ട്രിയനൻ ഉടമ്പടി

ഒന്നാം ലോകയുദ്ധത്തിനുശേഷം സഖ്യകക്ഷികളും കേന്ദ്ര ശക്തികളിലെ അംഗങ്ങളും തമ്മിൽ ഒപ്പുവച്ച നിരവധി സമാധാനക്കരാറുകളിൽ ഒന്നാണ് ട്രിയനൻ ഉടമ്പടി.

ട്രിയനൻ ഉടമ്പടി ഹംഗറിയെ സംബന്ധിച്ചുള്ളതായിരുന്നു. 1920 ജൂൺ 4-ന് വെഴ്സയിൽസിലെ ട്രിയനൻ കൊട്ടാരത്തിൽ വച്ചാണ് കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ടത്. 1919 സെപ്റ്റംബർ 10-ലെ സെന്റ്-ജെർമെയ്ൻ ഉടമ്പടിയിലൂടെ ഹംഗറി ആസ്റ്റ്രിയയിൽ നിന്നും സ്വതന്ത്രമായ രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരുന്നു. ഈ രാജ്യത്തെ ആഭ്യന്തര കലാപങ്ങളെത്തുടർന്നാണ് ഹംഗറിയെ സംബന്ധിച്ച ട്രിയനൻ ഉടമ്പടി നടപ്പിലാക്കാൻ വൈകിയത്. ദേശീയതയെ അടിസ്ഥാനമാക്കി യൂറോപ്യൻ രാഷ്ട്രങ്ങളെ വേർതിരിക്കുകയെന്ന സഖ്യകക്ഷി ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്രിയനൻ ഉടമ്പടിയും. ഭൂപ്രദേശപരമായും ജനസംഖ്യാടിസ്ഥാനത്തിലും ഈ കരാർ പ്രകാരം ഹംഗറിക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. ഹംഗറിയുടെ ഭൂപ്രദേശം ഏകദേശം 3,23,750 ച.കി.മീ-ൽ നിന്ന് വെറും 93,000- ത്തോളം ച.കി.മീ. ആയി വെട്ടിക്കുറയ്ക്കപ്പെട്ടു. യുദ്ധത്തിനു മുമ്പുണ്ടായിരുന്ന 21 ദശലക്ഷം ജനസംഖ്യ കരാർ പ്രകാരം ചില പ്രദേശങ്ങൾ നഷ്ടപ്പെട്ടതോടെ ഏഴര ദശലക്ഷമായി കുറഞ്ഞു. വ്യാവസായിക ശേഷിയുടെ സിംഹഭാഗവും നഷ്ടപ്പെടുകയും ചെയ്തു. കൃഷിഭൂമിയിലും ഏറെ കുറവുണ്ടായി. കാരിരുമ്പ്, തടി എന്നിവയുടെ നിർമ്മാണ വ്യവസായരംഗത്തും ഹംഗറിക്ക് ഏറെ നഷ്ടമുണ്ടാവുകയും ചെയ്തു. ഇതോടൊപ്പം യുദ്ധത്തിലെ നഷ്ടപരിഹാരത്തുകയും നൽകേണ്ടിവന്നു. സൈനികശേഷി 35,000 പേരായി കുറവു ചെയ്യാനും ഹംഗറി നിർബന്ധിതമായി.

Treaty of Trianon
Treaty of Peace between the Allied and Associated Powers and Hungary
ട്രിയനൻ ഉടമ്പടി
Signing the Treaty on 4 June 1920.
Signed
Location
4 June 1920
Versailles, France
Effective 31 July 1921
Signatories Hungary and Allied and Associated Powers

1. Principal Allied Powers (Entente)

ഫ്രാൻസ് France
ട്രിയനൻ ഉടമ്പടി United States
ട്രിയനൻ ഉടമ്പടി Italy
ട്രിയനൻ ഉടമ്പടി Japan
യുണൈറ്റഡ് കിങ്ഡം United Kingdom


2. ഹംഗറി Kingdom of Hungary, successor of the former Austria-Hungary, the latter was a member of the Central Powers

Depositary French Government
Languages French, English, Italian
Wiki മലയാളംWikisource logo Treaty of Trianon at Wikisource

Tags:

ഒന്നാം ലോകമഹായുദ്ധംജൂൺ 4ഹംഗറി

🔥 Trending searches on Wiki മലയാളം:

ചെർക്കളതിരുവമ്പാടി (കോഴിക്കോട്)പയ്യോളിമഞ്ചേരിമതിലകംതോമാശ്ലീഹാകിഴിശ്ശേരികൊയിലാണ്ടികല്ലൂർ, തൃശ്ശൂർമുക്കംപൂഞ്ഞാർപുതുനഗരം ഗ്രാമപഞ്ചായത്ത്എലത്തൂർ ഗ്രാമപഞ്ചായത്ത്ആലപ്പുഴപാമ്പിൻ വിഷംവിവരാവകാശ നിയമംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ചങ്ങമ്പുഴ കൃഷ്ണപിള്ളവടക്കാഞ്ചേരിലയണൽ മെസ്സിതെങ്ങ്ഈരാറ്റുപേട്ടബാലചന്ദ്രൻ ചുള്ളിക്കാട്അഴീക്കോട്, കണ്ണൂർമുഴപ്പിലങ്ങാട്മുത്തപ്പൻമുള്ളൂർക്കരകാവാലംമല്ലപ്പള്ളിവയനാട് ജില്ലകുമരകംകേന്ദ്രഭരണപ്രദേശംപ്രാചീനകവിത്രയംകൂറ്റനാട്കരിങ്കല്ലത്താണിചടയമംഗലംമാമാങ്കംആനന്ദം (ചലച്ചിത്രം)വി.ജെ.ടി. ഹാൾകുടുംബശ്രീവലപ്പാട്പനയാൽസൗരയൂഥംമടത്തറകുറുപ്പംപടികൊടുവള്ളിപേരാമ്പ്ര (കോഴിക്കോട്)കാട്ടാക്കടപാലാഒല്ലൂർമാവേലിക്കരമലങ്കര ഓർത്തഡോക്സ് സുറിയാനി സഭചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്പുതുപ്പള്ളിചിറ്റൂർകാളകെട്ടിആഗ്നേയഗ്രന്ഥിവണ്ടിത്താവളംവർക്കലശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്നേമംപത്മനാഭസ്വാമി ക്ഷേത്രംബാല്യകാലസഖിചോഴസാമ്രാജ്യംഇടുക്കി ജില്ലപുത്തൂർ ഗ്രാമപഞ്ചായത്ത്വേലൂർ, തൃശ്ശൂർമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്മണ്ണാറശ്ശാല ക്ഷേത്രംആളൂർവിഷുപഞ്ചവാദ്യംആസ്മഋഗ്വേദംരാമകഥപ്പാട്ട്ഒഞ്ചിയം വെടിവെപ്പ്🡆 More