ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം

പകർപ്പവകാശമുള്ള സൃഷ്ടികളുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാക്കുന്ന അനേകം പൊതുപകർപ്പവകാശ അനുമതിപത്രങ്ങളിൽ ഒന്നാണ് ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം, Creative Commons (CC) license.

ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം
ക്രിയേറ്റീവ് കോമൺസ് ലോഗോ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം കംബോഡിയയിൽ ഉപയോഗിച്ചിരിക്കുന്നു

ഒരു സ്രഷ്ടാവ് തന്റെ സൃഷ്ടികൾ പൊതുജനം ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അവയുപയോഗിച്ചു കൂടുതലായെന്തെങ്കിലും സൃഷ്ടിക്കുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ അനുമതിപത്രം ഉപയോഗിക്കാം. എന്നാൽ ഇത്തരം അനുമതിപത്രമില്ലാതെ പ്രസിദ്ധീകരിച്ച സൃഷ്ടികൾ സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശനിയമത്തിന്റെ ലംഘനമാണ്. അവ നമുക്ക് കണ്ടാസ്വദിക്കാമെങ്കിലും ഒരുകാര്യത്തിനും ഉപയോഗിക്കാനാകില്ല. ഇതിനൊരു പരിഹാരമാണ് ക്രിയേറ്റീവ് കോമൺസ് പോലുള്ള പൊതുപകർപ്പവകാശ അനുമതിപത്രങ്ങൾ. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം സ്രഷ്ടാവിന്റേയും ഉപയോക്താവിന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നു. ഉപയോക്താവിന് വീണ്ടും സ്രഷ്ടാവിനെ സമീപിക്കേണ്ട ആവശ്യമില്ല. അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കണമെന്നുമാത്രം. അതുകൊണ്ട് സ്രഷ്ടാവുമായി ബന്ധപ്പെടാൻ സാധ്യമല്ലെങ്കിലും സൃഷ്ടികൾ പാഴായിപ്പോവുകയില്ല.

വ്യത്യസ്തങ്ങളായ വ്യവസ്ഥകളോടുകൂടിയ നിരവധി അനുമതിപത്രങ്ങളുണ്ട്. ക്രിയേറ്റീവ് കോമൺസ് എന്ന ലാഭരഹിത സ്ഥാപനം 2002 ഡിസംബർ 16-ൽ ആണ് ആദ്യമായി ഈ അനുമതിപത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അഞ്ചു പ്രാവശ്യം ഈ അനുപാതിപത്രങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. വേർഷൻ 4.0 ആണ് ഏറ്റവും പുതിയത്.

ക്രിയേറ്റീവ് കോമൺസ് പ്രസിദ്ധീകരിക്കുന്ന നിരവധി അനുമതി പത്രങ്ങളിൽ CC BY, CC BY-SA, CC0 എന്നിവ തികച്ചും സ്വതന്ത്രം ആയി കണക്കാക്കപ്പെടുന്നു.

ഉപയോഗയുക്തമായ സൃഷ്ടികൾ

പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന സൃഷ്ടികൾക്ക് എല്ലാം അനുമതിപത്രങ്ങൾ ഉപയോഗിക്കാം. പുസ്തകങ്ങൾ, നാടകങ്ങൾ, സിനിമകൾ, സംഗീതം, ലേഖനങ്ങൾ, ചിത്രങ്ങൾ, ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ എന്നിവക്കെല്ലാം ഈ അനുമതി പത്രങ്ങൾ ഉപയോഗിക്കാം. സോഫ്ട്‍വെയറിനു ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.

വിവിധതരം അനുമതിപത്രങ്ങൾ

നമുക്കൊരുമിച്ചു പ്രവർത്തിക്കാം
എന്താണ് ക്രിയേറ്റീവ് കോമൺസ്?
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം 
ഏറ്റവും മുകളിൽ പച്ച നിറത്തിലുള്ള ഭാഗത്ത് കാണുന്നവ സ്വതന്ത്ര അനുമതിപത്രങ്ങൾ ആയി കണക്കാക്കുന്നു.
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം 
സ്വതന്ത്ര അനുമതിപത്രങ്ങളുടെ ഉപയോഗം 2014-ൽ
Icon Right Description
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution (BY) ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Share-alike (SA) ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; പക്ഷെ മറ്റൊരാൾക്ക് നിങ്ങളുടെ പുനർസൃഷ്ടികളും അതേപോലെതന്നെ ഉപയോഗിക്കാനുള്ള അനുവാദം നൽകണം. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Non-commercial (NC) വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  No Derivative Works (ND) ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ ചെയ്യാം; എന്നാൽ മാറ്റം വരുത്തി ഉപയോഗിക്കുവാൻ അനുവാദമില്ല. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.


