ക്രിസ്റ്റീന ആപ്പിൾഗേറ്റ്

ക്രിസ്റ്റീന ആപ്പിൾഗേറ്റ് (ജനനം: 1971 നവംബർ 25) ഒരു അമേരിക്കൻ നടിയും നർത്തകിയുമാണ്.

ഒരു കൗമാരക്കാരിയെന്ന നിലയിൽ 1982 മുതൽ 1997 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ 'മാരീഡ്... വിത്ത് ചിൽഡ്രൺ' എന്ന ഹാസ്യപരമ്പരയിൽ കെല്ലി ബണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ രംഗപ്രവേശനം ചെയ്യുന്നത്. മുതിർന്നതിനുശേഷം ടെലിവിഷൻ, സിനിമാ രംഗങ്ങളിൽ തൻറേതായ സ്ഥാനം നേടിയെടുത്ത ആപ്പിൾഗേറ്റ്, ഒരു എമ്മി അവാർഡ് നേടുകയും ടോണി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ക്രിസ്റ്റീന ആപ്പിൾഗേറ്റ്
ക്രിസ്റ്റീന ആപ്പിൾഗേറ്റ്
ആപ്പിൾഗേറ്റ് 2014 ലെ സാൻ ഡിയേഗോ കോമിക്-കോൺ ഇൻറർനാഷണലിൽ
ജനനം
ക്രിസ്റ്റീന ആപ്പിൾഗേറ്റ്

(1971-11-25) നവംബർ 25, 1971  (52 വയസ്സ്)
തൊഴിൽനടി
സജീവ കാലം1979–ഇതുവരെ
അറിയപ്പെടുന്ന കൃതി
Kelly Bundy in Married... with Children
ജീവിതപങ്കാളി(കൾ)
  • Johnathon Schaech
    (m. 2001; div. 2007)
  • Martyn LeNoble
    (m. 2013)
കുട്ടികൾ1
മാതാപിതാക്ക(ൾ)നാൻസി പ്രിഡ്ഡി
റോബർട്ട് ആപ്പിൾഗേറ്റ്

'ഡോണ്ട് ടെൽ മം ദി ബേബിസിറ്റേഴ്സ് ഡെഡ്' (1991), 'ദ ബിഗ് ഹിറ്റ്' (1998), 'ദി സ്വീറ്റസ്റ്റ് തിംഗ്' (2002), 'ഗ്രാൻഡ് തെഫ്റ്റ് പേർസൺസ്' (2003), 'ആങ്കർമാൻ: ദ ലെജന്റ് ഓഫ് റോൺ ബർഗണ്ടി' അതിൻറെ തുടർച്ചയായ 'ആങ്കർമാൻ 2: ദ ലെജന്റ് കണ്ടിന്യൂസ്' (2013) 'ഹാൾ പാസ്' (2011), 'വെക്കേഷൻ' (2015) 'ബാഡ് മോംസ്' (2016) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആപ്പിൾഗേറ്റ് പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2005 ലെ നവീകരിച്ച മ്യൂസിക്കൽ (പാട്ടുകളും സംഭാഷണങ്ങളും അഭിനയവും നൃത്തവും സമന്വയിപ്പിക്കുന്ന ഒരു തിയറ്ററിലെ പ്രകടനം) ആയ 'സ്വീറ്റ് ചാരിറ്റി' പോലെയുള്ള ബ്രോഡ്വേ തീയേറ്റർ പ്രൊഡക്ഷൻസിൻറെ നിരവധി സംരംഭങ്ങളുമായി സഹകരിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളായ 'ജെസ്സി' (1998-2000), 'സാമന്ത ഹു?' (2007-2009) 'അപ്പ് ഓൾ നൈറ്റ്' (2011-2012) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ ആപ്പിൾഗേറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ജീവിതരേഖ

