അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്ക്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1985 ജൂൺ പതിനേഴിന് പ്രവർത്തനം ആരംഭിച്ചു. ജോൺ ഹെൻട്രിക്സ് ആണ് ഈ ചാനലിന് രൂപം നൽകിയത്. 1987-ൽ സോവിയറ്റ് ടെലിവിഷനെ സംബന്ധിച്ച് 66 മണിക്കൂർ സംപ്രേഷണം നടത്തി അമേരിക്കക്കാരായ പ്രേക്ഷകരെ ആകർഷിച്ചു. അതേവർഷം തന്നെ ജപ്പാനിൽ സംപ്രേഷണം നടത്തുന്നതിന് മിത്സുബിഷി കോർപ്പറേഷന് അനുവാദം നൽകി.
Discovery Channel | |
---|---|
ആരംഭം | June 17, 1985 |
ഉടമ | Discovery Communications, Inc. |
ചിത്ര ഫോർമാറ്റ് | 480i (SDTV) 1080i (HDTV) |
മുദ്രാവാക്യം | The world is just awesome. |
രാജ്യം | Worldwide |
ഭാഷ | English,Malayalam,Hindi,Tamil,Telugu,kannada |
മുഖ്യകാര്യാലയം | Silver Spring, Maryland |
Sister channel(s) | TLC Animal Planet OWN: Oprah Winfrey Network Planet Green Investigation Discovery Discovery Fit & Health Military Channel Science Channel |
വെബ്സൈറ്റ് | http://dsc.discovery.com |
ലഭ്യത | |
Terrestrial | |
Selective TV Inc. (Alexandria, Minnesota) | K47KZ (Channel 47) |
സാറ്റലൈറ്റ് | |
DirecTV | Channel 278 Channel 1278 (VOD) |
Dish Network | Channel 182 (SD/HD) Channel 9487 |
C-Band | AMC 10-Channel 21 |
Starchoice | Channel 505 |
Sky Mexico | Channel 251 |
Dish Network Mexico | Channel 402 |
SKY Italia | Channel 401 |
DSTV | Channel 121 |
കേബിൾ | |
CableVision (Argentina) | Channel 52 |
Available on most cable systems | Check your local listings |
Verizon FIOS | Channel 120 (SD) Channel 620 (HD) |
StarHub TV Singapore | Channel 422 |
IPTV | |
Sky Angel | Channel 313 |
AT&T U-Verse | Channel 120 (SD) 1120 (HD) |
1990-ൽ ഡിസ്ക്കവറി ഇന്റർആക്ടീവ് ലൈബ്രറി ആരംഭിക്കുകയും 92-ൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി 'റെഡിസെറ്റ് ലേൺ' എന്ന പ്രോഗ്രാമിന്റെ സംപ്രേഷണം നടത്തുകയും ചെയ്തു. 1993-ൽ ഡിസ്കവറി ചാനലിൽ വന്ന ഡോക്യുമെന്ററി ഇൻ ദ് കമ്പനി ഒഫ് വെയിൽസ് സിഡിറോമിലാക്കി പുറത്തിറക്കി.
ഏഷ്യൻ മേഖലയ്ക്കുവേണ്ടിയുള്ള ഡിസ്ക്കവറി ചാനലിന്റെ ഒരു നെറ്റ് വർക്ക് 1994-ൽ ആരംഭിച്ചു. 95-ൽ ഇന്ത്യയ്ക്കുവേണ്ടി ഒരു പ്രത്യേക ചാനൽ ആരംഭിക്കുകയും ചെയ്തു. 1996-ൽ ആരംഭിച്ച ആനിമൽ പ്ലാനറ്റ് എന്ന ചാനൽ ഏറെ പ്രചാരം നേടി. രണ്ടു വർഷക്കാലംകൊണ്ടു നാലുകോടി വരിക്കാരെ നേടിയ ഈ ചാനൽ 98-ൽ ഏഷ്യയിലും സംപ്രേഷണം തുടങ്ങി. ഇതോടൊപ്പം തന്നെ ഡിസ്കവറി ഹെൽത്ത് ചാനലും വിങ്സ് ചാനലും ആരംഭിച്ചു.
വിയറ്റ്നാം യുദ്ധത്തെ സംബന്ധിച്ച് തയ്യാറാക്കിയ ഫിലിമിനു 1998-ലെ എമ്മി അവാർഡ് ഡിസ്കവറി ചാനലിന് ലഭിക്കുയുണ്ടായി. 99-ൽ ആനിമൽ പ്ലാനറ്റിന്റെ 24 മണിക്കൂർ സംപ്രേഷണം ഇന്ത്യയിലാരംഭിച്ചു. അതേവർഷം തന്നെ ഇന്റർനെറ്റ് പ്രേക്ഷകർക്കുവേണ്ടി വെബ് ടി.വിയുമായി കരാറുണ്ടാക്കി.
2000-ൽ സംപ്രേഷണം ചെയ്ത വാക്കിങ് വിത്ത് ദിനോസർ എന്ന മൂന്നു മണിക്കൂർ സ്പെഷ്യൽ പ്രോഗ്രാമിന് ഏറ്റവുമധികം പ്രേക്ഷകരെ ലഭിക്കുകയുണ്ടായി. വാച്ച് വിത്ത് ദ് വേൾഡ് ഇൻസൈഡ് ദ് സ്പേസ് സ്റ്റേഷൻ എന്ന പ്രോഗ്രാമിന്റെ സംപ്രേഷണവും ഈ വർഷം തന്നെയായിരുന്നു. ആനിമൽ പ്ലാനറ്റിലെ ആദ്യ സിനിമയായ റിട്രിവേഴ്സ് ഏറ്റവുമധികം പ്രേക്ഷകരെ നേടി.
'ഡിജിറ്റൽ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്റ്റീവ് ഫിഡിലിറ്റി യൂസ് സ്റ്റുഡിയോ' 2001-ൽ മോൺറിയോയിൽ ആരംഭിച്ചു. അമേരിക്കയിലെ ഏറ്റവും മികച്ച ആറു സ്ഥാപനങ്ങളിൽ ഒന്നായി ഫൊർച്യൂൺ മാഗസീൻ സർവേ 2002-ൽ തിരഞ്ഞെടുത്തത് ഡിസ്കവറി ചാനലിനെയാണ്.
ഇന്ത്യയിൽ സോണി ടി.വിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ഡിസ്കവറി ചാനൽ ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
This article uses material from the Wikipedia മലയാളം article ഡിസ്കവറി ചാനൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.