ടാഓർമിന

സിസിലിയുടെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പുരാതന ഇറ്റാലിയൻ പട്ടണമാണ് ടാഓർമിന.

ചെങ്കുത്തായ കുന്നിൻ നെറുകയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തു നിന്നുകൊണ്ട് എറ്റ്ന അഗ്നിപർവതത്തിന്റേയും സിസിലി സമുദ്രതീരത്തിന്റേയും ദൃശ്യഭംഗി ആസ്വദിക്കാൻ കഴിയും. പ്രസിദ്ധമായ ഒരു മഞ്ഞുകാല സുഖവാസകേന്ദ്രം കൂടിയാണ് ടാഓർമിന.

ടാഓർമിന
Comune
Comune di Taormina
Skyline of ടാഓർമിന
CountryItaly
RegionSicily
ProvinceMessina (ME)
FrazioniMazzeo, Trappitello, Villagonia, Chianchitta, Spisone, Mazzarò
ഭരണസമ്പ്രദായം
 • MayorMauro Passalacqua
വിസ്തീർണ്ണം
 • ആകെ13 ച.കി.മീ.(5 ച മൈ)
ഉയരം
204 മീ(669 അടി)
ജനസംഖ്യ
As of March 2009
 • ആകെ11,075
 • ജനസാന്ദ്രത850/ച.കി.മീ.(2,200/ച മൈ)
Demonym(s)Taorminesi
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
98039
Dialing code0942
Patron saintSan Pancrazio di Taormina
Saint day9 July
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

പുരാതനകാലം മുതൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന്റെ ആദ്യകാല ചരിത്രത്തെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. ബി. സി. 8-ം ശതകം മുതൽ ടാഓർമിന ഒരു പട്ടണമെന്ന നിലയിൽ അറിയപ്പെട്ടിരുന്നു.

4-ം ശതകത്തിൽ ഡയൊണീഷ്യസ് ഇവിടെ ഭരണം നടത്തിയിരുന്നുവെന്ന് കരുതപ്പെടുന്നു. 4-ം ശതകത്തോടെ കാർത്തേജൂകാർ ഇവിടം കണ്ടെത്തിയെന്നാണ് ചരിത്രകാരന്മാർ അഭ്യൂഹിക്കുന്നത്. 4-ം ശതകത്തിന്റെ ഒടുവിലും 3-ം ശതകത്തിലും ഇവിടെ ഗ്രീക്ക് സാന്നിധ്യമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഇക്കാലത്ത് നിർമ്മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ഗ്രീക്ക് തിയറ്റർ പിൽക്കാലത്തു റോമാക്കാർ പുനർനിർമിച്ചതിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണുന്നുണ്ട്. മറ്റു ഗ്രീക്ക് നിർമിതികളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. ബി. സി. മൂന്നാം ശതത്തിലെ പ്യൂണിക് യുദ്ധങ്ങൾ ടാഓർമിനയെയും ബാധിക്കുകയുണ്ടായി. ഈ ശതകത്തിന്റെ അവസാനത്തോടെ ഇവിടം റോമൻ അധീനതയിലാവുകയും തുടർന്നുള്ള ഏതാനും ശതകങ്ങളിൽ ടാഓർമിന റോമൻ കേന്ദ്രമായി നിലനിൽക്കുകയും ചെയ്തു. ഇക്കാലത്താണ് ഗ്രീക്ക് തിയറ്റർ പുനർനിർമ്മിക്കപ്പെട്ടത്. റോമൻ കാലഘട്ടത്തു നിർമിച്ച ചില സ്നാനഘട്ടങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്.

