കെ.എം. പണിക്കർ

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് സർദാർ കെ.എം പണിക്കർ.

സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895 ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.

കെ.എം. പണിക്കർ
കെ.എം. പണിക്കർ
കെ.എം. പണിക്കർ
ജനനം1895 ജൂൺ 3
മരണം1963 ഡിസംബർ 10
ദേശീയതകെ.എം. പണിക്കർ ഇന്ത്യ
അറിയപ്പെടുന്നത്പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ

ആദ്യകാലവും വിദ്യാഭ്യാസവും

ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.

ഔദ്യോഗിക രംഗത്ത്

ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീട് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944 - 47).

ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീട് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യസഭാംഗത്വം

  • 1959-1966 : പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ

  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ട് ചൈനകൾ (1955)-Two chinas
  • പറങ്കിപ്പടയാളി,
  • കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ച്)
  • ദൊരശ്ശിണി
  • കല്ല്യാണമൽ
  • ധൂമകേതുവിന്റെ ഉദയം
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)

ഇംഗ്ലീഷ്

  • സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
  • പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഒാഫ് ഡിപ്ലോമസി
  • കേരള ചരിത്രം

പുറം കണ്ണികൾ

അവലംബം

Tags:

കെ.എം. പണിക്കർ ആദ്യകാലവും വിദ്യാഭ്യാസവുംകെ.എം. പണിക്കർ ഔദ്യോഗിക രംഗത്ത്കെ.എം. പണിക്കർ രാജ്യസഭാംഗത്വംകെ.എം. പണിക്കർ കൃതികൾകെ.എം. പണിക്കർ ഇംഗ്ലീഷ്കെ.എം. പണിക്കർ പുറം കണ്ണികൾകെ.എം. പണിക്കർ അവലംബംകെ.എം. പണിക്കർതിരുവിതാംകൂർരാജ്യസഭ

🔥 Trending searches on Wiki മലയാളം:

കറുത്ത കുർബ്ബാനനാദാപുരം നിയമസഭാമണ്ഡലംഇസ്‌ലാംവി.പി. സിങ്സൗദി അറേബ്യആനകൊഞ്ച്പത്തനംതിട്ടക്ഷയംആവേശം (ചലച്ചിത്രം)കുഞ്ഞുണ്ണിമാഷ്നഥൂറാം വിനായക് ഗോഡ്‌സെഅണലിവൃത്തം (ഛന്ദഃശാസ്ത്രം)ദേശീയപാത 66 (ഇന്ത്യ)മലപ്പുറം ജില്ലമന്നത്ത് പത്മനാഭൻഇന്ത്യയുടെ ദേശീയ ചിഹ്നംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഗായത്രീമന്ത്രംവി.ടി. ഭട്ടതിരിപ്പാട്കൊച്ചി വാട്ടർ മെട്രോസഫലമീ യാത്ര (കവിത)ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംആഗോളവത്കരണംഅക്കരെഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ചന്ദ്രൻപ്രധാന ദിനങ്ങൾതോമസ് ചാഴിക്കാടൻആദായനികുതിസി.ടി സ്കാൻഅപസ്മാരംഒമാൻമഹാത്മാ ഗാന്ധിയുടെ കുടുംബംകമല സുറയ്യരാഹുൽ ഗാന്ധിഅഡ്രിനാലിൻമുലപ്പാൽരണ്ടാം പിണറായി വിജയൻ മന്ത്രിസഭശുഭാനന്ദ ഗുരുപ്രീമിയർ ലീഗ്മസ്തിഷ്കാഘാതംതിരുവിതാംകൂർ ഭരണാധികാരികൾമൻമോഹൻ സിങ്സോളമൻചെന്നൈ സൂപ്പർ കിങ്ങ്‌സ്നക്ഷത്രം (ജ്യോതിഷം)നിർദേശകതത്ത്വങ്ങൾമലയാളചലച്ചിത്രംഅയക്കൂറവെള്ളെഴുത്ത്തങ്കമണി സംഭവംകാലാവസ്ഥവോട്ട്മനോജ് കെ. ജയൻകൃസരിമേയ്‌ ദിനംചട്ടമ്പിസ്വാമികൾപി. കേശവദേവ്ട്രാൻസ് (ചലച്ചിത്രം)മുഗൾ സാമ്രാജ്യംഅനിഴം (നക്ഷത്രം)കയ്യോന്നിഇന്ത്യസ്വർണംകടുവപൂച്ചഇന്ദിരാ ഗാന്ധിവിശുദ്ധ ഗീവർഗീസ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ലോക്‌സഭ സ്പീക്കർകൂദാശകൾആർത്തവചക്രവും സുരക്ഷിതകാലവുംനവരസങ്ങൾ🡆 More