കാരൂർ നീലകണ്ഠപ്പിള്ള

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള.

(ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975)ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മനുഷ്യ നന്മയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം.

കാരൂർ നീലകണ്ഠപ്പിളള
കാരൂർ നീലകണ്ഠപ്പിള്ള
തൂലികാ നാമംകാരൂർ
തൊഴിൽചെറുകഥാകൃത്ത്,
ദേശീയതകാരൂർ നീലകണ്ഠപ്പിള്ള ഇന്ത്യ
Genreചെറുകഥ
വിഷയംസാമൂഹികം
അവാർഡുകൾസാഹിത്യ അക്കാദമി പുരസ്കാരം

ഇദ്ദേഹത്തിന്റെ അഞ്ചുകടലാസ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്.

ആദ്യകാലം

1898 ഫെബ്രുവരിയിൽ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിൽ പാലമ്പപടത്തിൽ നീലകണ്ഠപ്പിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടെയും മകനായാണ് കാരൂർ നീലകണ്ഠപ്പിള്ള ജനിച്ചത്. അഞ്ചാം വയസ്സിൽ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടർന്ന് വെച്ചൂർ സ്കൂളിൽ ചേർത്തു. ഏറ്റുമാനൂർ സ്കൂളിൽനിന്ന് ഏഴാം ക്ലാസ് ജയിച്ചയുടനെ കടപ്പൂരുള്ള പള്ളിവക സ്കൂളിൽ കാരൂരിന് ജോലികിട്ടി. അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സർക്കാർ സ്കൂളിൽ അധ്യാപകജോലി ലഭിച്ചു. വാദ്ധ്യാർക്കഥകൾ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ, കാണക്കാരി, വെമ്പള്ളി, പേരൂർ എന്നിവടങ്ങളിൽ അദ്ദേഹം അധ്യാപകനായി.

22 കഥാസമാഹാരങ്ങളും 187 കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കൃതികൾ

  • ഉതുപ്പാന്റെ കിണർ
  • കാരൂരിന്റെ ബാലകഥകൾ (വാല്യം.1. - (1945)
  • മേൽവിലാസം (1946)
  • കൊച്ചനുജത്തി (1946)
  • ഇരുട്ടിൽ (1948)
  • തൂപ്പുകാരൻ (1948)
  • ആസ്ട്രോളജർ (1948)
  • ഗൃഹനായിക (1948)
  • പൂവൻപഴം (1949)
  • മീൻകാരി (1950)
  • തേക്കുപാട്ട് (1951)
  • കഥയല്ല (1951)
  • സ്മാരകം (1952)
  • ഒരുപിടി മണ്ണ് (1952)
  • കരയിക്കുന്ന ചിരി (1954)
  • അമ്പലപ്പറമ്പിൽ (1955)
  • പിശാചിന്റെ കുപ്പായം (1959)
  • മരപ്പാവകൾ (1963)
  • കോഴിയും കിഴവിയും
  • പത്തു കഥകൾ (1966)
  • തിരഞ്ഞെടുത്ത കഥകൾ (വാല്യം 1 - 1965, വാല്യം 2 - 1970)
  • മോതിരം (1968)
  • ഈ സഹായത്തിൽ ചരടുണ്ട് 1970
  • രഹസ്യം (1973)

പുരസ്കാരങ്ങൾ

1959ൽ 'ആനക്കാരൻ' എന്ന ബാലസാഹിത്യകൃതിക്കും 1968ൽ 'മോതിരം' എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

അവലംബം

Tags:

കാരൂർ നീലകണ്ഠപ്പിള്ള ആദ്യകാലംകാരൂർ നീലകണ്ഠപ്പിള്ള കൃതികൾകാരൂർ നീലകണ്ഠപ്പിള്ള പുരസ്കാരങ്ങൾകാരൂർ നീലകണ്ഠപ്പിള്ള അവലംബംകാരൂർ നീലകണ്ഠപ്പിള്ള18981975ഫെബ്രുവരി 22മലയാളംസാഹിത്യ പ്രസാധക സഹകരണ സംഘംസെപ്റ്റംബർ 30

🔥 Trending searches on Wiki മലയാളം:

തകഴി ശിവശങ്കരപ്പിള്ളബൈബിൾമയിൽശംഖുപുഷ്പംസ്വർണംആയ് രാജവംശംഭാവന (നടി)ദന്തപ്പാലപൂരംപാർക്കിൻസൺസ് രോഗംഎസ്.കെ. പൊറ്റെക്കാട്ട്നീതി ആയോഗ്സ്വാതി പുരസ്കാരംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകൊച്ചി വാട്ടർ മെട്രോസോണിയ ഗാന്ധിസുപ്രഭാതം ദിനപ്പത്രംകൊടുങ്ങല്ലൂർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവിഷാദരോഗംതൃശ്ശൂർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വെള്ളാപ്പള്ളി നടേശൻകോശംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികചെമ്പോത്ത്ഇസ്ലാമിലെ പ്രവാചകന്മാർഅനുശ്രീഇന്ത്യയുടെ സ്വാതന്ത്ര്യസമരംബുദ്ധമതംഎൻ. ബാലാമണിയമ്മനസ്രിയ നസീംലിവർപൂൾ എഫ്.സി.നവരസങ്ങൾകാസർഗോഡ് ജില്ലസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഏപ്രിൽ 24ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമമതേതരത്വംവൈകുണ്ഠസ്വാമിവോട്ടിംഗ് മഷിചരക്കു സേവന നികുതി (ഇന്ത്യ)പത്താമുദയംകേരളത്തിലെ നാടൻപാട്ടുകൾസ്ത്രീ ഇസ്ലാമിൽജവഹർലാൽ നെഹ്രുഅധ്യാപനരീതികൾഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഇടതുപക്ഷംമാതൃഭൂമി ദിനപ്പത്രംരാജീവ് ചന്ദ്രശേഖർചെറുശ്ശേരിആസ്ട്രൽ പ്രൊജക്ഷൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മഹാത്മാ ഗാന്ധിയുടെ കുടുംബംകമൽ ഹാസൻആഗോളവത്കരണംമനോജ് കെ. ജയൻഫ്രാൻസിസ് ഇട്ടിക്കോരനിർമ്മല സീതാരാമൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇല്യൂമിനേറ്റിഗുജറാത്ത് കലാപം (2002)ഗായത്രീമന്ത്രംവയനാട് ജില്ലകൊല്ലംകാലാവസ്ഥകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആലപ്പുഴവിവാഹംമങ്ക മഹേഷ്ഏകീകൃത സിവിൽകോഡ്പുന്നപ്ര-വയലാർ സമരംഓന്ത്രതിസലിലംപ്രേമലു🡆 More