ടെയിലർ സ്വിഫ്റ്റ്

അമേരിക്കൻ കണ്ട്രി പോപ് സംഗീതജ്ഞയും ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമാണ് ടെയിലർ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെയിലർ ആലിസൺ സ്വിഫ്റ്റ് (ജനനം: 13 ഡിസംബർ 1989).

ഡിസംബർ 2022-ലെ കണക്കുകൾ അനുസരിച്ച് 49 ദശലക്ഷത്തിലധികം ആൽബങ്ങൾ അമേരിക്കയിൽ മാത്രമായി സ്വിഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.

ടെയിലർ സ്വിഫ്റ്റ്
ടെയിലർ സ്വിഫ്റ്റ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംടെയിലർ ആലിസൺ സ്വിഫ്റ്റ്
തൊഴിൽ(കൾ)ഗായിക, സംഗീതജ്ഞ, നടി
ഉപകരണ(ങ്ങൾ)വോക്കൽസ്, ഗിറ്റാർ, പിയാനോ, കീബോർഡ്, ബാഞ്ചോ യൂക്ക്ലേലി
വർഷങ്ങളായി സജീവം2006–present
ലേബലുകൾബിഗ് മഷീൻ

ജീവിതരേഖ

ആൻഡ്രിയ ഗാർഡനറുടെയും സ്കോട്ട് കിങ്സ്ലീയുടെയും മകളായി 1989 ഡിസംബർ 13-ന് പെൻസിൽവേനിയയിൽ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതുമായിരുന്ന സ്വിഫ്റ്റിനെ തേടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ പുരസ്കാരം എത്തി. "മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്" എന്ന കവിതയ്ക്കാണ് ദേശീയ കവിതാ പുരസ്കാരം ലഭിച്ചത്. യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചതോടെയാണ് സ്വിഫ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. 2006-ൽ ആദ്യ ഗാനം "ടിം മക്ക്ഗ്രോ" പുറത്തിറക്കി. ബിൽബോർഡ് ചാർട്ടിൽ ആറാം സ്ഥാനത്തെത്തിയ ഈ ഒറ്റ ഗാനത്തിലൂടെ തന്നെ സ്വിഫ്റ്റിന് ലോകത്തെ കൈയ്യിലെടുക്കാനായി. "ടിം മക്ക്ഗ്രോ"യ്ക്കു തുടർച്ചയായി അവർ ടെയിലർ സ്വിഫ്റ്റ് എന്നു തന്നെ പേരായ ആൽബം പുറത്തിറക്കി. "ടിം മക്ക്ഗ്രോ" ഉൾപ്പെടെ 11 ഗാനങ്ങളടങ്ങിയ ഈ ആൽബം ബിൽബോർഡ് കണ്ട്രി ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്താണ് പീക്ക് ചെയ്തത്. തുടർന്ന് പുറത്തിറങ്ങിയ ഫിയർലെസ്സ് (2008) വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. 2009-ലെ എം ടി വി ബെസ്റ്റ് വീടിയോ പുരസ്കാരം ഫിയർലെസ്സ് സ്വന്തമാക്കി. പ്രസ്തുത അവാർഡു നേടുന്ന ആദ്യ കണ്ട്രി ആർടിസ്റ്റായിരുന്നു സ്വിഫ്റ്റ്. ഈ ആൽബത്തിലെ "യൂ ബിലോങ്ങ് വിത് മി" വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. സ്വിഫ്റ്റ് ഇരട്ടവേഷത്തിലെത്തിയ ഗാനത്തിന് മൂന്നു ഗ്രാമ്മി നോമിനേഷനുകളാണ് ലഭിച്ചത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആൽബം സ്പീക് നൗ 2010 ഒൿടോബർ 25-നു റിലീസ് ചെയ്തു.

സംഗീതജ്ഞ എന്നതിനു പുറ്മേ ഹോളിവുഡിലെ താരറാണി കൂടിയാണ് സ്വിഫ്റ്റ്. വാലന്റൈൻസ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ടീൻ ചോയിസ് പുരസ്കാരം സ്വിഫ്റ്റ് നേടി. തന്റെ കഥ പറയുന്ന ടെയിലർ സ്വിഫ്റ്റ്: ജേർണീ ടു ഫിയർലെസ്സ് (2010) എന്ന ടെലിവിഷൻ സീരീസിലെ നായികാ കഥപാത്രം സ്വിഫ്റ്റ് തന്നെയാണ് അവതരിപ്പിച്ചത്. ഇതിനു പുറമേ നിരവധി ചിത്രങ്ങളിൽ അതിഥിതാരവുമായി അവർ പ്രത്യക്ഷപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു.

