ചാരായം

ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ മദ്യമാണ് ചാരായം.

ചാരായം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാരായം (വിവക്ഷകൾ) എന്ന താൾ കാണുക. ചാരായം (വിവക്ഷകൾ)

ഇംഗ്ലീഷ്: Arrack. പഴങ്ങൾ, ശർക്കര (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) സ്വേദനം ചെയ്താണ്‌ ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്. കള്ളിനെ വാറ്റിയും ചാരായം പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്നുണ്ട്. ഈഥൈൽ ആൽക്കഹോൾ നേർപ്പിച്ചാണ്‌ വ്യാവസായികരീതിയിൽ ചാരായം നിർമ്മിക്കുന്നത്. ഗോവയിൽ‍ നിർമ്മിക്കുന്ന ഫെനി കശുമാങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന ചാരായമാണ്. ബ്രസീലിൽ മധുരക്കിഴങ്ങിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം (എഥ‍നോൾ)നിർമ്മിക്കുന്നുണ്ട്. അവിടെ ഇത് ഉപയോഗിച്ച് വാഹനങ്ങൾ, വിമാനങ്ങൾ എന്നിവ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ

സംസ്കൃത പദമായ സാരക എന്നതിൽ നിന്നാണ് ചാരായം പരിണമിച്ചത്. ഇതിന്റെ അർത്ഥം സത്ത് എന്നാണ്. കന്നഡ ഭാഷയിൽ സാരായ എന്നും തമിഴിൽ ചാരായം എന്നുമാണ്. അറബിയിൽ ഇത് ശരാബ് എന്നാണ്. ഇംഗ്ലീഷ് പേരായ അരാക്ക് എന്ന വാക്ക് വീര്യമുള്ള പാനീയം എന്നർത്ഥമുള്ള അറബിയിലെ ശരാബ് എന്ന പദത്തിൽ നിന്നും ഉടലെടുത്തതാണ്‌[അവലംബം ആവശ്യമാണ്].

ചാരായം കേരളത്തിൽ നിർത്തലാക്കിയത് ആന്റണി സർക്കാർ ആണ്

രാസഘടന

ചാരായം 

എഥനൊൾ ഒരു പൂരിത ഒന്നാം ശ്രേണി അഥവാ പ്രൈമറി ആൽക്കഹൊൾ ആണ് പൊതുവായ രാസവാക്യം(General Formula)- [CnH2n+1] = C2H5OH എന്നും,രാസഘടന (Chemical formula)-CH3-CH2-OH, എന്നുമാണ്.

നിർമ്മാണരീതി

ചാരായം 
ചാരായം ഉണ്ടാക്കുന്ന സം‌വിധാനങ്ങൾ

ശർക്കര&വൈളളം 1:4 എന്ന വിധം വേണം

വാഷ്

ചേരുവകൾ

  • ഉണ്ടശർക്കര(കാട്ടി വെല്ലം). വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകൾ. ഈ ചേരുവകളെല്ലാം ചേർത്ത് മൺകുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങൾ കഴിയുമ്പോൾ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
  • പഴങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായമാണെങ്കിൽ ആവശ്യമുള്ള പഴങ്ങൾ വാഷിൽ ഉടച്ചു ചേർക്കുന്നു. പഴങ്ങൾ ചേർത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങൾ ചേർത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.

വാറ്റുന്ന ഘടന

വാറ്റുന്നതിലേക്കായി ഒന്നിനു മുകളിൽ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തിൽ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തിൽ ആവി കടന്നുപോകാനായി അടിയിൽ ആകമാനം ചെറിയ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തിൽ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്തെ കലത്തിൽ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴൽ ഉണ്ടായിരിക്കും. ഈ കുഴൽ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങൾക്കിടയിലുള്ള വിടവുകൾ ആവി നഷ്ടപ്പെടാതിരിക്കാൻ പാകത്തിന്‌ മൈദയും തുണിയും വച്ച് ഭദ്രമായി അടച്ചിരിക്കണം.

വാറ്റുന്ന വിധം

അടുപ്പിനു മുകളിൽ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളിൽ വക്കുക. രണ്ടാമത്തെ കലത്തിനുള്ളിൽ മരി ഘടിപ്പിക്കണം. മരിയുടെ കുഴൽ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളിൽ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങൾ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴൽ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയിൽ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയിൽ തേച്ച് അടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തിൽ വെള്ളം ഒഴിക്കണം. ഇതിനു ശേഷം അടുപ്പ് കത്തിക്കാം.

അടിയിലെ കലത്തിൽ തിളക്കുന്ന വാഷിലെ ആൽക്കഹോൾ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോൾ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയിൽ വീഴുകയും അവിടെ നിന്ന് കുഴൽ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു.

അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ, വാഷിന്റെ അളവ് അധികമാകുകയോ ചെയ്താൽ കൂടുതൽ ജലം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും.

