കെ.ബാലകൃഷ്ണ കുറുപ്പ്: മലയാള സാഹിത്യകാരൻ

കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് (20 ജനുവരി 1927 - 23 ഫെബ്രുവരി 2000) മലയാള സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ചരിത്രം, മനഃശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998-ൽ ആർഷ ഭൂമിയിലെ ഭോഗസിദ്ധി(തന്ത്ര വിദ്യ ഒരു പഠനം) എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു.

കെ.ബാലകൃഷ്ണ കുറുപ്പ്
കെ.ബാലകൃഷ്ണ കുറുപ്പ്: മലയാള സാഹിത്യകാരൻ
ജനനം(1927-01-20)ജനുവരി 20, 1927
ചേവായൂർ, കോഴിക്കോട്
മരണം23 ഫെബ്രുവരി 2000(2000-02-23) (പ്രായം 73)
ദേശീയതകെ.ബാലകൃഷ്ണ കുറുപ്പ്: മലയാള സാഹിത്യകാരൻ ഇന്ത്യ
വിദ്യാഭ്യാസംഇംഗ്ലീഷ് സാഹിത്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം
തൊഴിൽഅധ്യാപകൻ,ചരിത്രകാരൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ടി.വൈ.ദേവകിയമ്മ
മാതാപിതാക്ക(ൾ)അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ

ജീവചരിത്രം 

കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ എന്നിവരുടെ മകനായി 1927 ജനുവരി 20-ന് ജനനം. സ്കൂൾ പഠനകാലം മുതൽ തന്നെ സജീവ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. 1960-കളിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ച ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനാന്തരബിരുദം നേടി. ബംഗാളിലായിരുന്ന സമയത്ത് ജ്യോതിഷത്തോട് തോന്നിയ താല്പര്യം കൊണ്ട് ജ്യോതിഷത്തിൽ പാണ്ഡിത്യം നേടി.ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘനാൾ അധ്യാപകനായി ജോലി ചെയ്തു. 

ചരിത്രം, ജ്യോതിഷം, മനഃശാസ്ത്രം, ഒക്ക്യൂലറ്റിസം, തത്വശാസ്ത്രം എന്നിവയാണ് ഇദ്ദേഹത്തിന്റ മേഖലകൾ.

ടി.വൈ. ദേവകിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. നാലുമക്കളാണ് ഇവർക്കുണ്ടായിരുന്നത്. 2000 ഫെബ്രുവരി 23-ന് കോഴിക്കോട്ടെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. മരണസമയത്ത് 73 വയസ്സായിരുന്നു. കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും എന്ന കൃതി മരണാനന്തരം പ്രസിദ്ധീകരിച്ചു.

കൃതികൾ 

അവലംബം

Tags:

കേരള സാഹിത്യ അക്കാദമിചരിത്രംജ്യോതിഷംദേശാഭിമാനി ദിനപത്രംമനഃശാസ്ത്രംമലയാളം

🔥 Trending searches on Wiki മലയാളം:

സദ്ദാം ഹുസൈൻചക്കഗായത്രീമന്ത്രംആഗോളവത്കരണംഅസ്സീസിയിലെ ഫ്രാൻസിസ്ഇന്ത്യൻ പ്രീമിയർ ലീഗ്ഇ.ടി. മുഹമ്മദ് ബഷീർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഎം.വി. ജയരാജൻതുർക്കിദിലീപ്ഇന്ത്യൻ ചേരകെ.ബി. ഗണേഷ് കുമാർതിരുവോണം (നക്ഷത്രം)നിയോജക മണ്ഡലംമൗലികാവകാശങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികരണ്ടാം പിണറായി വിജയൻ മന്ത്രിസഭപിണറായി വിജയൻഷമാംലൈംഗികബന്ധംമതേതരത്വംവെള്ളിക്കെട്ടൻഅറബിമലയാളംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഒന്നാം ലോകമഹായുദ്ധംക്രിസ്തുമതംപാമ്പാടി രാജൻകെ.ഇ.എ.എംജെ.സി. ഡാനിയേൽ പുരസ്കാരംരാശിചക്രംസിറോ-മലബാർ സഭചാത്തൻകേരളത്തിലെ ജനസംഖ്യആധുനിക കവിത്രയംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഇന്ത്യൻ നാഷണൽ കോൺഗ്രസ്കലാമണ്ഡലം കേശവൻസർഗംകെ. അയ്യപ്പപ്പണിക്കർവിഭക്തിഎ.എം. ആരിഫ്ഖുർആൻപ്രധാന താൾകൃത്രിമബീജസങ്കലനംആദ്യമവർ.......തേടിവന്നു...വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനിക്കാഹ്ക്ഷയംമഹിമ നമ്പ്യാർആയുർവേദംപൗലോസ് അപ്പസ്തോലൻചന്ദ്രൻനി‍ർമ്മിത ബുദ്ധിനാഡീവ്യൂഹംഭഗവദ്ഗീതടി.എം. തോമസ് ഐസക്ക്മമിത ബൈജുരാഷ്ട്രീയ സ്വയംസേവക സംഘംവന്ദേ മാതരംഎം.ടി. രമേഷ്പൾമോണോളജിഎം.കെ. രാഘവൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപ്രാചീനകവിത്രയംദേശീയ പട്ടികജാതി കമ്മീഷൻവെള്ളാപ്പള്ളി നടേശൻവയലാർ രാമവർമ്മമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കേരളാ ഭൂപരിഷ്കരണ നിയമംറഫീക്ക് അഹമ്മദ്പത്താമുദയംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഒ. രാജഗോപാൽചിയ വിത്ത്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക🡆 More