കല്ല്: കല്ലിനെ കുറിച്ചുള്ള ലേഖനം

പ്രകൃതിയിലെ ധാതുക്കൾ,ധാതുലവണങ്ങൾ മുതലായവയുടെ കട്ടിപിടിച്ച വസ്തുവിനെ ആണ് കല്ല് എന്നുപറയുന്നത്.

സാധാരണയായി പാറ, ശില എന്നിങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളിൽ കൂടുതലും കല്ല് ആണ്. ശിലകൾ പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗത്തിൽ പെടുത്താം. അവസാദശിലകൾ, ആഗ്നേയശിലകൾ,കായാന്തരശിലകൾ എന്നിവയാണവ.

തരം തിരിവ്

ആഗ്നേയശില

ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കുന്നവയാണ് ഇത്തരം ശിലകൾ. ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തിൽ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോൾക്കാനിക് എന്നും. ഉരുകിയ മാഗ്മ ഭൂവ‌ൽക്കത്തിനുള്ളി‌ൽതന്നെ സാവധാനം തണുത്തുറയുമ്പോൾ പ്ലൂട്ടോണിക് ശിലകൾ സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ ലാവ ഉറയുമ്പോൾ ആണു വോൾക്കാനിക് ശിലകൾ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാൾറ്റ്.

അവസാദശില

മണ്ണ്, ധാതുക്കൾ, ധാതുലവണങ്ങൾ മറ്റ് ജന്തുസസ്യ അവശിഷ്ടങ്ങൾ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലാന്തരത്തിൽ ഇതിനുമുകളിൽ മറ്റ് അനേകം പാളികൾ വന്നടിയുകയും ചെയ്യുന്നു. മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.

ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണൽകല്ല്. ഫോസിലുകൾ,പെട്രോളിയം നിക്ഷേപം എന്നിവ കാണുന്നത് അവസാദ ശിലകളിലാണ്.

അവസാദ ശിലകളെ ശകലീയ അവസാദ ശില,രാസിക അവസാദ ശില,ജൈവിക അവസാദ ശില എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.

  1. ശകലീയ അവസാദ ശില - പൊടിഞ്ഞതോ അയഞ്ഞതോ ആയ ശിലാവസ്തുക്കൾ പിന്നീട് ദൄഢപ്പെട്ടുണ്ടാകുന്ന ശിലകൾ, ഉദാഹരണം:- മണൽകല്ല്,ഷെയിൽ
  2. രാസിക അവസാദ ശില - രാസപ്രവർത്തന ഫലമായി ജലത്തിലെ ധാതുക്കൾ അടിഞ്ഞുണ്ടാകുന്ന ശിലകൾ, ഉദാഹരണം:- കല്ലുപ്പ്,ജിപ്സം
  3. ജൈവിക അവസാദശില - സസ്യങ്ങളുടേയും ജന്തുക്കളുടേയും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ

അവസ്ഥാന്തരശില

അവസ്ഥാന്തരശില (കായന്തരിത ശില) എന്നത് അവസാദശിലകളും ആഗ്നേയശിലകളും ശക്തമായ താപം മൂലം രൂപഭേദം (അവസ്ഥാന്തരം = മാറിയ അവസ്ഥ) വരുമ്പോൾ ഉണ്ടാകുന്ന തരം ശിലകളാണ്. ഇതിനു കൂടിയ ചൂടും മർദ്ദവും ആവശ്യമാണ്. അവസ്ഥാന്തരശിലകളും ശക്തമായ താപം മൂലം വീണ്ടും രൂപഭേദം സംഭവിക്കാം. തൽഫലമായി ഗ്രാനൈറ്റ് നയിസായും ബസാൽട്ട് ഷിസ്റ്റായും ചുണ്ണബുകല്ല് മാർബിളായും മണൽക്കല്ല് ക്വാർട്ട്സൈറ്റായും കളിമണ്ണും ഷെയിലും സ്ലേറ്റായും കൽക്കരി ഗ്രാഫൈറ്റയും മാറുന്നു.

ഉപയോഗം

കെട്ടിടനിർമ്മാണത്തിനും പ്രതിമകളുടെ നിർമ്മാണത്തിനും കല്ല് ഉപയോഗിക്കുന്നു.

കല്ല് പലവിധമുണ്ട്

ഇതും കാണുക

ജൈന-ബുദ്ധ ക്ഷേത്രങ്ങളേയും കല്ല് എന്ന് വിളിച്ചിരുന്നു.

അവലംബങ്ങൾ

Tags:

കല്ല് തരം തിരിവ്കല്ല് ഉപയോഗംകല്ല് ഇതും കാണുകകല്ല് അവലംബങ്ങൾകല്ല്ധാതുപ്രകൃതി

🔥 Trending searches on Wiki മലയാളം:

നെഫ്രോളജിഅനിഴം (നക്ഷത്രം)ചില്ലക്ഷരംമലയാറ്റൂർ രാമകൃഷ്ണൻഎം.വി. നികേഷ് കുമാർആൻ‌ജിയോപ്ലാസ്റ്റികേരളത്തിലെ ജനസംഖ്യഉൽപ്രേക്ഷ (അലങ്കാരം)ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽബിരിയാണി (ചലച്ചിത്രം)കുറിച്യകലാപംരാമായണംകുവൈറ്റ്കണ്ണൂർ ജില്ലകാസർഗോഡ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപ്രസവംഅതിസാരംകേരള ഫോക്‌ലോർ അക്കാദമിഇന്ത്യയുടെ ദേശീയ ചിഹ്നംചേനത്തണ്ടൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻനീതി ആയോഗ്abb67മമ്മൂട്ടിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചിക്കൻപോക്സ്തൃശൂർ പൂരംകൊഞ്ച്മസ്തിഷ്കാഘാതംകാന്തല്ലൂർപൂയം (നക്ഷത്രം)അസ്സലാമു അലൈക്കുംഉഭയവർഗപ്രണയിഇന്ത്യയിലെ പഞ്ചായത്തി രാജ്തൃശ്ശൂർ നിയമസഭാമണ്ഡലംമന്നത്ത് പത്മനാഭൻമമിത ബൈജുവ്യാഴംതൊണ്ടിമുതലും ദൃക്സാക്ഷിയുംരാഷ്ട്രീയംപാലക്കാട്മലയാളചലച്ചിത്രംതൂലികാനാമംഅക്കിത്തം അച്യുതൻ നമ്പൂതിരിസി. രവീന്ദ്രനാഥ്അവിട്ടം (നക്ഷത്രം)ആൻജിയോഗ്രാഫിശിവലിംഗംസുപ്രീം കോടതി (ഇന്ത്യ)സുൽത്താൻ ബത്തേരി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഉണ്ണി ബാലകൃഷ്ണൻതമിഴ്ദേശീയ ജനാധിപത്യ സഖ്യംഅർബുദംചോറ്റാനിക്കര ഭഗവതിക്ഷേത്രംഅടിയന്തിരാവസ്ഥഅസിത്രോമൈസിൻആറ്റിങ്ങൽ കലാപംഎം.വി. ജയരാജൻചെസ്സ്ചാന്നാർ ലഹളസാം പിട്രോഡപൊയ്‌കയിൽ യോഹന്നാൻനാഗത്താൻപാമ്പ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംവാസ്കോ ഡ ഗാമപത്ത് കൽപ്പനകൾഅക്ഷയതൃതീയതകഴി ശിവശങ്കരപ്പിള്ളധ്രുവ് റാഠിസിറോ-മലബാർ സഭകൂടൽമാണിക്യം ക്ഷേത്രം🡆 More