കുഞ്ഞാലി മരക്കാർ

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.

1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സർഖേൽ കാനോജി ആംഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.ലോകത്തിലെ തന്നെ ആദ്യ നാവിക സേനാ തലവനായിരുന്നു മരക്കാർ

കുഞ്ഞാലി മരക്കാർ
വടകരയിൽ സ്ഥാപിച്ച ഇന്ത്യൻ നാവികസേന മരക്കാർ സ്മാരകം

സ്ഥാനപ്പേര്‌

കുഞ്ഞാലി എന്നത് മുസ്ലിം പോരാളിയായ ഹസ്‌റത് അലിയുടെ കൂടെ പ്രിയപ്പെട്ടവൻ എന്നർത്ഥമുള്ള കുഞ്ഞ് ചേർന്നതാണ്. ഈ നാമം തിരഞ്ഞെടുത്തത് വലിയ മഖ്ദൂം ആയിരിക്കണം.[അവലംബം ആവശ്യമാണ്] [അവലംബം ആവശ്യമാണ്] . സ്ഥാനപ്പേർ നൽകിയിരുന്നത് സാമൂതിരി രാജാവായിരുന്നു മരയ്ക്കാർമാർ ഹളർ.മൗത്തിൽ നിന്ന് കായൽ പട്ടണത്തിലെത്തുക യും[അവലംബം ആവശ്യമാണ്] പിന്നീട് കൊച്ചിയിലെത്തിച്ചേരുകയുമാണുണ്ടായത്.( കായൽ പട്ടണംം രേഖകൾ )

നാലു പ്രമുഖരായ മരക്കാന്മാർ

  1. മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടിആലി) - 1-ാം മരക്കാർ
  2. കുഞ്ഞാലി മരക്കാർ - 2-ാം മരക്കാർ
  3. പട്ടു കുഞ്ഞാലി (പടമരക്കാർ) - 3-ാം മരക്കാർ
  4. മുഹമ്മദാലി കുഞ്ഞാലി - 4-ാം മരക്കാർ

ആദ്യകാലചരിത്രം

മരയ്ക്കാർ വംശം പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു. പറങ്കികളുമായി ഏറ്റുമുട്ടിയ മരയ്ക്കാർ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരയ്ക്കാർ ആയിരുന്നു.1505'ൽ കൊടുങ്ങല്ലൂർ വച്ചു നടന്ന യുദ്ധത്തിൽ ഇദ്ദേഹം പറങ്കികൾക്കു വളരെ നാശനഷ്ടങ്ങൾ വരുത്തി.യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കോഴിക്കോടു നിന്നുള്ള കപ്പലുകൾ സഹായിക്കാനായി നിശ്ചിത സമയത്തു എത്താതിരുന്നതിനാൽ തന്റെ രണ്ടു പുത്രന്മാരോടൊപ്പം അദ്ദേഹത്തിനു വീരമൃത്യു വരിക്കേണ്ടി വന്നു. മമ്മാലി മരയ്ക്കാർക്കു ശേഷം കുട്ട്യാലി മരയ്ക്കാർ നാവികസേനയുടെ പടനായകനായി.

കുഞ്ഞാലി മരക്കാർ 
മുഹമ്മദാലി കുഞ്ഞാലി ഉപയോഗിച്ചെന്നു കരുതുന്ന വാൾ

കുഞ്ഞാലി മരയ്‌ക്കാർ 1,2,3,4,

കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ്‌ ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. പറങ്കികളുടെ ശല്യം സഹിയ്ക്കാതായപ്പോൾ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചു, പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നറിയിച്ചു.സന്തുഷ്ടനായ സാമൂതിരി കുഞ്ഞാലി മരയ്ക്കാരെ നാവിക സേനയുടെ തലവനാക്കി, "കുഞ്ഞാലി മരയ്ക്കാർ" എന്ന സ്ഥാനപ്പേരും നൽകി. കുഞ്ഞാലി മരയ്ക്കാർ തന്റെ അനുയായികൾക്കു ഒളിപ്പോരിൽ പരിശീലനം നൽകി. ഗറില്ല യുദ്ധ തന്ത്രങ്ങൾ തന്റെ അനുയാകളെ പരശീലിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ആയുധങ്ങളും, ചെറു വള്ളങ്ങളും മറ്റും സംഭരിച്ചു. പോർച്ചുഗീസ്സുകാർ ഈസ്റ്റ് ഇൻഡീസ് ആക്രമിച്ചപ്പോൾ കുഞ്ഞാലി പോർച്ചുഗലിന്റെ കയ്യിൽ നിന്ന് ചാലിയം നേടിയെടുത്തു. കുഞ്ഞാലി രണ്ടാമൻ (കുട്ടി അലി) പോർച്ചുഗീസ്സുകാരുടെ പേടിസ്വപ്നമായിരുന്നു. പോർച്ചുഗ്ഗീസ്സുകാർക്കേറെ നഷ്ടങ്ങൾ സമ്മനിക്കാൻ കുഞ്ഞാലി രണ്ടാമന് കഴിഞ്ഞു.

