തായ് ജനത

തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യമായ തായ്ലൻഡിലെ ജനങ്ങളാണ് തായ്ജനത.

1939 വരെ തായ്ലൻഡ് 'സയാം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'സ്വതന്ത്രജനതയുടെ രാജ്യം' എന്നാണ് തായ്ലൻഡ് എന്ന പദത്തിന്റെ അർഥം. യൂറോപ്യൻ അധിനിവേശത്തിനു വിധേയമാകാത്ത ഏക തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്. അതുകൊണ്ടാണ് തായ്ജനത സ്വതന്ത്രജനതയെന്നറിയപ്പെടുന്നത്. വൈദേശികാധിപത്യത്തിനു വിധേയമായിട്ടില്ലെങ്കിലും തായ്ജനത ഒരു അടഞ്ഞ സമൂഹമായിരുന്നില്ല. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇവർ ബാഹ്യസ്വാധീനങ്ങളോടും ആശയങ്ങളോടും എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ അതിശക്തമായ ഒരു പ്രാദേശിക കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ തായ്ലൻഡ്. തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന താഴ്ജനത

Thai
ไทย
ആകെ ജനസംഖ്യ

approx. 90,000,000

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
തായ് ജനത തായ്‌ലാന്റ് 64,200,000 [1]
തായ് ജനത United States 350,000
തായ് ജനത Laos 180,000 [2]
തായ് ജനത ഓസ്ട്രേലിയ 150,000 [അവലംബം ആവശ്യമാണ്]
തായ് ജനത ചൈന 139,000
തായ് ജനത തായ്‌വാൻ 110,000 [അവലംബം ആവശ്യമാണ്]
തായ് ജനത ഫ്രാൻസ് 97,000
തായ് ജനത മലേഷ്യ 65,000 [3]
തായ് ജനത സിംഗപ്പൂർ 56,744 [4]
തായ് ജനത ജപ്പാൻ 53,221 [അവലംബം ആവശ്യമാണ്]
തായ് ജനത Myanmar 41,000
തായ് ജനത Vietnam 40,290
തായ് ജനത കംബോഡിയ 39,556 [5]
തായ് ജനത യുണൈറ്റഡ് കിങ്ഡം 38,000 [അവലംബം ആവശ്യമാണ്]
തായ് ജനത ജെർമനി 37,000
തായ് ജനത ഹോങ്കോങ് 30,000 [6]
തായ് ജനത സ്വീഡൻ 28,739 [7]
തായ് ജനത സൗദി അറേബ്യ 23,000 [8]
തായ് ജനത ദക്ഷിണ കൊറിയ 19,000
തായ് ജനത ന്യൂസിലൻഡ് 18,000
തായ് ജനത റഷ്യ 15,291
തായ് ജനത Indonesia 13,010
തായ് ജനത നോർവേ 10,989 [9]
തായ് ജനത Canada 10,500
തായ് ജനത ഫിലിപ്പീൻസ് [അവലംബം ആവശ്യമാണ്]
10,000+
തായ് ജനത United Arab Emirates 10,000
തായ് ജനത Spain 9,990
തായ് ജനത Bahrain 9,670
തായ് ജനത Switzerland 8,170
തായ് ജനത Qatar 7,800
തായ് ജനത India 7,000
ഭാഷകൾ
മതങ്ങൾ
Predominantly തായ് ജനത Theravada Buddhism
അനുബന്ധവംശങ്ങൾ
Lao, Shan, Ahom, other Tai peoples

