ജനകീയാസൂത്രണം: കേരളത്തിലെ ഒരു വികസന പദ്ധതി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.

ജനകീയാസൂത്രണം: കേരളത്തിലെ ഒരു വികസന പദ്ധതി
"ജനകീയാസൂത്രണ പദ്ധതിയുടെ ചിഹ്നം"

സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ 8 പഞ്ചവൽസര പദ്ധതികൾ പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് ജനകീയാസൂത്രണ പ്രസ്ഥാനം എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്. 1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്. ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ 2009-10ലെ ഭാരത സർകാരിന്റെ അവാർഡ് കേരളത്തിനു ലഭിച്ചു. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി.

പ്രധാന ലക്ഷ്യങ്ങൾ

  • ത്രിതല പഞ്ചായത്തുകളെ യഥാർഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സർക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക.
  • നാൾക്കുനാൾ വർദ്ധിച്ചു വന്നിരുന്ന അധികാര കേന്ദ്രീകരണത്തിന് പകരം അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിക്കുക.

അവലംബം


Tags:

കേരളം

🔥 Trending searches on Wiki മലയാളം:

വ്യാഴംസൺറൈസേഴ്സ് ഹൈദരാബാദ്ഗുജറാത്ത് കലാപം (2002)എലിപ്പനികെ.ബി. ഗണേഷ് കുമാർകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ചൂരബിഗ് ബോസ് (മലയാളം സീസൺ 5)കലാമണ്ഡലം കേശവൻജ്ഞാനപീഠ പുരസ്കാരംഇന്ത്യയുടെ ദേശീയ ചിഹ്നംമഹിമ നമ്പ്യാർകെ.ഇ.എ.എംപശ്ചിമഘട്ടംസ്മിനു സിജോനായഇംഗ്ലീഷ് ഭാഷവെബ്‌കാസ്റ്റ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മമത ബാനർജിസ്വാതി പുരസ്കാരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആറ്റിങ്ങൽ ലോക്സഭാമണ്ഡലംനീതി ആയോഗ്വാഴചോറ്റാനിക്കര ഭഗവതിക്ഷേത്രംതപാൽ വോട്ട്തെങ്ങ്ചാമ്പചട്ടമ്പിസ്വാമികൾഇന്ത്യയിലെ നദികൾപാലക്കാട് ജില്ലഎക്സിമമമ്മൂട്ടിഭഗവദ്ഗീതഅപ്പോസ്തലന്മാർവിദ്യാഭ്യാസംലോക്‌സഭകൊച്ചുത്രേസ്യയോഗി ആദിത്യനാഥ്മഞ്ജീരധ്വനിനെറ്റ്ഫ്ലിക്സ്ബറോസ്പഴശ്ശിരാജകൂടൽമാണിക്യം ക്ഷേത്രംടൈഫോയ്ഡ്കൂദാശകൾവിഷാദരോഗംതുള്ളൽ സാഹിത്യംവിഷുരാജീവ് ഗാന്ധിദേശീയ ജനാധിപത്യ സഖ്യംരണ്ടാമൂഴംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സംഘകാലംബൈബിൾഗുരുവായൂരപ്പൻചിയ വിത്ത്മിയ ഖലീഫബാഹ്യകേളികവിത്രയംവിഭക്തിജീവകം ഡിചക്കമാറാട് കൂട്ടക്കൊലടെസ്റ്റോസ്റ്റിറോൺനിയമസഭരാഹുൽ മാങ്കൂട്ടത്തിൽഹലോചില്ലക്ഷരംമഹാത്മാ ഗാന്ധിയുടെ കുടുംബംഐക്യ അറബ് എമിറേറ്റുകൾശ്രേഷ്ഠഭാഷാ പദവിവെള്ളെഴുത്ത്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽപത്തനംതിട്ടമഞ്ജു വാര്യർ🡆 More