കമ്മ്യൂണിറ്റി റേഡിയോ

കമ്മ്യൂണിറ്റി റേഡിയോ (Community radio) എന്നത് വാണിജ്യപരമായതും  പൊതുപ്രക്ഷേപണപരവുമായ പ്രക്ഷേപണങ്ങൾ കൂടാതെയുള്ള ഒരു മൂന്നാം റേഡിയോ സേവനമാണ്.

കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക. ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും  പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ്. വാണിജ്യ മുഖ്യധാരാ മാധ്യ‌മ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം, ഉടമസ്ഥത, സ്വാധീനം എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങൾക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെ പ്രാപ്തമാക്കുന്നതിനുള്ളതുമായിരിക്കും. വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം  എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള  ഒരു സംവിധാനമാണ് ഇത്.

കമ്മ്യൂണിറ്റി റേഡിയോ
2013 ൽ സ്പ്രിംഗ് റേഡിയോതോണിലെ കെആർബിഎക്സ് റേഡിയോ ബോയ്സേ സന്നദ്ധസേവകർ ഇത്തരം പ്രാദേശിക മാധ്യമങ്ങൾക്കുള്ള പിന്തുണയിൽ  വളരെ  നിർണായകമായിരുന്നു. 

ലോകത്തിന്റെ പല ഭാഗങ്ങളിലും കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണത്തിനുപുറമെ സന്നദ്ധ മേഖല, പൗരസമൂഹം, ഏജൻസികൾ, എൻ.ജി.ഒ കൾ, പൗരന്മാർ എന്നിവരുമായി സഹകരിച്ച് വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസ്, അർജന്റീന, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കമ്മ്യൂണിറ്റി റേഡിയോ നിയമപരമായി നിർവചിക്കപ്പെട്ടതാണ്. നിയമനിർമ്മാണത്തിന്റെ ഭൂരിഭാഗവും നിർവചനത്തിന്റെ ഭാഗമായി "സാമൂഹിക നേട്ടം", "സാമൂഹിക ലക്ഷ്യങ്ങൾ"തുടങ്ങിയ പദപ്രയോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കമ്മ്യൂണിറ്റി റേഡിയോ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുണൈറ്റഡ് കിങ്ഡം, അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ പദത്തിന് വ്യത്യസ്തമായ അർത്ഥങ്ങളുണ്ട്, അവിടെ സംസാര സ്വാതന്ത്ര്യവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമലൈക്കോട്ടൈ വാലിബൻആർ.എൽ.വി. രാമകൃഷ്ണൻവുദുഗുദഭോഗംഅബൂ ഹനീഫചങ്ങലംപരണ്ടആനി രാജകണ്ണ്കാരീയ-അമ്ല ബാറ്ററിതത്ത്വമസിമഴമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംസംസ്കൃതംമുണ്ടിനീര്അനു ജോസഫ്വേലുത്തമ്പി ദളവനോമ്പ് (ക്രിസ്തീയം)അഴിമതിസ‌അദു ബ്ൻ അബീ വഖാസ്സൗരയൂഥംആനന്ദം (ചലച്ചിത്രം)വടകര ലോക്‌സഭാ നിയോജകമണ്ഡലംകെ.ഇ.എ.എംകൂറുമാറ്റ നിരോധന നിയമംമലബാർ കലാപംകുടുംബശ്രീനാഴികതിമിര ശസ്ത്രക്രിയഇന്ത്യയുടെ രാഷ്‌ട്രപതികേരളത്തിലെ നദികളുടെ പട്ടികജുമുഅ (നമസ്ക്കാരം)കൊറ്റൻകുളങ്ങര ദേവീക്ഷേത്രംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്വരുൺ ഗാന്ധിപ്രേമം (ചലച്ചിത്രം)പ്രമേഹംപ്രേമലുഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം വിക്കിപീഡിയആഇശരാഹുൽ മാങ്കൂട്ടത്തിൽസി.എച്ച്. മുഹമ്മദ്കോയആദി ശങ്കരൻരാമായണംറൂഹഫ്‌സഋഗ്വേദംശോഭനഭഗവദ്ഗീതമണ്ണാറശ്ശാല ക്ഷേത്രംകലാമണ്ഡലം സത്യഭാമമുഹാജിറുകൾഅപ്പോസ്തലന്മാർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവി.പി. സിങ്മലക്കോളജിഎ.പി.ജെ. അബ്ദുൽ കലാംക്ലിഫ് ഹൗസ്സൂര്യഗ്രഹണംപറയിപെറ്റ പന്തിരുകുലംമൗര്യ രാജവംശംബദ്ർ മൗലീദ്മുഹമ്മദ്കാസർഗോഡ് ജില്ലആസ്പെർജെർ സിൻഡ്രോംകേരളംതാപംഈസ്റ്റർസ്വഹീഹുൽ ബുഖാരിഗദ്ദാമഅബ്രഹാംഫാത്വിമ ബിൻതു മുഹമ്മദ്ആടുജീവിതംരമണൻഓഹരി വിപണിപുന്നപ്ര-വയലാർ സമരം🡆 More