കാലിഫോർണിയയിലെ ഹോളിവുഡിലാണ് ആപ്പിൾ ഗേറ്റ് ജനിച്ചത്. പിതാവായ റോബർട്ട് വില്യം "ബോബ്" ആപ്പിൾഗേറ്റ്, ഒരു റെക്കോർഡ് നിർമ്മാതാവും റെക്കോഡ് കമ്പനിയുടെ എക്സിക്യൂട്ടീവുമായിരുന്നു. മാതാവ് നാൻസി ലീ പ്രിഡ്ഡി ഒരു ഗായികയും അഭിനേത്രിയുമായിരുന്നു. അവരുടെ ജനനത്തിനു ശേഷം മാതാപിതാക്കൾ വേർപിരിഞ്ഞു. പിതാവിൻറെ പുനർവിവാഹത്തിൽ അവർക്ക് അലിസ, കൈൽ എന്നിങ്ങനെ രണ്ട് അർദ്ധ സഹോദരങ്ങളുമുണ്ട്. ഡെയ്സ് ഓഫ് ഔർ ലൈവ്സ് എന്ന സോപ്പ് ഓപ്പറയിൽ മാതാവിനോടൊപ്പം ടെലിവിഷനിൽ ആദ്യ അരങ്ങേറ്റം നടത്തിയതിനുശേഷം, പ്ലേടെക്സ് എന്ന മുലക്കുപ്പികളടുടെ പരസ്യത്തിലൂടെ വാണിജ്യരംഗത്തും അരങ്ങേറിയിരുന്നു. തൻറെ ഏഴാമത്തെ വയസിൽ ജോസ് ഓഫാ സാത്താന് (കിംഗ് കോബ്ര) എന്ന ചിത്രത്തിലൂടെ 1979 ൽ അവർ സിനിമാരംഗത്തേയ്ക്കും പ്രവേശിച്ചു. തുടർന്ന് 1981 ൽ ബീറ്റിൽമാനിയയിൽ അഭിനയിച്ചു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഎമ്മി അവാർഡ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംടോണി പുരസ്കാരം

🔥 Trending searches on Wiki മലയാളം:

ബാഹ്യകേളിഇന്ത്യയുടെ ഭരണഘടനഈഴവർമൗലികാവകാശങ്ങൾആമിന ബിൻത് വഹബ്ബാങ്കുവിളിശൈഖ് അബ്ദുൽ ഖാദിർ ജീലാനികാളിഅല്ലാഹുതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇസ്‌ലാം മതം കേരളത്തിൽആഗോളതാപനംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഫാസിസംകൊറ്റൻകുളങ്ങര ദേവീക്ഷേത്രംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പ്രകാശസംശ്ലേഷണംകേരളാ ഭൂപരിഷ്കരണ നിയമംമലയാറ്റൂർശ്രാദ്ധംമലയാളംടി.എം. കൃഷ്ണചക്രം (ചലച്ചിത്രം)ഹസൻ ഇബ്നു അലിതൽഹസുകുമാരൻസ്ഖലനംകോഴിക്കോട്റഷ്യൻ വിപ്ലവംഅങ്കോർ വാട്ട്ടൈറ്റാനിക്സെറ്റിരിസിൻവിക്കിപീഡിയവള്ളത്തോൾ പുരസ്കാരം‌ഇടുക്കി ജില്ലസുകുമാരിസമാസംലൈലയും മജ്നുവുംരാമായണംചാത്തൻകുഞ്ഞുണ്ണിമാഷ്സിൽക്ക് സ്മിതഉപ്പുസത്യാഗ്രഹംഡെവിൾസ് കിച്ചൺവിവരാവകാശനിയമം 2005കെ.ഇ.എ.എംആണിരോഗംഅർജന്റീന ദേശീയ ഫുട്ബോൾ ടീംഹജ്ജ് (ഖുർആൻ)ചേലാകർമ്മംസംസ്ഥാനപാത 59 (കേരളം)രാഹുൽ മാങ്കൂട്ടത്തിൽമെറ്റാ പ്ലാറ്റ്ഫോമുകൾഗുദഭോഗംഒന്നാം ലോകമഹായുദ്ധംജീവപര്യന്തം തടവ്പൊയ്‌കയിൽ യോഹന്നാൻമോഹൻലാൽകുരിശിലേറ്റിയുള്ള വധശിക്ഷമഹാഭാരതംവെരുക്കേരള പുലയർ മഹാസഭപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപാലക്കാട്കെ.പി.എ.സി.രവിചന്ദ്രൻ സി.എലിപ്പനിഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംമഹാകാവ്യംഇസ്രയേൽഭൗതികശാസ്ത്രംപഴശ്ശിരാജബാല്യകാലസഖിതെങ്ങ്കൃസരിഅബൂലഹബ്കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ജാലിയൻവാലാബാഗ് കൂട്ടക്കൊല🡆 More