പ്രഷർ കുക്കർ ഉപയോഗിച്ച്

പ്രഷർ കുക്കർ ഉപയോഗിച്ചും വാഷ് വാറ്റിയെടുക്കാം. പ്രഷർ കുക്കറിന്റെ വിസിൽ ഊരി മാറ്റി അതിൽ ഒരു ചെമ്പു കുഴൽ ഘടിപ്പിച്ച് അതിനറ്റത്ത് റബ്ബർ കുഴൽ ഘടിപ്പിക്കണം. കുഴലുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിൽ വായു കടക്കാത്ത രീതിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കണം. റബ്ബർ കുഴൽ ജലത്തിലൂടെ കടത്തിവിടണം. കുക്കറിൽ നിന്നും തിളച്ചു വരുന്ന ആവി വെള്ളത്തിലൂടെ കടത്തി വിട്ടിരിക്കുന്ന കുഴലിലെത്തി സാന്ദ്രീകരിക്കപ്പെടുന്നു.

ചാരായ നിരോധനം

കേരളത്തിൽ

കേരളത്തിൽ വിപുലമായി നിർമ്മാണവും വിപണനവും നടത്തിക്കൊണ്ടിരുന്ന ചാരായത്തിന്‌ 1996 ഏപ്രിൽ 1-ന്‌ മദ്യനിരോധനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സർക്കാർ നിരോധനം ഏർപ്പെടുത്തി. നിയമസഭാതെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ്‌ ഈ നിരോധനം നടപ്പാക്കിയത്. എങ്കിലും നിയമവിരുദ്ധമായി ജനങ്ങൾ ചാരായനിർമ്മാണം നടത്തുന്നുണ്ട്.

ഇതും കാണുക

അവലംബം


Tags:

ചാരായം പേരിനു പിന്നിൽചാരായം രാസഘടനചാരായം നിർമ്മാണരീതിചാരായം ചാരായ നിരോധനംചാരായം ഇതും കാണുകചാരായം അവലംബംചാരായംഇംഗ്ലീഷ് ഭാഷഈഥൈൽ ആൽക്കഹോൾഏഷ്യകള്ള്കശുമാങ്ങഗോവപഴംബ്രസീൽമദ്യംമധുരക്കിഴങ്ങ്വിക്കിപീഡിയ:പരിശോധനായോഗ്യതവിമാനംശർക്കരസ്വേദനം

🔥 Trending searches on Wiki മലയാളം:

നീലയമരിമനുഷ്യ ശരീരംമാതൃഭൂമി ദിനപ്പത്രംനിസ്സഹകരണ പ്രസ്ഥാനംകലിയുഗംബാല്യകാലസഖിവയലാർ രാമവർമ്മവിദ്യാഭ്യാസംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇന്ത്യയിലെ ദേശീയപാതകൾജവഹർ നവോദയ വിദ്യാലയപ്രമേഹംകേരളത്തിലെ നദികളുടെ പട്ടികഖൈബർ യുദ്ധംപന്ന്യൻ രവീന്ദ്രൻകോശംരതിസലിലംമില്ലറ്റ്രോഹിത് ശർമദേശീയപാത 66 (ഇന്ത്യ)എ.കെ. ആന്റണിഉലുവസിൽക്ക് സ്മിതദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിബിഗ് ബോസ് (മലയാളം സീസൺ 5)യൂദാസ് സ്കറിയോത്തഉദ്യാനപാലകൻസി.എച്ച്. മുഹമ്മദ്കോയതൈറോയ്ഡ് ഗ്രന്ഥിവൈക്കം വിശ്വൻഭൂഖണ്ഡംകുഞ്ചൻ നമ്പ്യാർകടുക്കമലപ്പുറം ജില്ലമുഅ്ത യുദ്ധംശ്രീനിവാസൻഉഹ്‌ദ് യുദ്ധംമാലിക് ഇബിൻ ദീനാർ മസ്ജിദ്‌നെറ്റ്ഫ്ലിക്സ്രാമായണംയോഗക്ഷേമ സഭപൂന്താനം നമ്പൂതിരിനരേന്ദ്ര മോദികേരളചരിത്രംഹൂദ് നബിവള്ളത്തോൾ പുരസ്കാരം‌സുഗതകുമാരിമലയാറ്റൂർതിരുവനന്തപുരംഭ്രമയുഗംഅദിതി റാവു ഹൈദരിവൈക്കം സത്യാഗ്രഹംകേരളത്തിലെ തനതു കലകൾപ്രധാന ദിനങ്ങൾആരോഗ്യംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമൂന്നാർഉഭയവർഗപ്രണയിഹനുമാൻസംസംഫാസിസംഒന്നാം ലോകമഹായുദ്ധംചന്ദ്രഗ്രഹണംഹിറ ഗുഹആമാശയംകേരളംകൊളസ്ട്രോൾകയ്യോന്നിഓട്ടൻ തുള്ളൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകുവൈറ്റ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകുമ്പസാരംചില്ലക്ഷരംമണിച്ചിത്രത്താഴ് (ചലച്ചിത്രം)കേരള നവോത്ഥാന പ്രസ്ഥാനംഅസിമുള്ള ഖാൻകാരൂർ നീലകണ്ഠപ്പിള്ള🡆 More