സാധാരണമായി ഉപയോഗിക്കുന്ന അനുമതിപത്രങ്ങൾ

Icon Description Acronym Allows Remix culture Allows commercial use Allows Free Cultural Works Meets 'Open Definition'
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Freeing content globally without restrictions CC0 അതെ അതെ അതെ അതെ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution alone BY അതെ അതെ അതെ അതെ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution + ShareAlike BY-SA അതെ അതെ അതെ അതെ
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution + Noncommercial BY-NC അതെ അല്ല അല്ല അല്ല
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution + NoDerivatives BY-ND അല്ല അതെ അല്ല അല്ല
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution + Noncommercial + ShareAlike BY-NC-SA അതെ അല്ല അല്ല അല്ല
ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം  Attribution + Noncommercial + NoDerivatives BY-NC-ND അല്ല അല്ല അല്ല അല്ല

നിബന്ധനകൾ

ആട്രിബ്യൂഷൻ (BY)

CC0 ഒഴികെയുള്ള എല്ലാ അനുമതിപത്രങ്ങളും യഥാർത്ഥ സ്രഷ്ടാവിനെ സ്മരിക്കണമെന്ന് ആവശ്യപ്പെടുന്നു. അനുമതിപത്രത്തിലെ BY എന്ന പദം ഇതാണ് സൂചിപ്പിക്കുന്നത്. സൃഷ്ടിയുടെ പേര്, സ്രഷ്ടാവിന്റെ പേര് അഥവാ തൂലികാനാമം, ഉറവിടം, അനുമതിപത്രത്തിന്റെ പേര് , ഉറവിടത്തിൽ ഉള്ളതിൽനിന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് എന്നീകാര്യങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

വാണിജ്യ നിരോധനം (NC)

ചില അനുമതിപത്രങ്ങൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തരുന്നില്ല. ഈ നിയന്ത്രണം നിയമപരമായി വ്യാഖ്യാനിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായതുകൊണ്ട് പ്രോത്സാഹിക്കപ്പെടുന്നില്ല.

പകർപ്പുപേക്ഷ (SA)

പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ. അനുമതിപത്രത്തിൽ ഈ വ്യവസ്ഥയുണ്ടെങ്കിൽ ഉപയോക്താവ് യഥാർത്ഥ സൃഷ്ടിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ആ മാറ്റങ്ങളും മറ്റുപയോക്താക്കൾക്കു പുനരുപയോഗിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

അവലംബം

പുറം കണ്ണികൾ

Tags:

ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം ഉപയോഗയുക്തമായ സൃഷ്ടികൾക്രിയേറ്റീവ് കോമൺസ് അനുമതിപത്രം വിവിധതരം അനുമതിപത്രങ്ങൾക്രിയേറ്റീവ് കോമൺസ് അനുമതിപത്രം നിബന്ധനകൾക്രിയേറ്റീവ് കോമൺസ് അനുമതിപത്രം പകർപ്പുപേക്ഷ (SA)ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം അവലംബംക്രിയേറ്റീവ് കോമൺസ് അനുമതിപത്രം പുറം കണ്ണികൾക്രിയേറ്റീവ് കോമൺസ് അനുമതിപത്രം

🔥 Trending searches on Wiki മലയാളം:

ഭൂഖണ്ഡംകോഴിക്കോട് ജില്ലഎറണാകുളംഎലിപ്പനിലോക ജലദിനംചന്ദ്രൻനരേന്ദ്ര മോദികൂടിയാട്ടംസിറോ-മലബാർ സഭദ്വിതീയാക്ഷരപ്രാസംകാമസൂത്രംകാലൻകോഴിചണ്ഡാലഭിക്ഷുകിതമോദ്വാരംഅറബി ഭാഷക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിലെ പാമ്പുകൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരാജ്യസഭദ്രൗപദി മുർമുറമദാൻസായി കുമാർഅഡോൾഫ് ഹിറ്റ്‌ലർശ്വാസകോശംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഉള്ളൂർ എസ്. പരമേശ്വരയ്യർക്രിസ്ത്യൻ ഭീകരവാദംഏകാന്തതയുടെ നൂറ് വർഷങ്ങൾഒ.എൻ.വി. കുറുപ്പ്കടമ്മനിട്ട രാമകൃഷ്ണൻഓം നമഃ ശിവായസകാത്ത്ഭാരതീയ ജനതാ പാർട്ടിമുരളിഅനീമിയകണ്ണൂർ ജില്ലകേരളീയ കലകൾഇ.എം.എസ്. നമ്പൂതിരിപ്പാട്കുഞ്ചൻ നമ്പ്യാർചലച്ചിത്രം2022 ഫിഫ ലോകകപ്പ്പ്രധാന താൾബിഗ് ബോസ് മലയാളംമഴവിൽക്കാവടിപാട്ടുപ്രസ്ഥാനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)വടക്കൻ പാട്ട്ഭാഷാശാസ്ത്രംസംസ്കാരംബ്ലോഗ്വിവർത്തനംവാഴക്കുല (കവിത)ആമചന്ദ്രഗ്രഹണംവള്ളിയൂർക്കാവ് ക്ഷേത്രംഡെങ്കിപ്പനിഎസ്.എൻ.ഡി.പി. യോഗംതിങ്കളാഴ്ച നിശ്ചയംരതിലീലരവിചന്ദ്രൻ സി.ലെയൻഹാർട് ഓയ്ലർനചികേതസ്സ്എ.പി.ജെ. അബ്ദുൽ കലാംഅയ്യങ്കാളികുഞ്ഞുണ്ണിമാഷ്കണിക്കൊന്നവൃത്തം (ഛന്ദഃശാസ്ത്രം)സമാന്തരശ്രേണിതെയ്യംവി.പി. സിങ്തറാവീഹ്തിരുവാതിരക്കളിദിലീപ്മനഃശാസ്ത്രംകൊട്ടാരക്കര ശ്രീധരൻ നായർവൈകുണ്ഠസ്വാമിമാലിന്യ സംസ്ക്കരണംമലയാള നോവൽ🡆 More