ഖുത്ബ് മിനാർ: ഡൽഹിയിലെ ഉയർന്ന കെട്ടിടം

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار).

ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

ഖുത്ബ് മിനാർ: ചരിത്രം, സന്ദർശനം, ഇതും കാണുക
ഖുത്തബ് മിനാർ

72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.

ചരിത്രം

ഖുത്ബ് മിനാർ: ചരിത്രം, സന്ദർശനം, ഇതും കാണുക 
ഖുത്ബ് മിനാർ: ചരിത്രം, സന്ദർശനം, ഇതും കാണുക 
ഇസ്ലാമികവാസ്തുകലയിലെ എട്ട് മട്ടകോണുകളും, എട്ട് ചാപങ്ങളും ചേർന്ന മിനാറുകളുടെ അസ്തിവാരരൂപരേഖ. ഇത്തരത്തിലുള്ള വാസ്തുവിദ്യയാണ് ഖുത്ബ് മിനാറിന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും കോണുകളുടേയും ചാപങ്ങളുടേയും എണ്ണം 12 വീതമാണ്. ആധുനികനിർമ്മിതികളിലൊന്നായ മലേഷ്യയിലെ പെട്രോണാസ് ഗോപുരങ്ങളും ഈ വാസ്തുകല പിന്തുടരുന്നു

1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നു.

ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന്‌ പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1326ൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നു. 1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.

ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.

അലൈ ദർവാസ

ഖുത്ബ് മിനാർ: ചരിത്രം, സന്ദർശനം, ഇതും കാണുക 
അലൈ ദർവാസ

ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുൾ ഇസ്ലാം മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീൻ ഖിൽജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദർവാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1311-ലാണ്‌ ഖിൽജി ഇത് പണിതത്. മോസ്കിനൊപ്പം ഖിൽജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാർ പണിപൂർത്തിയായില്ല.

സന്ദർശനം

1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുൻപ് ഇവിടെ മിനാറിനു മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുമുണ്ട്.

ഇതും കാണുക

ചിത്രങ്ങൾ

അവലംബം


Tags:

ഖുത്ബ് മിനാർ ചരിത്രംഖുത്ബ് മിനാർ സന്ദർശനംഖുത്ബ് മിനാർ ഇതും കാണുകഖുത്ബ് മിനാർ ചിത്രങ്ങൾഖുത്ബ് മിനാർ അവലംബംഖുത്ബ് മിനാർഇഷ്ടികഗോപുരംദില്ലിമെഹ്റൗളിയുനെസ്കോലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

മമ്മൂട്ടിമൻമോഹൻ സിങ്മലയാള മനോരമ ദിനപ്പത്രംകുടജാദ്രിഎം.കെ. രാഘവൻബെന്നി ബെഹനാൻയോദ്ധാജാലിയൻവാലാബാഗ് കൂട്ടക്കൊലകഞ്ചാവ്കോഴിക്കോട്ചിക്കൻപോക്സ്കാനഡകോശംബിരിയാണി (ചലച്ചിത്രം)രാഷ്ട്രീയ സ്വയംസേവക സംഘംതത്തആടുജീവിതം (ചലച്ചിത്രം)കേരളചരിത്രംകേരളത്തിന്റെ ഭൂമിശാസ്ത്രംപറയിപെറ്റ പന്തിരുകുലം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ ഹരിതവിപ്ലവംജർമ്മനിവിനീത് കുമാർപിണറായി വിജയൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ചിങ്ങം (നക്ഷത്രരാശി)പി. വത്സലക്രിസ്തുമതം കേരളത്തിൽകെ.കെ. ശൈലജഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഅക്ഷയതൃതീയധനുഷ്കോടികൂനൻ കുരിശുസത്യംഗായത്രീമന്ത്രംഝാൻസി റാണിമലബാർ കലാപംഇടപ്പള്ളി രാഘവൻ പിള്ളബിഗ് ബോസ് മലയാളംഭൂമിക്ക് ഒരു ചരമഗീതംഎസ്. ജാനകിമണിപ്രവാളംപിത്താശയംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്തുളസിശിവം (ചലച്ചിത്രം)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനിർമ്മല സീതാരാമൻവി.പി. സിങ്രാഹുൽ മാങ്കൂട്ടത്തിൽരണ്ടാം പിണറായി വിജയൻ മന്ത്രിസഭകാക്കപക്ഷിപ്പനിയാൻടെക്സ്കൃസരിവോട്ടിംഗ് മഷിമലപ്പുറം ജില്ലലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎക്കോ കാർഡിയോഗ്രാംസിനിമ പാരഡിസോസ്കിസോഫ്രീനിയഗുരുവായൂർലോക്‌സഭസോണിയ ഗാന്ധിഇന്ത്യൻ ചേരതിരുവനന്തപുരം ലോക്സഭാമണ്ഡലംമലയാറ്റൂർ രാമകൃഷ്ണൻകൊട്ടിയൂർ വൈശാഖ ഉത്സവംമാറാട് കൂട്ടക്കൊലപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വി.എസ്. സുനിൽ കുമാർകൊഴുപ്പ്കേരള പബ്ലിക് സർവീസ് കമ്മീഷൻമനോജ് വെങ്ങോലഇന്ത്യൻ ഭരണഘടനയുടെ ആമുഖംകൊല്ലൂർ മൂകാംബികാക്ഷേത്രം🡆 More