എം. ലീലാവതി: ഇന്ത്യന്‍ രചയിതാവ്‌

സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം.

ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് .

ഡോ. എം.ലീലാവതി
എം. ലീലാവതി: ജീവിതരേഖ, പുരസ്കാരങ്ങൾ[3], പ്രധാനകൃതികൾ[9]
ഡോ. എം.ലീലാവതി
ജനനം (1927-09-16) സെപ്റ്റംബർ 16, 1927  (96 വയസ്സ്)
കോട്ടപ്പടി, തൃശ്ശൂർ, കേരളം
വിദ്യാഭ്യാസംഡോക്ടറേറ്റ്
തൊഴിൽനിരൂപക , അധ്യാപിക
ജീവിതപങ്കാളി(കൾ)സി. പുരുഷോത്തമമേനോൻ
കുട്ടികൾവിനയൻ, ജയൻ
മാതാപിതാക്ക(ൾ)കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടി , മുണ്ടനാട് നങ്ങയ്യമാണ്ടൽ

ജീവിതരേഖ

1927 സെപ്തംബർ 16-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യ മാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർ‌വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.

പുരസ്കാരങ്ങൾ

  • സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ഓടക്കുഴൽ അവാർഡ് (1978) - വർണ്ണരാജി
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1980) - വർണ്ണരാജി
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987) - കവിതാധ്വനി
  • വിലാസിനി അവാർഡ്(2002) - അപ്പുവിന്റെ അന്വേഷണം
  • ബഷീർ പുരസ്കാരം (2005)
  • വയലാർ രാമവർമ അവാർഡ്(2007) - അപ്പുവിന്റെ അന്വേഷണം
  • സി.ജെ.തോമസ് സ്മാരക അവാർഡ്(1989) - സത്യം ശിവം സുന്ദരം
  • നാലപ്പാടൻ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • എൻ.വി.കൃഷ്ണവാര്യർ അവാർഡ്(1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • ലളിതാംബിക അന്തർജ്ജനം അവാർഡ്(1999)
  • പത്മപ്രഭാ പുരസ്കാരം (2001) - സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
  • തായാട്ട് അവാർഡ്(2005) - അപ്പുവിന്റെ അന്വേഷണം
  • ഗുപ്തൻ നായർ സ്മാരക അവാർഡ്(2007)
  • ബാലാമണിയമ്മ അവാർഡ് (2005)
  • പത്മശ്രീ പുരസ്കാരം (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
  • വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
  • സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010)
  • എഴുത്തച്ഛൻ പുരസ്‌കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക്
  • മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2012)
  • ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2015)
  • വിവർത്തനത്തിനുള്ള 2019ലെ  കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം
  • തകഴി സാഹിത്യ പുരസ്കാരം 2021

പ്രധാനകൃതികൾ

  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • അപ്പുവിന്റെ അന്വേഷണം
  • വർണ്ണരാജി
  • അമൃതമശ്നുതേ
  • കവിതാരതി
  • നവതരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • മഹാകവി വള്ളത്തോൾ
  • ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളിൽ
  • ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ
  • ഫ്ളോറൻസ് നൈറ്റിംഗേൽ
  • അണയാത്ത ദീപം
  • മൌലാനാ അബുൾ കലാം സാദ്
  • മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)
  • ഇടശ്ശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി)
  • കവിതയും ശാസ്ത്രവും
  • കണ്ണീരും മഴവില്ലും
  • നവരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ജിയുടെ കാവ്യജീവിതം
  • മലയാള കവിതാസാഹിത്യ ചരിത്രം
  • കവിതാധ്വനി
  • സത്യം ശിവം സുന്ദരം
  • ശൃംഗാരാവിഷ്കരണം സി വി കൃതികളിൽ
  • ഉണ്ണിക്കുട്ടന്റെ ലോകം
  • നമ്മുടെ പൈതൃകം
  • ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ
  • ഭാരതസ്ത്രീ
  • അക്കിത്തത്തിന്റെ കവിത

അവലംബം

പുറം കണ്ണികൾ



Tags:

എം. ലീലാവതി ജീവിതരേഖഎം. ലീലാവതി പുരസ്കാരങ്ങൾ[3]എം. ലീലാവതി പ്രധാനകൃതികൾ[9]എം. ലീലാവതി അവലംബംഎം. ലീലാവതി പുറം കണ്ണികൾഎം. ലീലാവതിപത്മശ്രീ

🔥 Trending searches on Wiki മലയാളം:

ചക്കഅമ്മമമിത ബൈജുഫഹദ് ഫാസിൽദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൂടൽമാണിക്യം ക്ഷേത്രംഇലഞ്ഞിപുകവലിയുടെ ആരോഗ്യ ഫലങ്ങൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമതിരഞ്ഞെടുപ്പ് ബോണ്ട്പ്ലീഹഇടശ്ശേരി ഗോവിന്ദൻ നായർപാണ്ഡവർമിഷനറി പൊസിഷൻകുഞ്ചൻ നമ്പ്യാർഗുരുവായൂർ സത്യാഗ്രഹംഎ. വിജയരാഘവൻരബീന്ദ്രനാഥ് ടാഗോർരതിമൂർച്ഛഇ.ടി. മുഹമ്മദ് ബഷീർകൃഷ്ണഗാഥമാധ്യമം ദിനപ്പത്രംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കെ.കെ. ശൈലജതാമരപൊയ്‌കയിൽ യോഹന്നാൻശംഖുപുഷ്പംമലയാളസാഹിത്യംമലയാളംകുഞ്ഞുണ്ണിമാഷ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആനഗർഭഛിദ്രംഗുരുവായൂരപ്പൻതങ്കമണി സംഭവംഉലുവപൂരിസൗരയൂഥംസ്വതന്ത്ര സ്ഥാനാർത്ഥിആത്മഹത്യകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)വിശുദ്ധ ഗീവർഗീസ്കേരള സംസ്ഥാന ഭാഗ്യക്കുറിവേദംഹനുമാൻജി. ശങ്കരക്കുറുപ്പ്മതേതരത്വംഡൊമിനിക് സാവിയോയക്ഷിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഓണംഇന്ത്യയിലെ ഹരിതവിപ്ലവംമലയാളചലച്ചിത്രംപോത്ത്അക്ഷയതൃതീയചമ്പകംആരോഗ്യംചട്ടമ്പിസ്വാമികൾപൾമോണോളജികൊഞ്ച്ഉൽപ്രേക്ഷ (അലങ്കാരം)പാലക്കാട്സുൽത്താൻ ബത്തേരിവിദ്യാഭ്യാസംവാഴമലമ്പനികയ്യോന്നിഅപസ്മാരംപ്രകാശ് ജാവ്‌ദേക്കർഏർവാടിരമ്യ ഹരിദാസ്ബറോസ്ദൃശ്യംവിഷ്ണുഇന്ത്യൻ ചേരഇന്ത്യയുടെ ഭരണഘടനഎയ്‌ഡ്‌സ്‌സരസ്വതി സമ്മാൻ🡆 More