തായ് ഭാഷ സംസാരിക്കുന്ന തായ് വംശജരാണ് തായ്ജനത യുടെ മഹാഭൂരിപക്ഷവും. 2000-ലെ കാനേഷുകാരി കണക്കനുസരിച്ച് തായ്ലൻഡിലെ മൊത്തം ജനസംഖ്യ 6 കോടിയാണ്. ഔദ്യോഗികഭാഷയായ തായ്ക്കു പുറമേ ലാവോ, ചൈനീസ്, മലയ, ഖമർ ഭാഷകളും തായ്ജനത സംസാരിക്കുന്നു. 8,9 ശ.-ങ്ങളിൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നു കുടിയേറിയവരാണ് തായ്ജനത. ലാവോ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. തായ് ജനതയുടെ 90 ശ.മാ-ത്തിലധികം ബുദ്ധമതവിശ്വാസികളാണ്. മുസ്ളിങ്ങൾ 4 ശതമാനമുണ്ട്. കൺഫ്യൂഷ്യനിസ്റ്റുകൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർ കേവലം 5 ശതമാനത്തിൽ താഴെയാണ്. എല്ലാ പ്രഭാതത്തിലും ബുദ്ധഭിക്ഷുക്കൾ ഭിക്ഷാപാത്രങ്ങളുമായി ആഹാരത്തിനുവേണ്ടി ജനങ്ങളെ സമീപിക്കുക പതിവാണ്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും വിശ്വാസികൾ ബുദ്ധവിഹാരങ്ങളിൽ ദക്ഷിണയെത്തിക്കുകയെന്നത് ഒരാചാരമായി അനുഷ്ഠിക്കപ്പെടുന്നു. വാറ്റ്കൾ (wats) എന്നറിയപ്പെടുന്ന ബുദ്ധവിഹാരങ്ങൾ തായ്ലൻഡിലെവിടെയും കാണാം. തലസ്ഥാനനഗരമായ ബാങ്കോക്കിൽ മാത്രം 400-ലേറെ വിഹാരങ്ങളുണ്ട്.

ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറിയിട്ടുണ്ടെങ്കിലും തായ്ജനതയുടെ ജീവിതരീതിയുടെ നിർണായകഘടകം ചെറുഗ്രാമങ്ങളാണ്. ഈ ഗ്രാമങ്ങളധികവും സ്ഥിതിചെയ്യുന്നത് സമുദ്ര-നദീ തീരങ്ങളിലാണ്. തായ്ജനജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ് നദികളും കനാലുകളും. നദീതീരങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ, സഞ്ചരിക്കുന്ന വീടുകളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളിലെ പരമ്പരാഗത വീടുകൾ മുഖ്യമായും തടി കൊണ്ടോ ഈറ്റ കൊണ്ടോ ആണ് നിർമ്മിക്കുന്നത്. മേൽക്കൂര നിർമ്മിക്കുന്നതിന് വയ്ക്കോലാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷിക്കുന്നതിനുവേണ്ടി ഉയരമേറിയ താങ്ങുതടികൾക്കുമേലാണ് വീടുകൾ നിർമ്മിക്കുന്നത്. ധനികരുടെ വീടുകളുടെ തറ, ഓടുകൾ പാകി മിനുസപ്പെടുത്താറുണ്ട്. വീടുകളുടെ നിർമ്മാണത്തിന് ആധുനിക സാമഗ്രികളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വാസ്തുശില്പശൈലി സംരക്ഷിക്കുന്നതിൽ തായ്ജനത ശ്രദ്ധാലുക്കളാണ്. പാശ്ചാത്യ വസ്ത്രധാരണ രീതികൾ വളരെയേറെ ജനപ്രിയമായിട്ടുണ്ടെങ്കിലും സ്ത്രീകളും മുതിർന്നവരും ഇപ്പോഴും ആഘോഷവേളകളിൽ ധരിക്കുന്നത് തങ്ങളുടെ പരമ്പരാഗത വേഷങ്ങൾ തന്നെയാണ്. സ്ത്രീകൾ വീടുകളിൽ ധരിക്കുന്ന പരമ്പരാഗത വേഷം 'സാരോംഗ്' (sarong) എന്നറിയപ്പെടുന്നു. കോളറില്ലാത്ത ഒരു അയഞ്ഞ ഉടുവസ്ത്രമാണിത്.

