ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ

ക്രിസ്റ്റൽ വയലറ്റ് നിറവസ്തു ഉപയോഗിച്ച് ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന പ്രക്രിയയിൽ (ഗ്രാം സ്റ്റെയിൻ) ക്രിസ്റ്റൽ വയലറ്റ് നിറത്തെ കോശത്തിൽ നിലനിർത്താത്ത ബാക്റ്റീരിയയാണ് ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ.

ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലായിടങ്ങളിലും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ കണ്ടെത്താനാകും. ഈ-കോളൈ (എസ്ചരീഷ്യാ കോളെ) എന്ന ബാക്റ്റീരിയം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയത്തിനുദാഹരണമായ മാതൃകാ ജീവിയാണ്. സ്യൂഡോമോണാസ് ഇരുജിനോസ, ക്ലാമൈഡിയ ട്രാക്കോമാറ്റിസ്, യെഴ്സീനിയ പെസ്റ്റിസ് എന്നിവ മറ്റുദാഹരണങ്ങളാണ്. ഇവയുടെ ബാഹ്യസ്തരം മിക്ക ആന്റിബയോട്ടിക്കുകളേയും, ഡിറ്റർജന്റുകളേയും ലൈസോസൈം എന്ന എൻസൈമിനേയും പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്ക് ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമുണ്ട്. ഇവയുടെ കോശകവചത്തിൽ കനംകുറഞ്ഞ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തിയുണ്ട്.

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ
ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയായ സ്യൂഡോമോണാസ് ഇരുജിനോസ.

ഉദാഹരണങ്ങൾ

ഈ-കോളൈ, സ്യൂഡോമോണാസ്, ക്ലെബ്സിയെല്ല, സാൽമൊണെല്ല, ഷിജെല്ല, ഹെലികോബാക്റ്റർ, അസിനെറ്റോബാക്റ്റർ, നീസേറിയ, ഹീമോഫിലസ്, ബോർഡെറ്റെല്ല, ബാക്ടറോയിഡുകൾ, എന്ററോബാക്ടർ എന്നിവ പ്രധാന ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളാണ്.

പരിശോധിക്കുന്ന വിധം

ക്രിസ്റ്റൽ വയലറ്റ് എന്ന നിറകാരി (സ്റ്റെയിൻ) ഉപയോഗിച്ച് ബാക്ടീരിയകളെ നിറംപിടിപ്പിക്കുന്നു. പിന്നീട് ഒരു നിറംമാറ്റഘടകത്തോട് (ഡീകളറൈസർ) ചേർക്കുന്നു. തുടർന്ന് സഫ്രാനിൻ സ്റ്റെയിൻ പ്രയോഗിക്കുന്നു. ഇപ്പോൾ പിങ്ക് നിറമാണ് ഇവയ്ക്കുള്ളതെങ്കിൽ (ക്രിസ്റ്റൽ വയലറ്റ് നിറം നിലനിർത്തിയില്ലെങ്കിൽ) ഇവ ഗ്രാം-നെഗറ്റീവ് എന്നറിയപ്പെടുന്നു.

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ 
ഗ്രാം -പോസിറ്റീവ്, ഗ്രാം-നെഗറ്റീവ് ബാക്ടീരിയകളെ തിരിച്ചറിയുന്നത് അവയുടെ കോശഭിത്തിയുടെ ഘടന പരിശോധിച്ചാണ്.

കോശഭിത്തിയുടെ ഘടന

കോശകവചത്തിലെ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തി, ഉൾ കോശസ്തരത്തിനും ബാഹ്യ ബാക്റ്റീരിയാ സ്തരത്തിനും ഇടയിലായാണ് സ്ഥിതിചെയ്യുന്നത്. ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയകളുടെ കോശഭിത്തിയെക്കാൾ ഘടനാപരമായ സങ്കീർണത ഇവയുടെ കോശഭിത്തിയ്ക്കുണ്ട്. കോശകവചത്തിൽ ബാഹ്യ-ആന്തര സ്തരങ്ങൾക്കിടയിൽ കാണപ്പെടുന്ന പെപ്റ്റിഡോഗ്ലൈക്കൻ പാളി മൊത്തം കോശഭിത്തിയുടെ ഭാരത്തിന്റെ 5 ശതമാനം മുതൽ 10 ശതമാനം വരെ വരും. ഇവയുടെ കോശഭിത്തിയിൽ ടീക്കോയിക് അല്ലെങ്കിൽ ലിപ്പോടീക്കോയിക്ക് അമ്ലങ്ങൾ ഉണ്ടാകില്ല. ഇരുസ്തരങ്ങൾക്കും ഇടയിലുള്ള ഭാഗത്തെ പെരിപ്ളാസ്മാറ്റിക് സ്ഥലത്തിലൂടെയാണ് പ്രോട്ടീനുകളും പഞ്ചസാരകളും മറ്റ് രാസഘടകങ്ങളും നിരവധി എൻസൈമുകളും കടന്നുപോകുന്നത്. പ്രോട്ടിയേസുകൾ, ഫോസ്ഫറ്റേസുകൾ, ലിപ്പേസുകൾ, ന്യൂക്ലിയേസുകൾ എന്നിവയാണ് മുഖ്യ എൻസൈമുകൾ. രോഗകാരികളായ ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയിൽ കൊളാജിനേയ്സുകൾ, ഹ്യാലുറോനിഡേസുകൾ, പ്രോട്ടിയേസുകൾ, ബീറ്റാ-ലാക്ടമേസ് എന്നീ ശിഥിലീകാരികളായ എൻസൈമുകൾ പെരിപ്ലാസ്മാറ്റിക് സ്ഥലത്ത് കാണപ്പെടുന്നു. ഇവയുടെ ബാഹ്യസ്തരം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകൾക്ക് മാത്രം പ്രത്യേകമായുള്ളതാണ്. ഇത് ബാക്ടീരിയയുടെ ഘടന നിലനിർത്തുകയും വലിയ തൻമാത്രകളുടെ പ്രവേശനത്തെ തടയുകയും ചെയ്യുന്നു. ഉൾഭാഗത്തുള്ള ലിപ്പോപോളിസാക്കറൈഡുകൾ ശരീരത്തിലെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നവയാണ്.