എ. ഡി. എട്ടും ഒൻപതും ശതകങ്ങളിൽ ഇവിടെ അറബികളുടെ ആക്രമണമുണ്ടായി. എ. ഡി. 902-ഓടെ അറബികൾ ഈ പട്ടണം അഗ്നിക്കിരയാക്കി നശിപ്പിച്ചു. പുനരധിവാസം നടന്ന ടാഓർമിനയെ അറബികൾ 962-ഓടെ വീണ്ടും ആക്രമിച്ചു കീഴടക്കി. 1078-ഓടെ നോർമൻകാർ ടാഓർമിന പട്ടണത്തെ അവരുടെ അധീനതയിലാക്കി. 1169-ലെ ഭൂകമ്പം നഗരത്തിൽ വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടാക്കിയത്. 14-ഉം 15-ഉം ശതകങ്ങളിൽ ഇവിടെ സ്പെയിനിന്റെ മേൽക്കോയ്മ നിലനിന്നിരുന്നു. സമീപപ്രദേശങ്ങളുടെ വികസനത്തോടെ 16-ം ശതകത്തോടുകൂടി ടാഓർമിനയുടെ പ്രഭാവം കുറഞ്ഞുതുടങ്ങി. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻ കേന്ദ്രമുണ്ടായിരുന്നതിനാൽ ഇവിടെ എതിർചേരിയുടെ ആക്രമണമുണ്ടായി. ഗ്രീക്ക്, റോമൻ കാലങ്ങളിലെയും മധ്യകാലഘട്ടത്തിലെയും നിർമിതികളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

ചിത്രശാല

പുറംകണ്ണികൾ

വീഡിയോ

ബാഹ്യ ലിങ്കുകൾ

ടാഓർമിന കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാഓർമിന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ടാഓർമിന ചിത്രശാലടാഓർമിന പുറംകണ്ണികൾടാഓർമിന വീഡിയോടാഓർമിന ബാഹ്യ ലിങ്കുകൾടാഓർമിനഇറ്റലിഎറ്റ്ന അഗ്നിപർ‌‌വതംപട്ടണംസമുദ്രം

🔥 Trending searches on Wiki മലയാളം:

പന്മനകരകുളം ഗ്രാമപഞ്ചായത്ത്വാണിയംകുളം ഗ്രാമപഞ്ചായത്ത്മങ്കടഎരുമഇലഞ്ഞിത്തറമേളംക്രിക്കറ്റ്ഓടക്കുഴൽ പുരസ്കാരംഹെപ്പറ്റൈറ്റിസ്-ബിചെറുവത്തൂർഹജ്ജ്മാതൃഭൂമി ദിനപ്പത്രംആർത്തവവിരാമംചെർ‌പ്പുളശ്ശേരിമണ്ണാറശ്ശാല ക്ഷേത്രംകരുളായി ഗ്രാമപഞ്ചായത്ത്കാഞ്ഞങ്ങാട്പൊന്നാനിഅണലിയേശുഇസ്ലാമിലെ പ്രവാചകന്മാർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകരിവെള്ളൂർമലയിൻകീഴ്കിഴിശ്ശേരിതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഖസാക്കിന്റെ ഇതിഹാസംഒറ്റപ്പാലംമാന്നാർരാമപുരം, കോട്ടയംപൂക്കോട്ടുംപാടംജീവിതശൈലീരോഗങ്ങൾവൈക്കംഅഞ്ചൽകുട്ടമ്പുഴകരിമണ്ണൂർനൂറനാട്നന്ദിയോട് ഗ്രാമപഞ്ചായത്ത്കതിരൂർ ഗ്രാമപഞ്ചായത്ത്പോട്ടബാർബാറികൻഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾനി‍ർമ്മിത ബുദ്ധിനക്ഷത്രം (ജ്യോതിഷം)കിഴക്കൂട്ട് അനിയൻ മാരാർപുല്ലൂർപാണ്ടിക്കാട്തലയോലപ്പറമ്പ്ഉപഭോക്തൃ സംരക്ഷണ നിയമം 1986കുഴിയാനസേനാപതി ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾമുക്കംസൈലന്റ്‌വാലി ദേശീയോദ്യാനംകരിങ്കല്ലത്താണികൃഷ്ണൻഗായത്രീമന്ത്രംസൗദി അറേബ്യവൈക്കം മുഹമ്മദ് ബഷീർമാവേലിക്കരചേനത്തണ്ടൻമോഹിനിയാട്ടംശങ്കരാടിതിരൂരങ്ങാടിഉഹ്‌ദ് യുദ്ധംശ്രീനാരായണഗുരുകൊട്ടാരക്കരതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകോങ്ങാട് ഗ്രാമപഞ്ചായത്ത്പന്നിയൂർഅഞ്ചാംപനിജീവപര്യന്തം തടവ്മലമ്പുഴഉപനയനംവള്ളത്തോൾ പുരസ്കാരം‌മഞ്ചേശ്വരംനീലവെളിച്ചംമദംകുട്ടനാട്‌🡆 More