വേവിച്ച അരിയാണ് ഇവരുടെ മുഖ്യ ആഹാരം. ചോറിനൊപ്പം മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, പച്ചക്കറികൾ എന്നിവയാണ് ഇവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം. തായ്ജനതയുടെ പ്രധാന ഗതാഗത മാർഗങ്ങൾ ബോട്ടുകൾ, ബസുകൾ, കാറുകൾ എന്നിവയാണ്. മൂന്ന് ചക്രങ്ങളുള്ള മോട്ടോർ ബൈക്കുകൾ സർവസാധാരണമാണ്. ആഗോളഹൈവേയുടെ ഭാഗമായ ഏഷ്യൻ ഹൈവേയുടെ നിർമ്മാണത്തിൽ തായ്ലൻഡും സഹകരിക്കുന്നുണ്ട്. തായ്ജനതയുടെ ഇഷ്ട വിനോദങ്ങളിൽ പ്രധാനം തായ്ബോക്സിങ്ങും കോഴിപ്പോരുമാണ്. കിഴക്കൻ തായ്ലൻഡിലെ സൂറിനിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ഉത്സവമാണ് തായ്ലൻഡിലെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ ഉത്സവം. ഈ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് സൂറിനിൽ എത്തുന്നത്. പ്രാചീനകാലത്ത് യുദ്ധങ്ങളിൽ ആനകളെ ഉപയോഗിച്ചിരുന്നതിനെ സ്മരിക്കുന്നതിനുവേണ്ടി, പ്രത്യേകം പരിശീലിപ്പിച്ച ആനകളുടെ പ്രദർശനവുമുണ്ട്. തായ്ലൻഡിലെ വെള്ളാനകൾ പ്രസിദ്ധമാണ്. വെള്ളാനകളെ ആരാധിക്കുന്ന തായ്ജനത അവയ്ക്ക് അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കുന്നു.

തായ് ജനതകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ് ജനത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

തായ്‌ലാന്റ്

🔥 Trending searches on Wiki മലയാളം:

ഭാരതീയ സ്റ്റേറ്റ് ബാങ്ക്വടകരബുദ്ധമതംസവിശേഷ ദിനങ്ങൾകുഞ്ചൻനസ്രിയ നസീംദന്തപ്പാലഎൻ.കെ. പ്രേമചന്ദ്രൻജിമെയിൽവിനീത് ശ്രീനിവാസൻമേയ്‌ ദിനംശശി തരൂർഓമനത്തിങ്കൾ കിടാവോജലംകൊച്ചി വാട്ടർ മെട്രോഎൻ. ബാലാമണിയമ്മകേരള പോലീസ്ശിവം (ചലച്ചിത്രം)കടൽത്തീരത്ത്ഹിമാലയംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻഇസ്‌ലാംരാജവംശംകോവിഡ്-19തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവൈക്കം മുഹമ്മദ് ബഷീർനീതി ആയോഗ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅയക്കൂറയോഗർട്ട്നിലവാകകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അവിട്ടം (നക്ഷത്രം)മുണ്ടിനീര്ടി.എം. തോമസ് ഐസക്ക്ശോഭന2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവിവാഹംദേശാഭിമാനി ദിനപ്പത്രംരാമായണംശുഭാനന്ദ ഗുരുഇന്ത്യൻ നാഷണൽ ലീഗ്വിഭക്തിവി. മുരളീധരൻകണ്ണൂർ ജില്ലആൻജിയോഗ്രാഫിഅറബിമലയാളംഇന്ത്യൻ പ്രീമിയർ ലീഗ്പ്ലേറ്റ്‌ലെറ്റ്ഇന്ത്യൻ പൗരത്വനിയമംകോശംഗുരുവായൂർകേരളകൗമുദി ദിനപ്പത്രംഭരതനാട്യംവെള്ളാപ്പള്ളി നടേശൻരാജീവ് ചന്ദ്രശേഖർയൂട്യൂബ്കലാഭവൻ മണിധ്രുവ് റാഠിജി സ്‌പോട്ട്ഗുദഭോഗംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവി.പി. സിങ്പൂതപ്പാട്ട്‌പഴഞ്ചൊല്ല്ചവിട്ടുനാടകംതകഴി സാഹിത്യ പുരസ്കാരംപിണറായി വിജയൻഎസ്.കെ. പൊറ്റെക്കാട്ട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിനോട്ടചീനച്ചട്ടിക്രിയാറ്റിനിൻമുപ്ലി വണ്ട്സ്വയംഭോഗം🡆 More