രോഗചികിത്സ

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയെ ഫലപ്രദമായി നശിപ്പിക്കുന്നതിന് നിരവധി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. കാർബോക്സി, യൂറീഡോപെനിസിലിനുകൾ (ആംപിസിലിൻ, അമോക്സിസിലിൻ, പൈപ്പർസിലിൻ, ടികാർസിലിൻ) എന്നിവ ബീറ്റാ ലാക്ടമേസ് ഇൻഹിബിറ്ററുകളോടൊപ്പം ഉപയോഗിക്കുന്നു. ബീറ്റാലാക്ടമേസ് പെരിപ്ലാസ്മാറ്റിക് സ്ഥലത്തെ ബീറ്റാ ലാക്ടമേസ് എൻസൈമുകളെ നശിപ്പിക്കുന്നു. സിപ്രോഫ്ലോക്സാസിൻ, സെഫലോസ്പോറിനുകൾ, മാണോബാക്ടം, ക്വിനോലോണുകൾ, ക്ലോറംഫെനിക്കോൾ, കാർബാപിനീമുകൾ എന്നിവയും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.

അവലംബം

ഇതും കാണുക

ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയ

Tags:

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ ഉദാഹരണങ്ങൾഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ പരിശോധിക്കുന്ന വിധംഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ കോശഭിത്തിയുടെ ഘടനഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ രോഗചികിത്സഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ അവലംബംഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ ഇതും കാണുകഗ്രാം-നെഗറ്റീവ് ബാക്റ്റീരിയആന്റിബയോട്ടിക്ക്എഷെറിക്കീയ കോളി ബാക്റ്റീരിയബാക്റ്റീരിയരാസാഗ്നി

🔥 Trending searches on Wiki മലയാളം:

അഡോൾഫ് ഹിറ്റ്‌ലർശൈശവ വിവാഹ നിരോധന നിയമംരതിസലിലംമാനസികരോഗംഓശാന ഞായർഅബ്ദുൽ മുത്തലിബ്സംസംഇന്ത്യൻ ശിക്ഷാനിയമം (1860)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രകാശസംശ്ലേഷണംഭാരതീയ സ്റ്റേറ്റ് ബാങ്ക്Luteinമാലിക് ഇബിൻ ദീനാർ മസ്ജിദ്‌തുർക്കിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംപുത്തൻ പാനകേരള സാഹിത്യ അക്കാദമിശംഖുപുഷ്പംപേവിഷബാധസൗരയൂഥംക്രിക്കറ്റ്പരിശുദ്ധ കുർബ്ബാനആണിരോഗംകെ.ഇ.എ.എംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവിവരസാങ്കേതികവിദ്യകേരള സാഹിത്യ അക്കാദമി പുരസ്കാരംകറുത്ത കുർബ്ബാനഅറബി ഭാഷാസമരംവൈക്കം സത്യാഗ്രഹംനെപ്പോളിയൻ ബോണപ്പാർട്ട്വൈലോപ്പിള്ളി ശ്രീധരമേനോൻപനികുചേലവൃത്തം വഞ്ചിപ്പാട്ട്ദേശാഭിമാനി ദിനപ്പത്രംമാലിദ്വീപ്ഭഗത് സിംഗ്ബാല്യകാലസഖിSaccharinകാളിവി.പി. സിങ്കുര്യാക്കോസ് ഏലിയാസ് ചാവറഇസ്രായേൽ ജനതക്യൂ ഗാർഡൻസ്നയൻതാരപെസഹാ (യഹൂദമതം)മധുപാൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവീണ പൂവ്ശോഭനഇന്ത്യയുടെ രാഷ്‌ട്രപതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അൽ ഫത്ഹുൽ മുബീൻസ്വഹാബികളുടെ പട്ടികഇബ്രാഹിംഉത്സവംകടമ്മനിട്ട രാമകൃഷ്ണൻസ്ത്രീ ഇസ്ലാമിൽഉമ്മു അയ്മൻ (ബറക)ചേരസാമ്രാജ്യംവൃഷണംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മുല്ലപ്പെരിയാർ അണക്കെട്ട്‌പാർക്കിൻസൺസ് രോഗംഅർജന്റീന ദേശീയ ഫുട്ബോൾ ടീംതത്ത്വമസിഅനുഷ്ഠാനകലഈദുൽ അദ്‌ഹസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻമഹാഭാരതംപാറ്റ് കമ്മിൻസ്കൂട്ടക്ഷരംസഞ്ജു സാംസൺസുവർണ്ണക്ഷേത്രംപ്രസവംഉഹ്‌ദ് യുദ്ധംമലയാളംഖിബ്‌ല🡆 More