എ. അയ്യപ്പൻ: ഒരു മലയാളകവി

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ.

അയ്യപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അയ്യപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. അയ്യപ്പൻ (വിവക്ഷകൾ)

അയ്യപ്പൻ (1939 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. തൻറെ കവിതകളെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഒരു കവിത കുറിച്ചു: "ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു  പങ്കുവയ്ക്കുന്നു."

എ അയ്യപ്പൻ
എ. അയ്യപ്പൻ
എ. അയ്യപ്പൻ
തൊഴിൽകവി
ദേശീയതഇന്ത്യൻ
Genreപുരുഷൻ
വിഷയംമലയാളം
ശ്രദ്ധേയമായ രചന(കൾ)
  • വെയിൽതിന്നുന്ന പക്ഷി
  • എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

ജീവിതരേഖ

1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യചെയ്തു. തുടർന്ന്, മൂത്തസഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ, നേമത്തു വളർന്നു. വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്, വഴിയിൽ അബോധാവസ്ഥയിൽക്കണ്ടെത്തി, ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞതു മരണശേഷമാണ്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കപ്പെടുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 26-നു തൈക്കാടു ശാന്തികവാടത്തിൽ അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ചു.

ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ, അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകളെഴുതിയിരുന്നു.

പുരസ്കാരങ്ങൾ

  1. 1992 - കനകശ്രീ അവാർഡ് / കവിത - പ്രവാസികളുടെ ഗീതം
  2. 1999 - കേരളസാഹിത്യഅക്കാദമിപുരസ്‌ക്കാരം / കവിത - വെയിൽതിന്നുന്ന പക്ഷി
  3. 2003 - പണ്ഡിറ്റ്‌ കെ പി കറുപ്പൻ പുരസ്ക്കാരം /കവിത - ചിറകുകൾകൊണ്ടൊരു കൂട്
  4. 2007 - എസ്.ബി.ടി. അവാർഡ്‌
  5. 2008 - അബുദാബി ശക്തി അവാർഡ്‌
  6. 2010 - പുരസ്‌കാരം[പ്രവർത്തിക്കാത്ത കണ്ണി]

കൃതികൾ

  • കറുപ്പ്
  • മാളമില്ലാത്ത പാമ്പ്
  • ബുദ്ധനും ആട്ടിൻകുട്ടിയും
  • ബലിക്കുറിപ്പുകൾ
  • വെയിൽ തിന്നുന്ന പക്ഷി
  • ഗ്രീഷ്മവും കണ്ണീരും
  • ചിറകുകൾകൊണ്ടൊരു കൂട്
  • മുളന്തണ്ടിനു രാജയക്ഷ്മാവ്
  • കൽക്കരിയുടെ നിറമുള്ളവൻ
  • തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ)
  • പ്രവാസിയുടെ ഗീതം
  • ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ
  • ജയിൽമുറ്റത്തെപ്പൂക്കൾ
  • ഭൂമിയുടെ കാവൽക്കാരൻ
  • മണ്ണിൽ മഴവില്ലു വിരിയുന്നു
  • കാലംഘടികാരം

അവസാന കവിത

പല്ല്

    അമ്പ് ഏതു നിമിഷവും
    മുതുകിൽ തറയ്ക്കാം
    പ്രാണനും കൊണ്ട് ഓടുകയാണ്
    വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
    എന്റെ രുചിയോർത്ത്
    അഞ്ചെട്ടു പേർ
    കൊതിയോടെ
    ഒരു മരവും മറ തന്നില്ല
    ഒരു പാറയുടെ വാതിൽ തുറന്ന്
    ഒരു ഗർജ്ജനം സ്വീകരിച്ചു
    അവന്റെ വായ്‌ക്ക് ഞാനിരയായി

ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത

മരണം

എ. അയ്യപ്പൻ 2010 ഒക്ടോബർ 21-നു അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

എ. അയ്യപ്പൻറെ മരണാനന്തരം പത്ര-ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കവിതകളിൽ ഒന്നാണ് 'എൻ‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്.'