ആൽബങ്ങൾ

  • ടെയിലർ സ്വിഫ്റ്റ് (2006)
  • ഫിയർലെസ്സ് (2008)
  • സ്പീക് നൗ (2010)
  • റെഡ് (2012)
  • 1989 (2014)
  • റെപ്പ്യൂറ്റേഷൻ (2017)
  • ലവർ (2019)
  • ഫോക്‌ലോർ (2020)
  • എവർമോർ (2020)
  • ഫിയർലെസ്സ് (ടെയിലർസ് വേർഷൻ) (2021)
  • റെഡ് (ടെയിലർസ് വേർഷൻ) (2021)
  • മിഡ്നൈറ്റ്സ് (2022)
  • സ്പീക് നൗ (ടെയിലർസ് വേർഷൻ) (2023)
  • 1989 (ടെയിലർസ് വേർഷൻ) (2023)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ടെയിലർ സ്വിഫ്റ്റ് ജീവിതരേഖടെയിലർ സ്വിഫ്റ്റ് ആൽബങ്ങൾടെയിലർ സ്വിഫ്റ്റ് അവലംബംടെയിലർ സ്വിഫ്റ്റ് പുറത്തേക്കുള്ള കണ്ണികൾടെയിലർ സ്വിഫ്റ്റ്പോപ്‌ സംഗീതംയുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

നളിനിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)സദ്ദാം ഹുസൈൻഷമാംമിഷനറി പൊസിഷൻമുഹമ്മദ്ക്ഷയംമുള്ളൻ പന്നിനിസ്സഹകരണ പ്രസ്ഥാനംസർഗംജിമെയിൽഉപ്പൂറ്റിവേദനരാജസ്ഥാൻ റോയൽസ്സൂര്യഗ്രഹണംക്രിസ്തുമതംഭഗവദ്ഗീതമാവേലിക്കര നിയമസഭാമണ്ഡലംജലദോഷംഗുജറാത്ത് കലാപം (2002)സുഗതകുമാരിമഞ്ജീരധ്വനിസമാസംപൊയ്‌കയിൽ യോഹന്നാൻആധുനിക കവിത്രയംഅഡ്രിനാലിൻറെഡ്‌മി (മൊബൈൽ ഫോൺ)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകാളിദാസൻപത്താമുദയംപൗലോസ് അപ്പസ്തോലൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരുവനന്തപുരംവക്കം അബ്ദുൽ ഖാദർ മൗലവിമലയാറ്റൂർ രാമകൃഷ്ണൻശങ്കരാചാര്യർപൂയം (നക്ഷത്രം)മലയാളിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽജനാധിപത്യംചന്ദ്രയാൻ-3ആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യയുടെ ദേശീയ ചിഹ്നംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യട്വന്റി20 (ചലച്ചിത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഭൂമിക്ക് ഒരു ചരമഗീതംഉഭയവർഗപ്രണയികെ. കരുണാകരൻമാങ്ങവിവരാവകാശനിയമം 2005ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികസരസ്വതി സമ്മാൻഇന്ത്യൻ നാഷണൽ ലീഗ്എറണാകുളം ജില്ലകണ്ടല ലഹളഹൃദയംതകഴി സാഹിത്യ പുരസ്കാരംപടയണിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യയുടെ ദേശീയപതാകഇടപ്പള്ളി രാഘവൻ പിള്ളപ്രോക്സി വോട്ട്വി.ഡി. സതീശൻഫാസിസംഷാഫി പറമ്പിൽനഥൂറാം വിനായക് ഗോഡ്‌സെകൂദാശകൾകോഴിക്കോട്ഉപ്പുസത്യാഗ്രഹംകൃഷ്ണൻബിരിയാണി (ചലച്ചിത്രം)വോട്ടിംഗ് മഷികൂനൻ കുരിശുസത്യംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കുഞ്ഞുണ്ണിമാഷ്ഇടുക്കി ജില്ലദേശീയ പട്ടികവർഗ്ഗ കമ്മീഷൻആദി ശങ്കരൻ🡆 More