ടബാസ്കോ

ടബാസ്കോ ഒരു ദക്ഷിണപൂർവ മെക്സിക്കൻ സംസ്ഥാനമാണ്.മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.

  • വിസ്തീർണം: 25,267 ച. കി. മീ.;
  • ജനസംഖ്യ: 1,989,969 (2005);
  • അതിരുകൾ: വടക്ക് മെക്സിക്കൻ ഗൾഫ്;
  • കിഴക്ക് കാംപീഷ്, ഗ്വാട്ടിമാല (Campeche and Guatemala);
  • തെക്ക് ചിയാപസ് (Chiapas);
  • പടിഞ്ഞാറ് വേ റാക്രൂസ് (Veracruz)
  • തലസ്ഥാനം: വില്ലെർമോസ (Villahermosa).
ടബാസ്കോ

Estado Libre y Soberano
de Tabasco
സ്റ്റേറ്റ്
പതാക ടബാസ്കോ
Flag
ഔദ്യോഗിക ചിഹ്നം ടബാസ്കോ
Coat of arms
Location within Mexico
Location within Mexico
Municipalities of Tabasco
Municipalities of Tabasco
CountryMexico
CapitalVillahermosa
Municipalities17 in 4 zones
AdmissionFebruary 7, 1824
Order13th
ഭരണസമ്പ്രദായം
 • GovernorAndrés Rafael Granier Melo (PRI)
 • Federal DeputiesPRI: 6
 • Federal SenatorsPRD: 2
PRI: 1
വിസ്തീർണ്ണം

Ranked 24th
 • ആകെ25,267 ച.കി.മീ.(9,756 ച മൈ)
ജനസംഖ്യ
 (2005)
 • ആകെ1,989,969 (Ranked 20th)
 • Demonym
Tabasqueño
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
HDI0.7960 - medium
Ranked 25th
ISO 3166-2MX-TAB
Postal abbr.Tab.
വെബ്സൈറ്റ്Tabasco State Government

ഭൂപ്രകൃതി

ചിയാപസ് (Chiapas) ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.

നദികൾ

പ്രധാന നദികളായ ഉസുമാസിന്തയും റിജാൽവയും (Usumacinta& Grijalwa) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.

ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ഫ്രണ്ടേറ (Frontera) ആണ്.

1938 മുതൽ 46 വരെ ടബാസ്കോയിലെ ലാ വെന്റയിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി പുരാതന ഓൽമെക് (Olmec) സംസ്കാരാവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം

പുറംകണ്ണികൾ

ടബാസ്കോ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടബാസ്കോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ടബാസ്കോ ഭൂപ്രകൃതിടബാസ്കോ നദികൾടബാസ്കോ അവലംബംടബാസ്കോ പുറംകണ്ണികൾടബാസ്കോ

🔥 Trending searches on Wiki മലയാളം:

കാൾ മാർക്സ്കള്ളിയങ്കാട്ട് നീലിആസ്മഫാസിസംപ്രകാശ് ജാവ്‌ദേക്കർഋതുകേരളത്തിലെ നാടൻ കളികൾഅരണചിയ വിത്ത്തൃശ്ശൂർ ജില്ലകൂറുമാറ്റ നിരോധന നിയമംഇടതുപക്ഷ ജനാധിപത്യ മുന്നണിവീണ പൂവ്ബാല്യകാലസഖിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഎം.ടി. വാസുദേവൻ നായർകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചാലക്കുടി നിയമസഭാമണ്ഡലംപൂച്ചദശപുഷ്‌പങ്ങൾഗിരീഷ് പുത്തഞ്ചേരിഎ.കെ. ആന്റണിസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)കൊൽക്കത്ത നൈറ്റ് റൈഡേർസ്ഓണംഉടുമ്പ്അപ്പെൻഡിസൈറ്റിസ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംക്ഷേത്രപ്രവേശന വിളംബരംതിരുവനന്തപുരംചിക്കൻപോക്സ്യഹൂദമതംസ്വയംഭോഗംമൻമോഹൻ സിങ്യോഗർട്ട്സൗദി അറേബ്യയിലെ പ്രവിശ്യകൾഝാൻസി റാണിഉമ്മൻ ചാണ്ടിബീജംആനമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻമലയാളം വിക്കിപീഡിയഇൻശാ അല്ലാഹ്അനിഴം (നക്ഷത്രം)ഇങ്ക്വിലാബ് സിന്ദാബാദ്കൂടൽമാണിക്യം ക്ഷേത്രംഇന്ത്യൻ ഭരണഘടന ഭേദഗതികൾഇ.എം.എസ്. നമ്പൂതിരിപ്പാട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഓവേറിയൻ സിസ്റ്റ്ഫുട്ബോൾകണ്ണൂർ ജില്ലകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഇന്ത്യയുടെ ദേശീയപ്രതിജ്ഞനിക്കോള ടെസ്‌ലഅയ്യങ്കാളിപ്ലീഹഭാരതീയ സ്റ്റേറ്റ് ബാങ്ക്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകമ്യൂണിസംമാധ്യമം ദിനപ്പത്രംകേരള നിയമസഭ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബൈബിൾകെ.ആർ. ഗൗരിയമ്മമലയാളചലച്ചിത്രംമമത ബാനർജികേരളകൗമുദി ദിനപ്പത്രംഖലീഫ ഉമർഇന്ത്യൻ പ്രധാനമന്ത്രികേരള നവോത്ഥാന പ്രസ്ഥാനംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവള്ളത്തോൾ പുരസ്കാരം‌കുംഭം (നക്ഷത്രരാശി)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കീർത്തി സുരേഷ്🡆 More