം, കൂടുതൽ വായനയ്ക്ക്
മെൻഡലീവിന്റെ ആവർത്തനപ്പട്ടിക‍

ആദ്യകാല ജീവിതം

സൈബീരിയയിലെ ടോബ്ലോസ്കിൽ വെർഖ്നീ അരെംസയാനി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഇവാൻ പാവ്ലോവിച്ച് മെൻഡലിയേവ്, മരിയ ഡിമിട്രിയേവ്ന മെൻഡലിയേവ് എന്നിവരാണ് മാതാപിതാക്കൾ. പാവെൽ മാക്സിമോവിച്ച് സോകോലോവ് എന്നായിരുന്നു ഇദ്ദേഹ‌ത്തിന്റെ മുത്തച്ഛന്റെ പേര്. റഷ്യൻ ഓർ‌ത്തഡോക്സ് സഭയിലെ ഒരു പാതിരിയായിരുന്നു ഇദ്ദേഹം. ഇവാനും സഹോദരീസഹോദരന്മാരും ഒരു സെമിനാരിയിലെ പഠനത്തിനിടെ പുതിയ കുടുംബപ്പേര് സ്വീകരിച്ചു. ഓർത്തഡോക്സ് ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഇദ്ദേഹം പിന്നീട് മതത്തെ ത‌ള്ളിക്കളയുകയും ഒരു തരം ഡേയിസം മതമായി സ്വീകരിക്കുകയും ചെയ്തു.

11-ഓ, 13-ഓ, 14ഓ 17ഓ സഹോദരീസഹോദരന്മാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. പല സ്രോതസ്സുകളും പല എണ്ണമാണ് രേഖപ്പെടുത്തിയിട്ടു‌ള്ളത്. ഇദ്ദേഹം ഏറ്റവും ഇളയ ആളായിരുന്നു. രാഷ്ട്രമീമാംസ, തത്ത്വശാസ്ത്രം, ഫൈൻ ആർട്ട്സ് എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ അച്ഛന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുകയും അതോടെ ജോലി ഇല്ലാതാവുകയും ചെയ്തു. അമ്മ ജോലി ചെയ്യാനാരംഭിച്ചു. കുടുംബത്തിന്റെ ഗ്ലാസ്സ് ഫാക്ടറി അടഞ്ഞുകിടന്നിരുന്നത് ഇവർ തുറന്നു പ്രവർ‌ത്തിപ്പിക്കാൻ തുടങ്ങി. ഇദ്ദേഹത്തിനു പതിമൂന്ന് വയസ്സായപ്പോഴേയ്ക്കും അച്ഛൻ മരിക്കുകയും ഫാക്ടറി തീപ്പിടുത്തത്തിൽ നശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ടോബ്ലോസ്കിലെ ഒരു ജിംനേഷ്യത്തിൽ വിദ്യാഭ്യാസത്തിനായി പോകാൻ തുടങ്ങിയത് ഈ സമയത്താണ്.

1849-ൽ ദാരിദ്ര്യത്തിലായ മെൻഡലിയേവ് കുടുംബം സെയിന്റ് പീറ്റേഴ്സ്ബർഗിലേയ്ക്ക് താമസം മാറ്റി. ഇദ്ദേഹം ഇവിടത്തെ മെയിൻ പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1850-ൽ ചേർന്നു. ബിരുദത്തിനു ശേഷം ഇദ്ദേഹത്തിന് ക്ഷയരോഗം പിടിപെടുകയും ഇതിനാൽ 1855-ഓടെ കരിങ്കടലിന്റെ വടക്കേ തീരത്തിനടുത്തുള്ള ക്രിമിയയിലേയ്ക്ക് ഇദ്ദേഹം താമസം മാറി. ഒന്നാം നമ്പർ സിംഫെറോപോൾ ജിംനേഷ്യത്തിൽ ഇദ്ദേഹം ശാസ്ത്രാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1857ഓടെ ആരോഗ്യം വീണ്ടെടുത്ത് ഇദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിൽ തിരിച്ചെത്തി.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

ദിമിത്രി മെൻഡലിയേവ്: ആദ്യകാല ജീവിതം, അവലംബം, കൂടുതൽ വായനയ്ക്ക് 
Wikisource
Dmitri Mendeleev രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Tags:

ദിമിത്രി മെൻഡലിയേവ് ആദ്യകാല ജീവിതംദിമിത്രി മെൻഡലിയേവ് അവലംബംദിമിത്രി മെൻഡലിയേവ് കൂടുതൽ വായനയ്ക്ക്ദിമിത്രി മെൻഡലിയേവ് പുറത്തേയ്ക്കുള്ള കണ്ണികൾദിമിത്രി മെൻഡലിയേവ്Russian languageആവർത്തനപ്പട്ടികപ്രമാണം:Ru-Dmitri Mendeleev.oggറഷ്യ

🔥 Trending searches on Wiki മലയാളം:

വയലാർ പുരസ്കാരംയോനിശ്രുതി ലക്ഷ്മിഭാവന (നടി)കൃഷ്ണഗാഥഅമ്മ (താരസംഘടന)നചികേതസ്സ്ആശാളിജൂലിയ ആൻതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇഫ്‌താർചൈനയിലെ വന്മതിൽപാലക്കാട് ചുരംസൂര്യൻസി.പി. രാമസ്വാമി അയ്യർഅങ്കണവാടിതിരക്കഥമോഹൻലാൽസത്യവാങ്മൂലംമമ്മൂട്ടിഎം.എൻ. കാരശ്ശേരിക്രിയാറ്റിനിൻഹിജ്റപാലക്കാട്നിക്കോള ടെസ്‌ലഇന്ദിരാ ഗാന്ധിനൃത്തശാലരണ്ടാം ലോകമഹായുദ്ധംകല്ലുമ്മക്കായവെള്ളിക്കെട്ടൻവയനാട് ജില്ലപൂരക്കളിജഗതി ശ്രീകുമാർവെള്ളാപ്പള്ളി നടേശൻഅങ്കോർ വാട്ട്മിറാക്കിൾ ഫ്രൂട്ട്അരണഗ്രഹംഖണ്ഡകാവ്യംഎസ്.എൻ.ഡി.പി. യോഗംകടമ്മനിട്ട രാമകൃഷ്ണൻപാർക്കിൻസൺസ് രോഗംഇന്ത്യജഹന്നംതത്തആഗോളവത്കരണംചെറുകഥഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)അർദ്ധായുസ്സ്വൈക്കം മുഹമ്മദ് ബഷീർചെങ്കണ്ണ്കൊഴുപ്പഅൽ ബഖറസുബ്രഹ്മണ്യൻലോക ജലദിനംതണ്ടാൻ (സ്ഥാനപ്പേർ)ചങ്ങമ്പുഴ കൃഷ്ണപിള്ളതറാവീഹ്ആത്മഹത്യരാജ്യസഭശാസ്ത്രംവയലാർ രാമവർമ്മകഥകളിനാടകംകൊട്ടാരക്കര ശ്രീധരൻ നായർമക്കമാർത്തോമ്മാ സഭഖലീഫ ഉമർഅനീമിയപൂച്ചപാട്ടുപ്രസ്ഥാനംസൈനബ് ബിൻത് മുഹമ്മദ്കേരള സാഹിത്യ അക്കാദമി പുരസ്കാരംബാബു നമ്പൂതിരിനൂറുസിംഹാസനങ്ങൾബജ്റകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഎസ്സെൻസ് ഗ്ലോബൽ🡆 More