കവിത ഇങ്ങനെ:

എൻ‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

ഒസ്യത്തിൽ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്

എൻ‌റെ ഹൃദയത്തിൻ‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും

ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിൻ‌റെ-

ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണു മൂടുന്നതിനു മുമ്പ്

ഹൃദയത്തിൽ നിന്നും ആ പൂവ് പറിക്കണം

ദലങൾ കൊണ്ടു മുഖം മൂടണം

രേഖകൾ മാഞ്ഞ കൈവെള്ളയിലും ഒരു ദലം

പൂവിലൂടെ എനിക്കു തിരിച്ചു പോകണം

പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിൻ‌റെ തൊട്ടുമുമ്പുള്ള നിമിഷം

ഈ സത്യം പറയാൻ സമയമില്ലായിരിക്കും

ഒഴിച്ചു തന്ന തണുത്ത വെള്ളത്തീലൂടെ

അതു മൃതിയിലേക്ക് ഒലിച്ചുപോകും

ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ

ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ

ഇനിയെൻ‌റെ ചങ്ങാതികൾ മരിച്ചവരാണല്ലോ!

അവലംബം

3. എ.അയ്യപ്പന്റെ കവിതകൾ A. Ayyapante Kavithakal

Tags:

എ. അയ്യപ്പൻ ജീവിതരേഖഎ. അയ്യപ്പൻ പുരസ്കാരങ്ങൾഎ. അയ്യപ്പൻ കൃതികൾഎ. അയ്യപ്പൻ അവസാന കവിതഎ. അയ്യപ്പൻ മരണംഎ. അയ്യപ്പൻ അവലംബംഎ. അയ്യപ്പൻ19392010ഒക്ടോബർ 21ഒക്ടോബർ 27മലയാളം

🔥 Trending searches on Wiki മലയാളം:

ജലദോഷംഎക്കോ കാർഡിയോഗ്രാംബിഗ് ബോസ് (മലയാളം സീസൺ 5)മുള്ളൻ പന്നിദേവസഹായം പിള്ളരമ്യ ഹരിദാസ്യൂട്യൂബ്സദ്ദാം ഹുസൈൻകെ. മുരളീധരൻചിക്കൻപോക്സ്ദന്തപ്പാലകേരള പബ്ലിക് സർവീസ് കമ്മീഷൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപ്ലീഹവെള്ളിക്കെട്ടൻവിശുദ്ധ ഗീവർഗീസ്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികമാധ്യമം ദിനപ്പത്രംആറ്റിങ്ങൽ കലാപംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമണിപ്രവാളംലിംഫോസൈറ്റ്കമ്യൂണിസംകുടജാദ്രിഅപസ്മാരംരാശിചക്രംപി. കേശവദേവ്മതേതരത്വം ഇന്ത്യയിൽബിഗ് ബോസ് (മലയാളം സീസൺ 4)നോവൽഒന്നാം കേരളനിയമസഭനിയമസഭതുള്ളൽ സാഹിത്യംഇ.ടി. മുഹമ്മദ് ബഷീർതിരുവിതാംകൂർ ഭരണാധികാരികൾഅയ്യപ്പൻഓട്ടൻ തുള്ളൽവയലാർ പുരസ്കാരംഐക്യ ജനാധിപത്യ മുന്നണിസച്ചിദാനന്ദൻവി.എസ്. സുനിൽ കുമാർവിഷ്ണുട്വന്റി20 (ചലച്ചിത്രം)യക്ഷിചതയം (നക്ഷത്രം)അരണസ്ഖലനംചെന്നൈ സൂപ്പർ കിങ്ങ്‌സ്ഗായത്രീമന്ത്രംഉദയംപേരൂർ സൂനഹദോസ്ഇന്ത്യൻ പൗരത്വനിയമംഅയമോദകംസുൽത്താൻ ബത്തേരികുഞ്ഞുണ്ണിമാഷ്പൾമോണോളജിതപാൽ വോട്ട്ആഗ്നേയഗ്രന്ഥിന്യുമോണിയരക്തസമ്മർദ്ദംമലയാറ്റൂർ രാമകൃഷ്ണൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അണലിഎം.വി. നികേഷ് കുമാർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഎം.കെ. രാഘവൻഝാൻസി റാണിഉറൂബ്വാസ്കോ ഡ ഗാമമാറാട് കൂട്ടക്കൊലവോട്ടിംഗ് മഷിഅസ്സലാമു അലൈക്കുംകൊല്ലൂർ മൂകാംബികാക്ഷേത്രംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമഹാത്മാ ഗാന്ധിയുടെ കുടുംബംസിന്ധു നദീതടസംസ്കാരംവിദ്യാഭ്യാസംപൊയ്‌കയിൽ യോഹന്നാൻകടന്നൽ🡆 More