തുടർന്ന് കുഞ്ഞാലി മൂന്നാമൻ (പാട്ടുമരക്കാർ ) സാമൂതിരിയുടെ നാവിക സൈന്യത്തിന്റെ മേധാവിയായിരുന്നു. സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം പാശ്ചാത്യ യുദ്ധ മുറകളും പടക്കോപ്പകളും സ്വായത്തമാക്കി.ചാലിയം കീഴ്പ്പെടുത്തിയ പട്ടു മരക്കാർക്ക് സാമൂതിരി ഏറെ അവകാശങ്ങൾ നൽകി. പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടാൻ അനുവാദമേകി, പിന്നീടത് മരക്കാർ കോട്ടയായി, (കോഴിക്കോട് വടകര).

എന്നാൽ പിന്നീട് തന്ത്രപരമായി സാമൂതിരിയെ പോർച്ചുഗീസുകാർ വരുതിയിലാക്കുകയും സാമൂതിരി പോർച്ചുഗീസുകാരുടെ പക്ഷത്ത് നിന്ന് കുഞ്ഞാലിമരക്കാർക്കെതിരെ നിലകൊള്ളുകയും ചെയ്തു. തുടർന്ന് സാമൂതിരിയും പോർച്ചുഗീസ്സും പരസ്പര ധാരണയിലൂടെ കുഞ്ഞാലി നാലാമനെ പിടിച്ചു. പോർച്ചുഗീസ്സുകാർ ഗോവയിലെത്തിച്ചദ്ദേഹത്തെ കൊന്നുവത്രെ. കുഞ്ഞാലിമാരുടെ ഉത്ഭവം യമനിലെ ഹളർ മൗത്തിൽ നിന്നാണ്. എന്നാണ് ഭൂരിഭാഗം ചരിത്രരകാരൻമാരും അഭിപ്രായപ്പെടുന്നത് കൂടാതെ കായൽ പട്ടണം രേഖകളും ഇത് തന്നെ പറയുന്നു.

ഇതും കാണുക

അവലംബം


കുഞ്ഞാലി മരക്കാർ       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           കുഞ്ഞാലി മരക്കാർ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

Tags:

കുഞ്ഞാലി മരക്കാർ സ്ഥാനപ്പേര്‌കുഞ്ഞാലി മരക്കാർ ആദ്യകാലചരിത്രംകുഞ്ഞാലി മരക്കാർ കുഞ്ഞാലി മരയ്‌ക്കാർ 1,2,3,4,കുഞ്ഞാലി മരക്കാർ ഇതും കാണുകകുഞ്ഞാലി മരക്കാർ അവലംബംകുഞ്ഞാലി മരക്കാർകാനോജി ആംഗ്രെമുസ്‌ലിംസാമൂതിരി

🔥 Trending searches on Wiki മലയാളം:

യക്ഷി (നോവൽ)ഇന്ത്യയുടെ ദേശീയപതാകഡെങ്കിപ്പനിഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ബിരിയാണി (ചലച്ചിത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്ബിഗ് ബോസ് (മലയാളം സീസൺ 6)മലമ്പനിഎ.പി.ജെ. അബ്ദുൽ കലാംചെ ഗെവാറഅടൽ ബിഹാരി വാജ്പേയിആര്യവേപ്പ്ഓമനത്തിങ്കൾ കിടാവോഇന്ദുലേഖസ്വയംഭോഗംമനുഷ്യ ശരീരംപണ്ഡിറ്റ് കെ.പി. കറുപ്പൻരക്തസമ്മർദ്ദംമരപ്പട്ടിഎ.കെ. ഗോപാലൻനോവൽകേരളവർമ്മ വലിയ കോയിത്തമ്പുരാൻതേനീച്ചതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംശ്രീനാരായണഗുരുഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഹനുമാൻ ജയന്തിവോട്ടവകാശംഅങ്കണവാടിലൈലയും മജ്നുവുംസൗദി അറേബ്യയിലെ പ്രവിശ്യകൾഅതിരപ്പിള്ളി വെള്ളച്ചാട്ടംക്രൊയേഷ്യകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംസഞ്ജു സാംസൺദുബായ്കേരള പബ്ലിക് സർവീസ് കമ്മീഷൻഉർവ്വശി (നടി)ഭാരതീയ റിസർവ് ബാങ്ക്ജലംആണിരോഗംപാത്തുമ്മായുടെ ആട്തേന്മാവ് (ചെറുകഥ)കഞ്ചാവ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾലിംഗംകാന്തല്ലൂർബാലചന്ദ്രൻ ചുള്ളിക്കാട്കുണ്ടറ വിളംബരംഗുരുവായൂർ സത്യാഗ്രഹംനക്ഷത്രവൃക്ഷങ്ങൾരതിമൂർച്ഛകുമാരനാശാൻസച്ചിൻ തെൻഡുൽക്കർവിഭക്തിചന്ദ്രൻപരിശുദ്ധ കുർബ്ബാനകഥകളിഹെപ്പറ്റൈറ്റിസ്കരിങ്കുട്ടിച്ചാത്തൻനിർദേശകതത്ത്വങ്ങൾവില്യം ഷെയ്ക്സ്പിയർബുദ്ധമതത്തിന്റെ ചരിത്രംആടുജീവിതംഇന്ത്യയുടെ ദേശീയപ്രതിജ്ഞകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ക്ഷേത്രപ്രവേശന വിളംബരംഎറണാകുളം ജില്ലപടയണികെ.ജെ. യേശുദാസ്ടി.എൻ. ശേഷൻസച്ചിൻ പൈലറ്റ്ഷാനി പ്രഭാകരൻമലപ്പുറം ജില്ലവി.എസ്. സുനിൽ കുമാർചങ്ങമ്പുഴ കൃഷ്ണപിള്ള🡆 More