ജുങ്കോ താബെയ്

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാണ് ജുങ്കോ താബെയ് (ജനനം: 22 സെപ്റ്റംബർ 1939).

ജാപ്പനീസ് വംശജയായ ജുങ്കോ, 16 മെയ് 1975 നാണ് എവറസ്റ്റ് പർവ്വതത്തിന്റെ നിറുകയിൽ കാൽകുത്തിയത്.

ജുങ്കോ താബെയ്
田部井 淳子
ജുങ്കോ താബെയ്
ജനനം(1939-09-22)സെപ്റ്റംബർ 22, 1939
ദേശീയതജുങ്കോ താബെയ് ജപ്പാൻ
കലാലയംഷോവ വിമൻസ് യൂണിവേഴ്സിറ്റി
തൊഴിൽപർവ്വതാരോഹക
അറിയപ്പെടുന്നത്എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത
പുരസ്കാരങ്ങൾഗൂർഖാ ദക്ഷിണ ബഹു (നേപ്പാളിലെ ഉയർന്ന പുരസ്കാരം)

ആദ്യകാലം

തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പർവ്വതമാണ് തന്റെ സ്കൂൾ കാലഘട്ടത്തിൽ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. ഷോവ വിമൻസ് സർവ്വകലാശാലയിൽ ബിരുദപഠന കാലത്തു തന്നെ, അവിടെയുള്ള പർവതാരോഹക ക്ലബ്ബിൽ ജുങ്കോ അംഗമായിരുന്നു. 1969 ൽ അവർ ലേഡീസ് ക്ലൈംബിങ് ക്ലബ് സ്ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ, ഫ്യൂജി ഉൾപ്പെടെയുള്ള രണ്ടു പർവ്വതങ്ങൾ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടുകൂടി ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹകയായി മാറി.

എവറസ്റ്റ് പര്യവേഷണം

1970 മേയ് 19 ന് അന്നപൂർണ്ണ പർവ്വതം കീഴടക്കിയ ശേഷം, താബേയ് അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. പര്യവേഷണ സംഘത്തിൽ ഭൂരിഭാഗവും, വനിതകളായിരുന്നു. അധ്യാപകരും, കംപ്യൂട്ടർ പ്രോഗ്രാമേഴ്സും ഒക്കെ അടങ്ങിയതായിരുന്നു പര്യവേഷണ സംഘം. താബെയ് ഉൾപ്പെടെ രണ്ടു പേൾ അമ്മമാരുമായിരുന്നു. പർവ്വതാരോഹണത്തിനായി സംഘത്തിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെങ്കിലും, പര്യവേഷണത്തിനുള്ള ഫീസ് നൽകാൻ ആ തുക മതിയാകുമായിരുന്നില്ല. പുനരുപയോഗം ചെയ്യാവുന്ന കാർ ഷീറ്റുകളും, സ്വയം നിർമ്മിച്ച ഗ്ലൗസുകളുമാണ് പര്യവേഷണത്തിനായി സംഘത്തിനുണ്ടായിരുന്നത്.

1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയർത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകർത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആർക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി.

മറ്റു പര്യവേഷണങ്ങൾ

സാങ്കേതികവിദ്യകളും കഴിവും കൊണ്ടു മാത്രം നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയില്ല. ഇച്ഛാശക്തിയാണു പ്രധാനം. അത് പണം കൊടുത്തു വാങ്ങാനോ, മറ്റുള്ളവരിൽ നിന്നും കടമെടുക്കാനോ കഴിയില്ല, അതു നിങ്ങളുടെ ഹൃദയത്തിൽ നിന്നു തന്നെ ആവിർഭവിക്കണം"

- ജുങ്കോ താബെയ്

എണ്ണം പർവ്വതം ഉയരം (അടി) രാജ്യം
മൗണ്ട് മക്കിൻലേ 20,320 വടക്കേ അമേരിക്ക
കിളിമഞ്ജാരോ കൊടുമുടി 19,335 ടാൻസാനിയ
വിൻസൺ മാസ്സിഫ് 16,066 അന്റാർട്ടിക്ക
അകോൺകാഗ്വ 22,834 ദക്ഷിണ അമേരിക്ക
മൗണ്ട് എൽബ്രസ് 18,510 യൂറോപ്പ്
മൗണ്ട് കോഷിസ്കോ 7,310 ഓസ്ട്രേലിയ
പുൻചാക്ക് ജായ 16,024 ഇൻഡോനേഷ്യ

അവലംബം

Tags:

ജുങ്കോ താബെയ് ആദ്യകാലംജുങ്കോ താബെയ് എവറസ്റ്റ് പര്യവേഷണംജുങ്കോ താബെയ് മറ്റു പര്യവേഷണങ്ങൾജുങ്കോ താബെയ് അവലംബംജുങ്കോ താബെയ്എവറസ്റ്റ്‌ കൊടുമുടിജപ്പാൻ

🔥 Trending searches on Wiki മലയാളം:

ഇഫ്‌താർചിക്കൻപോക്സ്ബാലചന്ദ്രൻ ചുള്ളിക്കാട്കയ്യോന്നിലോക ജലദിനംയമാമ യുദ്ധംബിന്ദു പണിക്കർതിരുവിതാംകൂർ ഭരണാധികാരികൾബീജംഖുത്ബ് മിനാർകെ.ബി. ഗണേഷ് കുമാർഎസ്.എൻ.ഡി.പി. യോഗംകടമ്മനിട്ട രാമകൃഷ്ണൻബാങ്കുവിളിഉഭയജീവിഎം.പി. പോൾഐക്യരാഷ്ട്രസഭദ്രൗപദി മുർമുമണിപ്രവാളംനെടുമുടി വേണുആടലോടകംപ്രധാന ദിനങ്ങൾനഥൂറാം വിനായക് ഗോഡ്‌സെമതിലുകൾ (നോവൽ)കായംജൈനമതംഅക്‌ബർസംസ്കാരംഓട്ടിസംദൈവംനരേന്ദ്ര മോദിചതയം (നക്ഷത്രം)എഴുത്തച്ഛൻ പുരസ്കാരംഇന്ദുലേഖധനുഷ്കോടികാൾ മാർക്സ്ഭാവന (നടി)അപ്പെൻഡിസൈറ്റിസ്കറാഹത്ത്24 ന്യൂസ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഗുരുവായൂർ സത്യാഗ്രഹംഅമേരിക്കൻ ഐക്യനാടുകൾഉഹ്‌ദ് യുദ്ധംദൗവ്വാലആണിരോഗംകർഷക സംഘംതിരുവനന്തപുരം ജില്ലകേരളചരിത്രംടിപ്പു സുൽത്താൻകല്ലേൻ പൊക്കുടൻവെള്ളിക്കെട്ടൻചലച്ചിത്രംവിട പറയും മുൻപെശ്രേഷ്ഠഭാഷാ പദവിസ്വാതിതിരുനാൾ രാമവർമ്മഅഞ്ചാംപനിഓം നമഃ ശിവായകവിതമുരുകൻ കാട്ടാക്കടകുതിരവട്ടം പപ്പുസ്ത്രീ ഇസ്ലാമിൽമുത്തപ്പൻഎൻമകജെ (നോവൽ)അനുഷ്ഠാനകലനീതി ആയോഗ്അബ്ദുന്നാസർ മഅദനിഇന്ത്യൻ ഭരണഘടന ഭേദഗതികൾഅന്താരാഷ്ട്ര വനിതാദിനംസംയോജിത ശിശു വികസന സേവന പദ്ധതിശീതങ്കൻ തുള്ളൽയേശുലോക ക്ഷയരോഗ ദിനംകേരളത്തിലെ നാടൻപാട്ടുകൾഅബൂബക്കർ സിദ്ദീഖ്‌ഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇസ്ലാമിലെ പ്രവാചകന്മാർ🡆 More